#madhavsuresh | പൃഥ്വിരാജുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം; ചിലർ അഹങ്കാരി എന്ന് വിളിക്കും -മാധവ് സുരേഷ്

#madhavsuresh | പൃഥ്വിരാജുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം; ചിലർ അഹങ്കാരി എന്ന് വിളിക്കും  -മാധവ് സുരേഷ്
Sep 16, 2024 11:52 AM | By Jain Rosviya

(moviemax.in)കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്.

കുമ്മാട്ടിക്കളി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളാണ് മാധവ് ഇപ്പോൾ ചർച്ചാ വിഷയം ആകാൻ കാരണം. ചോദ്യങ്ങൾക്ക് കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞാണ് മാധവ് കയ്യടി നേടിയത്.

ഇതിന് പിന്നാലെ അഹങ്കാരി, പൃഥ്വിരാജിനെ പോലെ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാധവ്.

"നമ്മുടെ ജനറേഷനിലെ ഒരു സ്റ്റാർ തന്നെയാണ് രാജു ചേട്ടൻ(പൃഥ്വിരാജ്). അദ്ദേഹത്തെ പോലെ കാലിബറുള്ള, ഇരുപത് വർഷമായി ഇൻസ്ട്രിയിലുള്ള ഒരാളുമായി എന്നെ താതമ്യം ചെയ്യുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്.

അതെനിക്ക് ഒളിപ്പിച്ച് വയ്ക്കാൻ പറ്റത്തില്ല. സ്റ്റാർട്ടിം​ഗ് ലെവലിൽ നിൽക്കുന്ന എന്നെ താരതമ്യം ചെയ്യുന്നത് ഇരുപത് വർഷത്തിലധികം എക്സ്പീരിയൻസുള്ള സ്റ്റാറുമായിട്ടാണ്.

അഹങ്കാരം, കോൺഫിഡൻസ് എന്ന് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയത്തില്ല. ഞാൻ ഇങ്ങനെയാണ്. എന്നെ മനുഷ്യനായാണ് ഞാൻ കാണുന്നത്.

എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായി ഉത്തരം കൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്. അതു ഞാൻ ചെയ്യുന്നു.

നമ്മൾ മനുഷ്യരാണ് ഓരോരുത്തർക്കും ഓരോ അഭിപ്രായമാണ്. ചിലർ നല്ല കുട്ടി, സ്പുടതയോടെ കാര്യങ്ങൾ പറയുന്നു എന്ന് പറയും. ചിലർ അഹങ്കാരി എന്ന് വിളിക്കും. ചിലരെന്നെ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും വിളിക്കും.

ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ", എന്നാണ് മാധവ് പറഞ്ഞത്. സിനിമയിൽ വന്നപ്പോൾ അച്ഛൻ നൽകിയ ഉപദേശങ്ങളെ കുറിച്ചും മാധവ് സംസാരിച്ചു.

"ഏതൊരു അച്ഛനും മകന് കൊടുക്കുന്ന ഉപദേശങ്ങൾ മാത്രമെ എനിക്ക് കിട്ടിയിട്ടുള്ളൂ. അല്ലാതെ ഒരു സിനിമാകാരന്റെ ഉപദേശങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. നന്നായി പ്രിപ്പേർഡ് ചെയ്യുക.

സ്വന്തമായി ആത്മവിശ്വാസം ഉണ്ടാകുക. സുരേഷ് ദഗോപി എന്ന ടാ​ഗ് വഴിയാണ് ഞാൻ വന്നതെങ്കിലും സംവിധായകനും നിർമാതാക്കളും ഒരു സിനിമയ്ക്കായി എന്നെ എടുത്തിട്ടുണ്ടെങ്കില്‍ അതെന്റെ വാല്യുവിന് വേണ്ടിയിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അങ്ങനെ ഉണ്ടെങ്കിലെ എനിക്ക് പെർഫോം ചെയ്യാൻ പറ്റൂ. അല്ലാതെ സുരേഷ് ​ഗോപിയുടെ മോനായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പറ്റത്തില്ല", എന്ന് മാധവ് പറയുന്നു.

ഓൺലൈൻ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം.

#Proud #compared #Prithviraj #madhavsuresh #react #social #media #comments

Next TV

Related Stories
#KathaInnuVare  | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

Sep 18, 2024 10:00 PM

#KathaInnuVare | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ...

Read More >>
#Vazha | തിയറ്ററുകളിൽ  സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

Sep 18, 2024 08:41 PM

#Vazha | തിയറ്ററുകളിൽ സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക്...

Read More >>
#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

Sep 18, 2024 07:17 PM

#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ വളർത്തു മൃ​ഗങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ്...

Read More >>
#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

Sep 18, 2024 04:46 PM

#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍....

Read More >>
#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

Sep 18, 2024 02:30 PM

#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റെ പുതിയ റിലീസ്...

Read More >>
Top Stories