---
title: "സിനിമ കാണാതെ അഭിപ്രായം പറയുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയിരിക്കുന്നു; ഹെെക്കോടതി"
english_title: "Commenting without watching a movie is now a trend; High Court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23698/commenting-without-watching-a-movie-is-now-a-trend-high-court"
published_at: "2022-01-31T21:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f80cf0c1ed5_court.jpg"
keywords: []
---

# സിനിമ കാണാതെ അഭിപ്രായം പറയുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയിരിക്കുന്നു; ഹെെക്കോടതി

> **Lead Summary:** **ലി**ജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാന്‍ ഇടയില്ലെന്ന് ഹെെക്കോടതി.

## Article Content

**ലി**ജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാന്‍ ഇടയില്ലെന്ന് ഹെെക്കോടതി.

സിനിമയില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്ക്കെതിരേ നല്‍കിയ ഹര്‍ജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു.

ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമര്‍ശിക്കുന്നതാണെങ്കില്‍ മനസ്സിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ല- കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/23698/commenting-without-watching-a-movie-is-now-a-trend-high-court)