#PearlyMani | 'സത്യമാണോ എന്നറിയാൻ നുള്ളിനോക്കി, കരഞ്ഞു'; നയൻതാരയെ കണ്ട സന്തോഷത്തിൽ പേളി മാണി

 #PearlyMani | 'സത്യമാണോ എന്നറിയാൻ നുള്ളിനോക്കി, കരഞ്ഞു'; നയൻതാരയെ കണ്ട സന്തോഷത്തിൽ പേളി മാണി
Sep 16, 2024 10:28 PM | By ShafnaSherin

(moviemax.in)തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്.

സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. നയൻതാരയ്ക്കൊപ്പം ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

"ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ." എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചത്.

സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നയൻതാര എത്തിയത്. അന്നപൂരണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും അവർ സ്വീകരിച്ചു.

ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാളചിത്രവും നയൻതാരയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.

#squinted #wept #true #PearlyMani #happy #see #Nayanthara

Next TV

Related Stories
#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

Sep 19, 2024 03:30 PM

#surabhilakshmi | കാരവാനിൽ കയറി വസ്ത്രം മാറിയതിന് ചീത്ത, കണ്ണിൽ നിന്ന് ചോര പൊടിയുന്നത് പോലെ -സുരഭി ലക്ഷ്മി

ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് ഒരു പരി​ഗണനയും സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്ന് സുരഭി...

Read More >>
#Kaviyoorponnamma  | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

Sep 19, 2024 02:35 PM

#Kaviyoorponnamma | നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

Read More >>
#Kanaka | സന്തോഷകരമായ ഒരു കൗമാരം ഒറ്റക്ക് ചെലവഴിച്ചു! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തതിന് കാരണം

Sep 19, 2024 12:33 PM

#Kanaka | സന്തോഷകരമായ ഒരു കൗമാരം ഒറ്റക്ക് ചെലവഴിച്ചു! സൂപ്പര്‍ നായികയായിട്ടും കനക വീട്ടില്‍ നിന്നും പുറത്തിറങ്ങാത്തതിന് കാരണം

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക്...

Read More >>
#arm  | എആർഎം സിനിമയുടെ വ്യാജൻ; ഹൃദയഭേദകമെന്ന് സംവിധായകൻ, കേസെടുത്ത് സൈബർ പൊലീസ്

Sep 19, 2024 10:12 AM

#arm | എആർഎം സിനിമയുടെ വ്യാജൻ; ഹൃദയഭേദകമെന്ന് സംവിധായകൻ, കേസെടുത്ത് സൈബർ പൊലീസ്

ഒരു ട്രെയിൻ യാത്രികൻ മൊബൈലിൽ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങൾ ജിതിൻലാൽ സമൂഹമാധ്യമത്തിൽ...

Read More >>
#ProducersAssociation | മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Sep 19, 2024 09:39 AM

#ProducersAssociation | മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. ഒക്ടോബർ 1 മുതൽ കരാർ...

Read More >>
#ponnammababu | ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന് വിളിച്ച് ചോദിച്ചിരുന്നു! സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. -പൊന്നമ്മ ബാബു

Sep 19, 2024 08:25 AM

#ponnammababu | ഞങ്ങൾക്ക് എന്താണ് ഒരു കുറവെന്ന് വിളിച്ച് ചോദിച്ചിരുന്നു! സീൻ കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിനോട് സോറി പറഞ്ഞു. -പൊന്നമ്മ ബാബു

മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത് നാടകങ്ങൾ...

Read More >>
Top Stories










News Roundup