#Pearlymaaney | 'പേളി ശ്രദ്ധിച്ചില്ല...ശ്രീനി കണ്ടറിഞ്ഞ് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി

#Pearlymaaney |  'പേളി ശ്രദ്ധിച്ചില്ല...ശ്രീനി കണ്ടറിഞ്ഞ് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി
Sep 17, 2024 02:31 PM | By ShafnaSherin

(moviemax.in)മക്കളുടെ വരവിനുശേഷം ഒരു ഫുൾടൈം യുട്യൂബറായി മാറി കഴിഞ്ഞു പേളി മാണി. ​ഗർഭിണിയാകുന്നത് വരെ റിയാലിറ്റി ഷോകളും അവാർഡ് നിശകളിലുമെല്ലാം അവതാരകയായി നിറഞ്ഞ് നിന്നിരുന്നു പേളി.

അപ്പോഴും യുട്യൂബ് ചാനലുണ്ടായിരുന്നുവെങ്കിലും വളരെ വിരളമായി മാത്രമാണ് വ്ലോ​ഗുകൾ പങ്കുവെച്ചിരുന്നത്. വിവാഹത്തോടെ എല്ലാത്തിനും ​ഗൈഡൻസിനും നേതൃത്വം നൽകാനും ഒരുമിപ്പിക്കാനും ശ്രീനിഷിനെ കിട്ടിയതോടെയാണ് യുട്യൂബ് ചാനലിനെ പേളി സീരിയസായി എടുത്ത് വ്യത്യസ്തമായ വീഡിയോകൾ ചെയ്ത് തുടങ്ങിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക ബി​ഗ് സ്റ്റാർസിന്റെയും അഭിമുഖങ്ങൾ പേളി മാണി എന്ന യുട്യൂബ് ചാനലിലൂടെ താരം ചെയ്ത് കഴിഞ്ഞു. ഈ വർഷം ഒട്ടനവധി നേട്ടങ്ങൾ പേളിക്ക് ലഭിച്ച വർഷം കൂടിയായിരുന്നു. അതിൽ പ്രധാനപ്പെട്ടത് രണ്ടാമത്തെ മകൾ നിറ്റാരയുടെ ജനനമായിരുന്നു.

കൂടാതെ ഒരു പ്രീമിയം ലക്ഷ്വറി ഫ്ലാറ്റും പുതിയതായി പേളിയും ശ്രീനിഷും ഈ വർഷം സ്വന്തമാക്കിയിരുന്നു. താക്കോൽ വാങ്ങി എന്നല്ലാതെ അവിടേക്ക് ഇതുവരെയും താമസം മാറിയിട്ടില്ല. ദ്വീപിലാണ് പേളി മാണിയുടെയും ശ്രീനിഷിന്റെയും പുതിയ അപ്പാർട്ട്മെന്റ്. വീടിന്റെ പ്രമാണം കൈമാറൽ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പേളി മാണി നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

ദ്വീപ് മറ്റെങ്ങുമല്ല കൊച്ചി നഗരത്തിൽ തന്നെയാണ്. ദ്വീപ് എന്നുകരുതി അവിടെ സൗകര്യങ്ങൾ ഏതുമില്ലെന്ന് കരുതേണ്ട കാര്യമില്ല. ആശുപത്രിയും മാളും ഉൾപ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. വളരെ കുറച്ച് കിലോമീറ്ററുകളുടെ ദൂരം മാത്രമെ ഇവിടേയ്ക്കുള്ളൂ.

രണ്ട് ബെഡ് റൂമുള്ള അപ്പാർട്ട്മെന്റാണ് പേളിയുടേത്. ഈ ഫ്ലാറ്റിന് പേളിയും ശ്രീനിഷും നൽകിയത് 60 ലക്ഷം രൂപയാണ്. ജനുവരിയിൽ വാങ്ങിയ ഫ്ലാറ്റിന്റെ താക്കോൽ മാർച്ചിൽ ലഭിച്ചു. ഇപ്പോൾ അപ്പാർട്ട്മെന്റിൽ ഇന്റീരിയർ വർക്കുകൾ പുരോ​ഗമിക്കുകയാണ്.

പേളിക്കും ശ്രീനിഷിനും ഏറെ വിശ്വാസമുള്ള ടീമാണ് ഇവരുടെ ഫ്ലാറ്റിന് മോടിപിടിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നത്. വാട്ടർ ഫ്രണ്ടേജുള്ള ഫ്ലാറ്റാണ്. കൊച്ചി സിൽവർ സാന്റ് അയലന്റിലാണ് പേളിയുടെ അടക്കം അപ്പാർട്ട്മെന്റ് ഉൾപ്പെടുന്ന നന്മ വൺ കൊച്ചിൻ ഫ്ലാറ്റ് സമുച്ചയമുള്ളത്.

900 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. അപ്പാർട്ട്മെന്റ് വാങ്ങിയവരിൽ ചിലരൊക്കെ താമസം ആരംഭിച്ച് കഴിഞ്ഞു. പേളിയും വർക്ക് കഴിയുന്നത് അനുസരിച്ച് വൈകാതെ കുടുംബസമേതം ഇവിടേക്ക് എത്തും. ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ട്, ജിം, കുട്ടികളുടെ പാർക്ക്, ജോ​ഗിങ് ട്രാക്ക്, സ്വിമ്മിങ് പൂൾ, പാർട്ടി ഏരിയ എല്ലാം അടങ്ങിയതാണ് ഫ്ലാറ്റ്.

ഇന്റീരിയർ വർക്ക് നടക്കുന്നുണ്ടെങ്കിൽ ദിവസവും പേളിക്ക് വരാൻ സാധിക്കാറില്ല. അതിനാലാണ് മാതാപിതാക്കൾക്കും മക്കൾക്കും ശ്രീനിഷിനുമൊപ്പം പേളി ജോലികൾ വിലയിരുത്താനായി എത്തിയത്. പേളി സ്പീഡ് ബോട്ട് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഫ്ലാറ്റിലേക്ക് എത്തിയത്.

ഇന്റീരിയർ വർക്ക് പൂർത്തിയായി കഴിയുമ്പോൾ കാണാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് താൻ കിച്ചണും കിഡ്സ് റൂമുമാണെന്നും പേളി പറഞ്ഞു. വീഡിയോ അതിവേ​ഗത്തിൽ ട്രെന്റിങിൽ കയറി. വീഡിയോ വൈറലായതോടെ മുപ്പത് മിനിറ്റോളം ദൈർഘ്യമുള്ള വ്ലോ​​ഗിലെ ഒരു ഭാ​ഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങൾ നൽകികൊണ്ട് മകൾ നിറ്റാരയുമായി പേളി ലിഫ്റ്റിൽ കയറാൻ ശ്രമിക്കവെ ലിഫ്റ്റിന്റെ ഡോർ അതിവേ​ഗത്തിൽ അടയാൻ തുടങ്ങി.

ഉടൻ തന്നെ ശ്രീനി പാഞ്ഞെത്തി ഡോർ കൈകൾ വെച്ച് തടഞ്ഞു. അവസരോചിതമായി ശ്രീനി പെരുമാറിയില്ലായിരുന്നുവെങ്കിൽ നിറ്റാരയുടെ തലയിൽ ലിഫ്റ്റിന്റെ ഡോർ ഇടിക്കുമായിരുന്നു. വീഡിയോ വൈറലായതോടെ ശ്രീനിഷിനാണ് പ്രേക്ഷകരുടെ പ്രശംസ മുഴുവൻ. ശ്രീനി എല്ലാം കണ്ടറിഞ്ഞ് ചെയ്തതിനാൽ വലിയ അപകടം ഒഴിവായിയെന്നാണ് ഏറെയും കമന്റുകൾ.

പേളി ഭാ​ഗ്യവതിയാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് പറയാൻ ഈ വീഡിയോ തന്നെ ധാരാളമാണെന്നും കമന്റുകളുണ്ട്.രണ്ട് മക്കളേയും താനാണ് പ്രസവിച്ചതെങ്കിലും വളരുന്തോറും മക്കൾ ഡാഡി മോളായി മാറുകയാണെന്ന് ഇതേ വീഡിയോയിൽ തന്നെ പേളി പറഞ്ഞു.

ശ്രീനിഷിനെ കാണുമ്പോൾ ഐസ്ക്രീം കണ്ടതുപോലെയാണ് നിറ്റാര ചാടി ചെല്ലുകയെന്ന് മുമ്പൊരു വീഡിയോയിൽ പേളി പറഞ്ഞിരുന്നു. നിറ്റാരയെ പ്രസവിച്ചശേഷം പേളി വിശ്രമത്തിലായിരുന്നപ്പോൾ നില ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ശ്രീനിഷിനൊപ്പമായിരുന്നു.


#Pearly #pay #attention #Srini #saw #intervened #big #accident #averted

Next TV

Related Stories
#Abhyantharakuttavali | ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം പൂർത്തിയായി

Oct 6, 2024 02:49 PM

#Abhyantharakuttavali | ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം പൂർത്തിയായി

മൂന്നു ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം പാക്കപ്പ്...

Read More >>
#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

Oct 6, 2024 02:11 PM

#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍...

Read More >>
#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

Oct 6, 2024 07:14 AM

#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ...

Read More >>
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
Top Stories