#Samyukta | വർഷങ്ങൾക്കുശേഷം കണ്ണേട്ടനും മീനാക്ഷിയും ഒറ്റ ഫ്രെയിമിൽ;ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട് - സംയുക്ത

#Samyukta | വർഷങ്ങൾക്കുശേഷം കണ്ണേട്ടനും മീനാക്ഷിയും ഒറ്റ ഫ്രെയിമിൽ;ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട് -  സംയുക്ത
Oct 7, 2024 04:23 PM | By ADITHYA. NP

(moviemax.in)അഭിനയം ഉപേക്ഷിച്ചശേഷം പൊതുപരിപാടികളിൽ അതിഥിയായി പ്രത്യക്ഷപ്പെടുന്ന ശീലമൊന്നും നടി സംയുക്ത വർമയ്ക്ക് ഇല്ലായിരുന്നു. വളരെ വിരളമായി മാത്രമാണ് ഇത്തരം ചടങ്ങുകളിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നത്.

സെലിബ്രിറ്റികളുടെ വിവാ​ഹം പോലുള്ളവയ്ക്ക് കുടുംബസമേതം സംയുക്ത എത്താറുണ്ട്. സിനിമ വിട്ടശേഷം മാ​ഗസീനുകൾക്ക് വേണ്ടി പോലും വളരെ വിരളമായി മാത്രമെ സംയുക്ത മോഡലിങ് ചെയ്തിട്ടുള്ളു.

അഭിമുഖങ്ങളും നൽകാറില്ലായിരുന്നു.ഇപ്പോഴിതാ സിനിമാക്കാരും ഭാ​ഗമായിട്ടുള്ള ഒരു ചടങ്ങിൽ അതിഥി സംയുക്ത പങ്കെടുത്തതിന്റെ വിശേഷങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ‌ നിറയുന്നത്.

കഴിഞ്ഞ ദിവസം മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായിരുന്ന പി.വി ഗംഗാധരന്റെ സ്മരണക്കായി കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശില്പശാലയായ ഗംഗാതരംഗത്തിൽ പങ്കെടുക്കാനാണ് സംയുക്ത എത്തിയത്.

സമാപനസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടനം ചെയ്തത്. സംയുക്തയെ കൂടാതെ ജിയോ ബേബി, കൈതപ്രം ദാമോധരൻ നമ്പൂതിരി,

സത്യൻ അന്തിക്കാട് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള കുർത്തയും അതിനിണങ്ങുന്ന ഹെവി ലോങ് മാലയും അണിഞ്ഞ് സിംപിൾ ലുക്കിലാണ് സംയുക്ത ചടങ്ങിന് എത്തിയത്.

ഇടതൂർന്ന നീളൻ മുടി അഴിച്ചിട്ട് സിന്ദൂരവും ചാർത്തിയിരുന്നു. ചടങ്ങുന്ന നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ സ്ത്രീകൾ അടക്കം എല്ലാവരും പ്രിയപ്പെട്ട നായികയെ വളഞ്ഞു.

എല്ലാവരോടും കുശലം പറയുകയും പരാതിയോ പരിഭവമോ ഇല്ലാതെ അടുത്തെത്തിയവർക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു സംയുക്ത.

ഈ ചടങ്ങിന്റെ വീഡിയോകൾ സമൂഹ​മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വൈറലായത് സുരേഷ് ​ഗോപിയെ കണ്ടയുടൻ ഓടി വന്ന് കെട്ടിപിടിച്ച സംയുക്തയുടെ വീഡിയോയാണ്.

ഉദ്ഘാടന വേദിക്കരികിൽ സംയുക്ത കണ്ടയുടൻ സുരേഷ് ​ഗോപി അടുത്തേക്ക് വിളിച്ചു. ഉടൻ ഓടി വന്ന സംയുക്ത സുരേഷ് ​ഗോപിയെ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു.

ഒരു കാലത്ത് ഹിറ്റ് സൃഷ്ടിച്ച നായകനും നായിക എന്നതിനപ്പുറം ഒരു അനിയത്തിയോടുള്ള വാത്സല്യം എപ്പോഴും സുരേഷ് ​ഗോപിക്ക് സംയുക്തയോടുണ്ട്. മാത്രമല്ല ഇരുവരും കുടുംബ സുഹൃത്തുക്കൾ കൂടിയാണ്.

അ‍ഞ്ചോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരു സിനിമയിൽ സുരേഷ് ​ഗോപിയുടെ സഹോദരിയുടെ വേഷമായിരുന്നു സംയുക്തയ്ക്ക്.

മേഘസന്ദേശം അടക്കം നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നും മലയാളികൾക്ക് ഇഷ്ടം തെങ്കാശിപ്പട്ടണമാണ്.

സുരേഷ് ​ഗോപിയെ കെട്ടിപിടിക്കുന്ന സംയുക്തയുടെ വീഡിയോ പുറത്ത് വന്നപ്പോൾ കണ്ണേട്ടനേയും മീനാക്ഷിയേയും വീണ്ടും ഒറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്.

അഭിമുഖങ്ങളിലെല്ലാം സുരേഷ് ​ഗോപിയെ കുറിച്ച് സംയുക്ത സംസാരിച്ചിട്ടുമുണ്ട്. സുരേഷേട്ടൻ എനിക്ക് ബ്രദറാണ്. അദ്ദേഹം നന്നായി എഞ്ചോയ് ചെയ്യുന്ന ആളാണ്. ആഭരണങ്ങൾ വലിയ ഇഷ്ടമാണ്.

രാധിക ചേച്ചിക്ക് ആഭരണങ്ങൾ വാങ്ങികൊടുക്കുന്നത് സുരേഷേട്ടനാണ്. രാധിക ചേച്ചിയുടെ കൈയ്യിൽ ആഭരണങ്ങളുടെ നല്ല കലക്ഷൻ തന്നെയുണ്ട്. സുരേഷേട്ടൻ അതൊക്കെ നന്നായി എഞ്ചോയ് ചെയ്യുന്ന ആളാണ്.

ഈശ്വരാ ഇങ്ങനെ ഒരു അച്ഛനോ ഏട്ടനോ ഭർത്താവോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്.

ബിജു ചേട്ടനെ പോലെ മുത്തുക്കുട പിടിച്ചൂടേ, വെഞ്ചാമരം പിടിച്ചൂടേ എന്നൊന്നും ചോദിക്കുന്ന ആളല്ലെന്നാണ് സുരേഷ് ​ഗോപിയെ കുറിച്ച് സംസാരിക്കവെ സംയുക്ത മുമ്പൊരിക്കൽ പറഞ്ഞത്.

സുരേഷ് ​ഗോപിയെ പോലെ തന്നെ സംയുക്തയ്ക്കും ആഭരണങ്ങൾ വാങ്ങാനും അണിയാനും താൽപര്യമാണ്. പൊതു ചടങ്ങുകളിൽ നടി പ്രത്യക്ഷപ്പെടുമ്പോൾ ഫാഷൻ പ്രേമികളുടെയെല്ലാം ശ്രദ്ധ സംയുക്ത അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിലേക്കാണ്.

അവസാനമായി സുരേഷ് ​ഗോപിക്കൊപ്പം സംയുക്ത അഭിനയിച്ചത് നരിമാൻ എന്ന സിനിമയിലാണ്.

#After #many #years #Kannetan #Meenakshi #one #frame #husband #like #this #Samyukta

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories