തമിഴ് സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് മേനക സുരേഷ്. പിന്നീട് മലയാളം, തെലുഗു, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചു. രജിനികാന്ത് ഉൾപ്പെടെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മേനക അഭിനയിച്ചു. അഭിനയിക്കുന്ന സമയത്തായിരുന്നു നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹം നടന്നത്. അത് വലിയ ചർച്ചയായിരുന്നു. സുരേഷുമായുള്ള വിവാഹത്തെ പലരും എതിർത്തിരുന്നു.
ലാലേട്ടനും സുരേഷ് കുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും ബന്ധത്തെ കുറിച്ചും എല്ലാവർക്കും അറിയുന്നതാണ്. അതിനാൽ ലാലേട്ടൻ പൂർണ പിന്തുണ നൽകിയിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മമ്മൂട്ടിയായിരുന്നു ഏറ്റവും അധികം എതിർത്തിരുന്നത്. അതിനൊരു കൃത്യമായ കാരണവും ഉണ്ടായിരുന്നു. ബിഹൈന്റ് വുഡ്സ് ചാനലിലൂടെ മേനക സുരേഷ് പഴയൊരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുന്നു.
"സത്യം പറഞ്ഞാൽ ഇച്ചാക്ക ഈ കല്യാണം വേണ്ട എന്നായിരുന്നു പറഞ്ഞത്. അതുപോലെ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ മാത്രം കല്യാണം വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമ ചെയ്യുമ്പോൾ ലാലേട്ടൻ എന്നോട് വിവാഹത്തിനെ പറ്റി ചോദിച്ചു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിനക്ക് അറിയാമോ എന്നായിരുന്നു ലാലേട്ടൻ അപ്പോൾ ചോദിച്ചത്. സുരേഷേട്ടനും ലാലേട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു.
കാരണം വിവാഹത്തിനു മുന്നേ സുരേഷേട്ടന്റെ ഡയറി എനിക്ക് വായിക്കാൻ തന്നിരുന്നു. 1975 മുതലുള്ള വിശേഷങ്ങൾ ആ ഡയറിയിൽ ഉണ്ടായിരുന്നു. ലാലേട്ടനും സുരേഷനുമെല്ലാം ചെയ്ത രസകരമായ സംഭവങ്ങളും അതിലുണ്ട്. എന്നെ കുറിച്ചും സുരേഷേട്ടനെ കുറിച്ചും സഹപ്രവർത്തകർക്കെല്ലാം അറിയാവുന്നതാണ്. ഞാൻ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ചയാളാണ്. അച്ഛനും അമ്മയും ടീച്ചർമാരാണ്. ഒരു സാധാരാണ കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. എന്റെ ജീവിതവും സുരേഷേട്ടന്റെ കുടുംബവും ഒരുപാട് വ്യത്യസ്തമാണ്.
അത് എനിക്ക് മാനേജ് ചെയ്യാൻ സാധിക്കുമോ എന്ന ചിന്തയും എന്നോടുള്ള സ്നേഹവും കൊണ്ടാണ് ഇച്ചാക്ക ഈ ബന്ധത്തെ എതിർത്തത്. ഇച്ചാക്ക പറഞ്ഞതു പോലെ വിവാഹത്തിനു ശേഷം തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. അതെല്ലാം എങ്ങനെയോ ഞാൻ മാനേജ് ചെയ്തു." മേനക സുരേഷ് പറയുന്നു.
വിവാഹത്തിനു ശേഷവും അഭിനയം ഉപേക്ഷിച്ചിരുന്നില്ല. പക്ഷേ പിന്നീട് ചെയ്ത സിനിമകളിൽ കൂടുതലും മലയാളത്തിൽ തന്നെയായിരുന്നു. അഭിനയം മാത്രമായിരുന്നു സുരേഷ്കുമാറിന്റെ നിർമ്മാണ മേഖലയിലും മേനക ശക്തമായ സാന്നിധ്യമായിരുന്നു. വാശി എന്ന സിനിമയാണ് അവസാനമായി നിർമ്മിച്ചത്. ചിത്രത്തിൽ രണ്ടാമത്തെ മകൾ കീർത്തി സുരേഷായിരുന്നു നായികയായി അഭിനയിച്ചത്. നീണ്ട ഇടവേളക്കു ശേഷം കീർത്തി മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു വാശി.
മേനക- സുരേഷ്കുമാർ ദമ്പതികളുടെ പ്രണയവും വിവാഹ ജീവിതവുമെല്ലാം എല്ലാവർക്കും ഒരു പാഠമാണ്. കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോഴാണ് മേനക വിവാഹം ചെയ്യുന്നത്. ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച മേനകക്കു മാംസം കഴിക്കുന്ന ഒരു റിച്ച് കുടുംബത്തിലേക്ക് പോകേണ്ടി വരുന്നു. അവിടുന്നു ആദ്യ കാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു.
എന്നാൽ പിന്നീട് മേനക സുരേഷ്കുമാർ എന്ന പേര് കേൾക്കുമ്പോൾ ആളുകൾ ബഹുമാനിക്കുന്നു. രണ്ട് മക്കളും ഉയർന്ന നിലയിൽ തന്നെ അവരുടെ കരിയർ കൊണ്ടു പോയി. ഇന്ന് ഇന്ത്യയിലെ മികച്ച നായികമാരിൽ ഒരാളാണ് മകൾ കീർത്തി സുരേഷ്. മൂത്ത മകൾ രേവതി സംവിധായികയുമാണ്. വീട് മുഴുവൻ ഒരു സിനിമാ സെറ്റായിരിക്കുന്നു. മേനകയുടെ അമ്മക്കും സിനിമയുമായി അടുത്ത ബന്ധമുണ്ട്.
#Can #it #be #adjusted? #Lalettan #did #not #say #no #that #was #reason #why #Mammootty #objected #MenakaSuresh