മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് ഉർവശി. അമ്പത്തിയഞ്ചുകാരിയായ താരം തെന്നിന്ത്യയിലൊട്ടാകെ ഓടി നടന്ന് അഭിനയിക്കുന്നു. ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ സിനിമാ ജീവിതം കൂടുതൽ മധുരമുള്ളതായി ഉർവശിക്ക്. ഒരു സമയത്ത് മനോജ് കെ ജയനുമായുള്ള ദാമ്പത്യത്തിൽ വന്ന തകര്‍ച്ച ഉര്‍വശിയെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതത്തില്‍ താളപ്പിഴ സംഭവിച്ചതോടെ കരിയറിലും താരത്തിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
അവിടെ നിന്നെല്ലാം തിരികെയെത്തി ശിവകുമാറിനും മകനുമൊപ്പം സന്തുഷ്ടമായ കുടുംബജീവിതവും അഭിനയ ജീവിതവുമാണ് ഇപ്പോൾ അഭിനേത്രിയുടേത്. നാൽപ്പതുകളിലേക്ക് കടന്നശേഷമാണ് ഉർവശിക്ക് മകൻ ഇഷാൻ പ്രജാപതി പിറന്നത്. രണ്ടാം വിവാഹത്തിനുശേഷം വീണ്ടും ഒരു കുഞ്ഞ് വേണമെന്ന തീരുമാനത്തിലേക്ക് താൻ എത്തിയ കാരണം ഉർവശി മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയിൽ സംസാരിക്കവെ വെളിപ്പെടുത്തി.
സൗന്ദര്യം പോകുമോ എന്നതിനെ കുറിച്ചൊന്നും താൻ ആലോചിച്ചിരുന്നില്ലെന്നും ഉർവശി പറയുന്നു. കരിയറിലെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ കരുത്തായി നിന്നത് ഭർത്താവാണെന്ന് പറഞ്ഞുകൊണ്ടാണ് ഉർവശി സംസാരിച്ച് തുടങ്ങിയത്. നമ്മളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി അടുത്തുണ്ടാകുമ്പോൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വരും. അതുകൊണ്ട് തന്നെ എന്റെ തിരിച്ചുവരവിന്റെ എല്ലാ ക്രഡിറ്റും എന്റെ ഭർത്താവിനാണ്.
എന്റെ അമ്മ അഞ്ച് പ്രസവിച്ചതാണ്. എനിക്കും സഹോദരങ്ങൾക്കും ഓരോ മക്കൾ വീതമാണ് ഉണ്ടായിരുന്നത്. നിങ്ങൾ ഇല്ലാതാകുന്ന കാലത്ത് നിങ്ങളുടെ കുഞ്ഞിന് കൂട്ടായി ഒരു കൂടപ്പിറപ്പ് കൂടി വേണമെന്ന് അമ്മ ഞങ്ങൾ എല്ലാവരോടും എപ്പോഴും പറയുമായിരുന്നു. അതുപോലെ എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ നാട്ടിൻപുറത്തുകാരാണ്. ഇന്ന് അല്ലെങ്കിൽ നാളെ എന്റെ മോന്റെ ഒരു കൊച്ചിനെ കാണാൻ സാധിച്ചില്ലല്ലോയെന്ന് അവർക്ക് തോന്നരുതല്ലോ.
ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷെ അവരോ എന്റെ ഭർത്താവോ എന്നെ അതിനായി നിർബന്ധിച്ചിട്ടില്ല. എന്റെ മനസിൽ തോന്നിയതാണ് ഒരു കുഞ്ഞ് കൂടി വേണമെന്നത്. മകളെ ഗർഭിണിയായിരിക്കുമ്പോൾ ഡപ്പാംകൂത്ത് ഡാൻസ് കളിച്ചിട്ടുള്ളയാളാണ് ഞാൻ. കമ്മിറ്റ് ചെയ്ത സിനിമ നമ്മൾ പൂർത്തിയാക്കണ്ടേതല്ല. അത് നമ്മുടെ സാഹചര്യമാണ്.
ഉത്തമപുത്രനെന്ന സിനിമയുടെ ഡബ്ബിങ് തീർത്ത് പിറ്റേദിവസമാണ് ഞാൻ പ്രസവിച്ചത്. പത്ത് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അഭിനയിക്കാൻ പോയി. എവിഎം സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. ഇരുന്ന് സംസാരിക്കുന്ന സീനായിരുന്നു. ഞാൻ കാരവാനിൽ നിന്നും ഇറങ്ങുകയും കേറുകയും ചെയ്യുന്നത് കാണുമ്പോൾ ഏറ്റവും ടെൻഷൻ സിനിമയുടെ അണിയറപ്രവർത്തകർക്കായിരുന്നു. അപ്പോഴൊന്നും പ്രസവിച്ചിട്ട് വിശ്രമിക്കാത്തതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായേക്കും. അനന്തരഫലങ്ങൾ പ്രായം കൂടുമ്പോഴാണല്ലോ വരിക.
ഞാൻ എന്റെ സൗന്ദര്യത്തെ കുറിച്ച് ബോധമുള്ളയാളല്ല. എന്റെ രൂപം ഏത് രീതിയിലാണോ അതിന് യോജിക്കുന്ന കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ ചെയ്യാമെന്നാണ് എല്ലാവരോടും ഞാൻ പറയാറുള്ളത്. മറ്റുള്ളവർ ഒരുങ്ങി നടക്കുന്നത് കാണാൻ ഇഷ്ടമാണ്. പക്ഷെ എനിക്ക് ചെയ്യാൻ മടിയാണ്. മെനക്കേടല്ലേ... ഞാൻ ഷീലാമ്മയോട് ചോദിക്കാറുണ്ട്... എങ്ങനെയാണ് ഇങ്ങനെ ഒരുങ്ങാനുള്ള ക്ഷമ കിട്ടിയതെന്ന്.
രാവിലെ ഉടുത്തുകൊണ്ട് വരുന്ന സാരിയുടെ കളറിലായിരിക്കും നെയിൽ പോളിഷ്. വൈകിട്ട് മെറൂൺ നിറത്തിലുള്ള സാരിയാണ് ഉടുക്കുന്നതെങ്കിൽ വീണ്ടും പുതിയ നെയിൽപോളിഷ് ശുഷ്കാന്തിയോടെ ഇരുന്ന് ഷീലാമ്മ ഇടും. അത്രത്തോളം ക്ഷമയുണ്ട് ഷീലാമ്മയ്ക്ക്. കുട്ടികളുടെ മനസാണ്. ഒരു സുന്ദരിയാണത്. ഒരുങ്ങി നടക്കുന്നവരെയെല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷെ ഞാൻ അതിൽ ഒന്നും ശ്രദ്ധ കൊടുക്കുന്നയാളല്ല. എന്റെ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അമ്മ സുന്ദരിയായിട്ടുള്ള ഒരാളായിരുന്നു. നല്ല ഐശ്വര്യമുണ്ടായിരുന്നു.
പിന്നെ മക്കളും പ്രാരാബ്ദവുമായപ്പോൾ കുളിപ്പിന്നലിട്ട് ഒരു സാരിയുടുത്ത് ധൃതി പിടിച്ച് ഓഫീസിലേക്ക് പോകുന്ന അമ്മയെയാണ് ഞാൻ കണ്ടിട്ടുള്ളത്. എന്നാൽ മിസ് വുമൺസ് കോളജായിരുന്നു എന്റെ അമ്മ.
അന്നത്തെ കാലത്ത് ഏറ്റവും മോഡേണായിട്ടാണ് അമ്മ നടന്നിരുന്നത്. എന്നാൽ കുടുംബമായപ്പോൾ അതെല്ലാം മാറി. എനിക്ക് മോളെ പ്രസവിച്ചശേഷം ജീൻസിടാൻ മടിയാണ്. എല്ലാം വളർന്നുവരുന്ന സാഹചര്യത്തെ അനുസരിച്ചാണ് ഇരിക്കുന്നതെന്നും ഉർവശി പറയുന്നു. ഇഷാനെ കൂടാതെ മനോജ് കെ ജയനുമായുള്ള ബന്ധത്തിൽ തേജാലക്ഷ്മിയെന്ന ഒരു മകളും ഉർവശിക്കുണ്ട്.
#My #mother #gave #birth #five #and #so #did #I #but #neither #she #nor #my #husband #made #me #do #it!