---
title: " 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം -പാർവ്വതി തിരുവോത്ത്"
english_title: "The swearing-in ceremony of 500 people was a wrong decision - Parvathi Thiruvoth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2406/the-swearing-in-ceremony-of-500-people-was-a-wrong-decision-parvathi-thiruvoth"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a34aa341f27_PARVVATHI.jpg"
keywords: []
---

#  500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം -പാർവ്വതി തിരുവോത്ത്

> **Lead Summary:** രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത് രംഗത്തെത്തി . 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം.’– സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

## Article Content

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാർവതി തിരുവോത്ത് രംഗത്തെത്തി . 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.‘വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം.’– സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

‘500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സംഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരം ഉള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്.’–പാർവതി കൂട്ടിച്ചേർത്തു.‘സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തനങ്ങൾ. അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള ഈ നടപടി തീർത്തും ഞെട്ടലുണ്ടാകുന്ന ഒന്നാണ്.’ പാർവതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2406/the-swearing-in-ceremony-of-500-people-was-a-wrong-decision-parvathi-thiruvoth)