#Ahaanakrishna | എന്താണ് എനിക്ക് ഇങ്ങനെ തോന്നിയതെന്നറിയില്ല...ഓസി ഇത് കണ്ട് ഞെട്ടുമായിരിക്കും,വിങ്ങിപൊട്ടി അഹാന

#Ahaanakrishna | എന്താണ് എനിക്ക് ഇങ്ങനെ തോന്നിയതെന്നറിയില്ല...ഓസി ഇത് കണ്ട് ഞെട്ടുമായിരിക്കും,വിങ്ങിപൊട്ടി അഹാന
Sep 13, 2024 05:20 PM | By ShafnaSherin

(moviemax.in)ചടങ്ങുകളും ഡൽഹിയിലെ ഡിന്നർ സൽക്കാരവും വരെ കഴിഞ്ഞ് ദിയയുടെ വിവാഹ മാമാങ്കത്തിന് കൊടിയിറങ്ങിയെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയയിൽ ട്രെന്റിങ്ങാണ് ദിയ-അശ്വിൻ വിവാഹ വിശേഷങ്ങൾ.

വീട്ടിലെ അം​ഗങ്ങളെല്ലാം യുട്യൂബേഴ്സായതുകൊണ്ട് തന്നെ ബ്രൈഡൽ ഷവർ, ഹൽദി, സം​ഗീത്, താലികെട്ട് ചടങ്ങുകളുടെ വീഡിയോകൾ പ്രത്യേകം പ്രത്യേകം വ്ലോ​ഗായി ഇറക്കിയിരുന്നു.

അപ്പോഴൊന്നും അഹാനയുടെ വ്ലോ​ഗ് എത്തിയിരുന്നില്ല. എല്ലാ കാര്യങ്ങളിലും പെർഫക്ഷനിസ്റ്റായതുകൊണ്ട് തന്നെ വൈകിയാലും ദിയയുടെ വെഡ്ഡിങ് വ്ലോ​ഗുമായി അഹാന എത്തുമെന്ന് ആരാധകർക്ക് അറിയാമായിരുന്നു.

അങ്ങനെ ഇന്ന് രാവിലെ അഹാന ദിയയുടെ വെഡ്ഡിങ് വ്ലോ​ഗ് യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു. ഒട്ടും ലാ​ഗില്ലാത്ത മുപ്പരണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു കൊച്ചുസിനിമ കണ്ട ഫീലാണ് പ്രേക്ഷകർക്ക് അഹാന പങ്കിട്ട ദിയയുടെ വെഡ്ഡിങ് വ്ലോ​ഗ് കണ്ടപ്പോൾ പ്രേക്ഷകർക്കുണ്ടായത്.

ദിയയ്ക്ക് എന്നേക്കും സൂക്ഷിക്കാനുള്ള ഒരു മനോഹരമായ വീഡിയോയാണ് അഹാനയുടേത്.ഒരാഴ്ചത്തെ ചടങ്ങുകൾ ഒറ്റ വീഡിയോയിൽ പഴയ ഓർമകൾ കൂടി ചേർത്ത് വെച്ച് അഹാന മനോഹരമാക്കി.

വളരെ മനോഹ​രമായ വ്ലോ​ഗിന്റെ അവസാന ഭാ​ഗത്ത് അഹാന പറയുന്ന വാക്കുകൾ വീഡിയോ കണ്ടവരുടെയും കണ്ണ് നിറയിച്ചു. ദിയയുമായുള്ള ബന്ധത്തെ കുറിച്ച് വിവരിക്കാനാവാതെ വാക്കുകൾക്കായി അഹാന പരതി. ആദ്യമായാണ് ഒരു വീഡിയോയിൽ അഹാന ഇത്ര ഇമോഷണലായി സംസാരിക്കുന്നത്.

വ്ലോ​ഗ് തുടങ്ങുന്നത് കൃഷ്ണകുമാർ ദിയയെ കുറിച്ച് പറയുന്ന വാക്കുകളിലൂടെയാണ്... ഹായ് ഓസി... അച്ഛന് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. കാരണം നീ ഇന്ന് വിവാ​ഹിതയാകാൻ പോവുകയാണ്.

നീ ഇങ്ങനെ കൊച്ചുകുട്ടിയായി ഇവിടെയൊക്കെ ഓടി പറന്ന് നടന്നയാളാണ്. സോഫയിലൊക്കെ ചാടി കേറി സിനിമ കണ്ട് ചിരിച്ചിരുന്നൊരാളാണ്. പെട്ടന്ന് നീ കല്യാണം കഴിച്ച് പോവുകയാണ്. അതിൽ ഞാൻ സന്തോഷവാനും അനു​ഗ്രഹീതനുമായി തോന്നുന്നു. നിനക്കും അശ്വിനും ഏറ്റവും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ.

ഓസിക്ക് നല്ലൊരു ജീവിതമുണ്ടാകാൻ എല്ലാവിധ ആശംസകളും. മക്കളുടെ വിവാഹം നടത്തിയതിനേക്കാൾ സന്തോഷം കൊച്ചുമക്കളുടെ വിവാഹം കാണുമ്പോഴുണ്ട്. മറ്റ് മൂന്ന് പേരുടെ വിവാഹം കൂടി കാണാൻ ഞങ്ങൾക്ക് കഴിയട്ടെ.

അതിലും ഞങ്ങൾക്ക് വന്ന് പങ്കെടുത്ത് ഡാൻസ് കളിക്കണമെന്നാണ് അഹാനയുടെ മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞത്. ഞങ്ങൾക്ക് വളരെ വളരെ വേണ്ടപ്പെട്ട കുറച്ചുപേർ മാത്രമാണ് വിവാഹത്തിന് എത്തിയത്.

എന്റെ കൂട്ടുകാരുടെ വിവാ​ഹത്തിന് പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട്.. അവരുടെ മാതാപിതാക്കൾ ടെൻഷനടിച്ച് എല്ലാം ക്രമീകരിക്കാൻ ഓടി നടക്കുന്നത്. നമ്മുടെ വീട്ടിൽ ഇപ്രാവശ്യം അങ്ങനെയുണ്ടായിരുന്നില്ല. ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ വളർത്തിയ രീതിയിൽ ഞാൻ ഹാപ്പിയാണ്.

ഞങ്ങളെല്ലാം ഇന്റിപെന്റായി. അശ്വിന്റെ കുടുംബം വളരെ നല്ലതാണ്. ഒരു സിംപിൾ ഫാമിലിയാണ്. ഞങ്ങൾ വളരെ ഹാപ്പിയാണെന്നാണ് സം​ഗീത് ചടങ്ങിൽ ആശംസകൾ അറിയിച്ച് അഹാന പറഞ്ഞത്ഓസി വീട്ടിൽ ഇല്ലെന്നത് എനിക്ക് മിസ് ചെയ്യും. നാലുപേരും ഒരുമിച്ച് വീട്ടിലുള്ളതും റൂമിൽ ഒരുമിച്ച് കെട്ടിപിടിച്ച് കിടക്കുന്നതുമൊക്കെ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്.

എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. മിക്കപ്പോഴും വഴക്ക് പറഞ്ഞാണ് ഓസിയെ ഞാൻ എഴുന്നേൽപ്പിച്ചിരുന്നത്. ഓസിക്ക് അതൊന്നും പ്രശ്നമല്ല. ഡെയ്ലി വഴക്ക് പറയാൻ എനിക്ക് ഇനി ആരുമില്ല അമ്മ സിന്ധു കൃഷ്ണ പറഞ്ഞ് അവസാനിപ്പിച്ചു.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വെളുപ്പിന് എഴുന്നേറ്റ് മേക്കപ്പിടുന്നത്. ഷൂട്ടിന് വേണ്ടി അല്ലാതെ റിയൽ ലൈഫിൽ ഞാൻ ഇത്രയും ഒരുങ്ങുന്നത് ആദ്യമായാണ്. കുറേ കാര്യങ്ങൾ ഇന്നാണ് ജീവിതത്തിൽ ആദ്യമായി ചെയ്യുന്നത്. അനിയത്തിയുടെ കല്യാണമായത് കൊണ്ട് സദ്യയ്ക്ക് ടേസ്റ്റ് കൂടുതൽ ഉള്ളതുപോലെ തോന്നിയെന്നാണ് വിവാഹ ദിവസത്തെ തന്റെ ലുക്കിനെ കുറിച്ച് സംസാരിക്കവെ അഹാന പറഞ്ഞത്.

ദിയയുടെ വിവാ​ഹമായിരുന്നുവെങ്കിലും അന്ന് ചടങ്ങിൽ തിളങ്ങിയത് അഹാനയായിരുന്നു. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് ദിയയെ കുറിച്ച് സംസാരിക്കുന്നതിനിടെ അഹാന ഇമോഷണലായി.

തങ്ങൾ ആറുപേർ മാത്രമുള്ള കുടുംബത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റം വല്ലാത്തൊരു ഫീലിങ്സ് ഉണ്ടാക്കുന്നുവെന്നാണ് അഹാന പറഞ്ഞത്.ഓസിയുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രമെയുള്ളു. ഞാനും ഓസിയും വിസിബിൾ അറ്റാച്ച്മെന്റുള്ള സഹോദരിമാർ അല്ലെങ്കിലും കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്സ്.

കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമായതുകെണ്ട് ഞങ്ങൾക്കെല്ലാം ഇതിന്റെ എല്ലാം പുതിയ അനുഭവമാണ്.

ഞങ്ങൾ ഇതുവരെ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറാൻ പോകുന്നു. എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങൾക്കിടയിലുണ്ടാവില്ലല്ലോ. അടിയുണ്ടാക്കുമ്പോൾ ഇറങ്ങിപ്പോകുമെന്ന് ഞങ്ങൾ പറയാറുണ്ടെങ്കിലും പോകാൻ വേറെ സ്ഥലമില്ലല്ലോ.

ഓസിക്ക് ഇപ്പോൾ മറ്റൊരു വീടായി. 26 വർഷത്തെ എന്റെ ജീവിതത്തിൽ മണിക്കൂറുകൾക്കുശേഷം മാറ്റം വരാൻ പോകുന്നു. പതിയെ ഇത് ശീലമാകുമായിരിക്കും. നല്ലൊരു മാറ്റമാണെങ്കിലും ആ മാറ്റം വരാൻ പോകുന്നുവെന്ന് അറിയുമ്പോൾ എന്തോപോലെ. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസിക്ക് ഇനി ഞങ്ങളെ മിസ് ചെയ്യുമായിരിക്കും.

ഇനി കുറേകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ ചിലവഴിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ തോന്നിയതെന്ന് എനിക്ക് പോലും അറിയില്ല. ഓസി ഇത് കണ്ട് ഞെട്ടുമായിരിക്കുമെന്നാണ് നിറകണ്ണുകളോടെ അഹാന പറഞ്ഞത്.

#made #me #feel #way #Ozzy #must #be #shocked #see #Ahana #burst #out

Next TV

Related Stories
'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

Jul 8, 2025 07:47 AM

'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

ആറാംതമ്പുരാന്‍' തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടന്‍ മനോജ് കെ....

Read More >>
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Jul 7, 2025 05:37 PM

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന "ആശകൾ ആയിരം" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി....

Read More >>
മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

Jul 7, 2025 11:14 AM

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ...

Read More >>
'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

Jul 7, 2025 11:09 AM

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall