#anumolanukutty | രാത്രി 12 മണി വരെ ഒക്കെ അത് ചെയ്യ്പ്പിക്കും! ഒടുവിൽ നടു റോഡില്‍ ഇറക്കി വിടും; തുറന്ന് പറഞ്ഞ് അനു

#anumolanukutty |  രാത്രി 12 മണി വരെ ഒക്കെ അത് ചെയ്യ്പ്പിക്കും! ഒടുവിൽ നടു റോഡില്‍ ഇറക്കി വിടും; തുറന്ന് പറഞ്ഞ്  അനു
Sep 10, 2024 01:43 PM | By Athira V

മലയാളികള്‍ക്ക് സുപരിചിതയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. ഇന്ന് ടെലിവിഷനിലെ ജനപ്രീയ മുഖമാണ് അനുമോള്‍. ആരാധകരുടെ പ്രിയങ്കരിയാണ് അനുമോള്‍. തുറന്ന സംസാരവും നിഷ്‌കളങ്കതയുമാണ് അനുവിനെ ആരാധകരുടെ അനുക്കുട്ടിയാക്കുന്നത്. 

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ്. തുടക്കക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നേരിടുന്ന വിവേചനത്തെക്കുറിച്ചാണ് അനു സംസാരിക്കുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനു മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 


സീരിയലില്‍ വന്ന സമയത്ത് വിഷമമുണ്ടാക്കിയ സംഭവങ്ങളുണ്ട്. ആദ്യം അച്ഛനായിരുന്നു കൂടെ വന്നിരുന്നത്. പിന്നീട് അമ്മയായി കൂടെ വരുന്നത്. കെഎസ്ആര്‍ടിസി ബസിലായിരിക്കും പോകുന്നത്. പക്ഷെ ഇവര്‍ ഞങ്ങളെ നേരത്തെ വിടുകയോ കൊണ്ടാക്കുകയോ ടിഎ തരികയോ ചെയ്യില്ല. വഴിയില്‍ ഇറക്കി വിടും. രാത്രി പതിനൊന്നും പന്ത്രണ്ടു മണിയ്ക്ക് ഇറക്കി വിടും. ഇപ്പോഴും അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. അന്നൊക്കെ എവിടെയെങ്കിലും എത്തണം, സ്വന്തമായൊരു കാര്‍ വാങ്ങണം എന്നൊക്കെ വാശിയായിരുന്നു. ഇപ്പോള്‍ ഹാപ്പിയാണ്. 

ഒരു സീരിയല്‍ ചെയ്യുന്ന സമയം, സീരിയലിന്റെ പേര് പറയുന്നില്ല, രാത്രി പതിനൊന്ന് മണിയ്ക്കൊക്കെ പേരൂര്‍ക്കടയും തമ്പാനൂരുമൊക്കെ ഇറക്കി വിടും. വീട്ടിലേക്ക് എത്താന്‍ മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്യണം. ഞാനും അമ്മയും മാത്രമാകും ഉണ്ടാവുക. അമ്മ ആള് പാവം ആണെങ്കിലും ആരെങ്കിലും മോശമായി പെരുമാറിയില്‍ പ്രതികരിക്കാനുള്ള ആത്മവിശ്വാസമൊക്കെയുണ്ട്. ആ ആത്മവിശ്വാസം അമ്മ എനിക്കും തന്നിട്ടുണ്ട്. 


പതിനൊന്നും പന്ത്രണ്ടുമൊക്കെയായാലും അവര്‍ ഞങ്ങളെ വിടില്ല. പിടിച്ചിരുത്തും. കാരണം ഒരു വണ്ടിയെ കാണു, അവര്‍ക്ക് നഷ്ടമാകും. നമ്മളാണേല്‍ പുതിയതും, സീനിയര്‍ അല്ലല്ലോ. വന്ന സമയത്ത് ഇത്രയും ദൂരം പോകാനുള്ളത് ആണെന്ന് പറഞ്ഞാലും നേരത്തെ വിടില്ല. അതോടുകൂടി ഞാന്‍ സീരിയല്‍ നിര്‍ത്തി. എന്തിനാണ് പെണ്‍കുട്ടികളെ രാത്രി പതിനൊന്നും പന്ത്രണ്ടും മണി വരെ പിടിച്ചിരുത്തുന്നത്? ഇപ്പോഴുമുണ്ട് അതൊക്കെ. 

ഇപ്പോള്‍ വരുന്ന കുട്ടികള്‍ക്കുള്ള അതേ പേടി തന്നെയാണ് എനിക്കും അന്നുണ്ടായിരുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞു വിടുമോ? കട്ട് ചെയ്ത് കളയുമോ? കഥാപാത്രത്തെ കൊന്നുകളയുമോ? ഇങ്ങനെയുള്ള പേടികള്‍ ഉണ്ടാകും.

അഭിനയിക്കാന്‍ ആഗ്രഹമുള്ളതു കൊണ്ട് വരുന്നവരല്ലേ. ചിലപ്പോള്‍ ഒരു സീനിലോ രണ്ട് സീനിലോ മാത്രമായി അഭിനയിക്കാന്‍ വരുന്ന കുട്ടികളാകും, മുതിര്‍ന്നവരും കാണും. അവരെ രാത്രി പതിനൊന്ന് മണിവരെ പിടിച്ചിരുത്തിയ ശേഷം തമ്പാനൂരൊക്കെ കൊണ്ടു പോയി ഇറക്കി വിടും. നാളെ ഇവര്‍ക്കൊക്കെ എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും?

ഞാന്‍ പ്രതികരിക്കും. എനിക്ക് വണ്ടി വിട്ടില്ലെങ്കില്‍ നാളെ വരില്ലെന്ന് ഞാന്‍ പറയും. അതിനാല്‍ ഇപ്പോള്‍ എന്നോട് ആരും അങ്ങനെ ചെയ്യില്ല. ജീവിക്കന്‍ വേണ്ടിയായതു കൊണ്ട് ആരും പറയില്ല. പക്ഷെ മോശമായി പറഞ്ഞാലും ചെയ്താലും നമ്മള്‍ പ്രതികരിക്കണം. ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഇപ്പോള്‍ വരുന്ന കുട്ടികളോട് ഞാന്‍ പറയാറുണ്ട്. ഇങ്ങനെ ഇരിക്കരുത്, പ്രതികരിക്കണംഎന്ന്. 

#anumolanukutty #recalls #bad #treatment #she #got #when #newcomer #serials

Next TV

Related Stories
#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ

Oct 6, 2024 02:45 PM

#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ

നായികനായും വില്ലനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ബാല ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെയാണ് കൊച്ചിയിൽ...

Read More >>
#biggboss | പകരം ആര്? ബി​ഗ് ബോസ് പുതിയ സീസണിൽ മോഹൻലാലില്ല...! പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ

Oct 6, 2024 01:43 PM

#biggboss | പകരം ആര്? ബി​ഗ് ബോസ് പുതിയ സീസണിൽ മോഹൻലാലില്ല...! പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് മലയാളം ബി​ഗ് ബോസ് ആറാം സീസണിന്റെ ഫിനാലെ...

Read More >>
#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്

Oct 6, 2024 10:58 AM

#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്

മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയെ ഓവര്‍ടേക്ക് ചെയ്താണ് ദിയ കുടുംബ ജീവിതത്തിലേക്ക് പോയത്.നാല് സഹോദരിമാരില്‍ ഒരാള്‍...

Read More >>
#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

Oct 5, 2024 04:23 PM

#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍...

Read More >>
#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച്  ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

Oct 5, 2024 02:03 PM

#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച് ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

സീരിയലിലൂടെ സുഹൃത്തുക്കളായ നടിമാര്‍ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോയുമായി എത്തിയിരുന്നു....

Read More >>
#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

Oct 5, 2024 09:41 AM

#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

സ്വന്തമായി ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ...

Read More >>
Top Stories