(moviemax.in)മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഇത്തവണത്തെ ഓണം കളറക്കാന്‍ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ് നടന്‍.
'കിഷ്‌കിന്ധാ കാണ്ഡം' എന്ന പേരിലൊരുക്കിയ ചിത്രത്തിലാണ് ആസിഫ് നായകനായി അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് രസകരമായ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.
സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ തന്റെ ജീവിതത്തിലും കരിയറിലുമൊക്കെ ഉണ്ടായ മാറ്റങ്ങളെ കുറിച്ചാണ് ആസിഫ് സംസാരിച്ചത്.
മുന്‍പ് വളരെ ദേഷ്യക്കാരനായിരുന്നെങ്കില്‍ ഇന്ന് താന്‍ എന്ത് കാര്യവും കേട്ടതിന് ശേഷമേ മറുപടി പറയാറുള്ളുവെന്നാണ് നടന്‍ പറയുന്നത്.
'പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാന്‍. പ്രായത്തിന്റേതായ പ്രശ്‌നമായിരുന്നു അതൊക്കെ. പക്ഷേ ഇപ്പോള്‍ എന്തും ക്ഷമയോടെ കേട്ട് പക്വതയോടെ പെരുമാറാന്‍ പഠിച്ചു.
സഞ്ചരിക്കണം, ലോകം കാണണം, ആളുകളോട് സംസാരിക്കണം, അത് നിങ്ങളുടെ കാഴ്ചപ്പാടും ജീവിതവും മാറ്റുമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ.
അത് നേരിട്ടറിഞ്ഞ ആളാണ് ഞാന്‍. സിനിമയ്ക്കും അല്ലാതെയും ഒരുപാട് യാത്രകള്‍ ചെയ്ത് ലോകം കണ്ടു. ഇപ്പോള്‍ ലോകം വലുതായപ്പോള്‍ സ്വഭാവത്തിലും മാറ്റം വന്നു.
എടുത്ത് ചാട്ടവും ദേഷ്യവുമൊക്കെ മാറി. പക്വത എന്നാല്‍ ക്ഷമയാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. ഇരുപത്തിമൂന്നാം വയസിലാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോള്‍ 38 ആയി. താങ്കള്‍ സൂചിപ്പിച്ച സംഭവം തികച്ചും അവിചാരിതമായിരുന്നു. തുടര്‍ന്നുള്ള പത്രസമ്മേളനത്തിലെ എന്റെ മറുപടികളും മുന്‍കൂട്ടി തയ്യാറാക്കിയതല്ല.
സത്യസന്ധമായിട്ടാണ് ഞാന്‍ സംസാരിച്ചത്. എങ്ങനെ ഇത്രയു പക്വത വന്നുവെന്ന് പലരും ചോദിച്ചു. ചിലര്‍ എന്റെ റോള്‍മോഡല്‍ ആരാണെന്ന് പോലും അന്വേഷിച്ചു.
എന്റെ റോള്‍ മോഡല്‍ എന്നും ബാപ്പ ഷൗക്കത്തലിയാണെന്ന മറുപടിയാണ് ഞാനവര്‍ക്ക് കൊടുത്തത്. ബാപ്പ കറകളഞ്ഞ രാഷ്ട്രീയക്കാരനാണ്.
അദ്ദേഹത്തെ കാണാന്‍ ആളുകള്‍ വീട്ടില്‍ വരുന്നതും അവരോട് ബാപ്പ സംസാരിക്കുന്നതും ചെറുപ്പം മുതലേ ഞാന്‍ കാണുന്നുണ്ട്.
അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരമാണെന്നും' ആസിഫ് അലി പറയുന്നു. സിനിമ അതിവേഗം മാറി കൊണ്ടിരിക്കുന്ന വലിയൊരു മേഖലയാണ്.
പതിനഞ്ച് വര്‍ഷം തികച്ചു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇക്കാലയളവില്‍ ഒരുപാട് അപ്‌ഡേഷനുകള്‍ സംഭവിച്ചു. ഒന്നും ബോധപൂര്‍വ്വമുണ്ടായതല്ല.
മികച്ച ആര്‍ട്ടിസ്റ്റുമാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനായി. സ്വഭാവികമായും അത് എന്നെ സ്വാധീനിച്ചു. എനിക്കും മാറ്റങ്ങള്‍ വന്നു.
സിനിമ സെലക്ട് ചെയ്യുന്നതില്‍ വരെ ഇത് പ്രതിഫലിച്ചു. ലൊക്കേഷനിലും വീട്ടിലും പുറത്തും പെരുമാറുന്ന രീതിയിലും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടായെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.
#Age #problem #answer #press #conference #not #pre #prepared #AsifAli