ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള സിനിമയിലെ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ദുരനുഭവം കാരണം ജീവന്‍ തന്നെ ഉപേക്ഷിച്ച് പോയ നടിമാരും നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ നടി വിജശ്രീയുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
ഒരു കാലത്ത് നിരവധി സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന നടി പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ 'മര്‍ലിന്‍ മണ്‍ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്.
ഒട്ടേറെ ചിത്രങ്ങളില്‍ ഗ്ളാമര്‍ വേഷങ്ങളുമായി നടി ശോഭിച്ചു. കെ.പി.കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം'എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ വിജയശ്രീയെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.
ഗ്ലാമര്‍ നര്‍ത്തകി, ഗ്ലാമര്‍ നടി എന്നുള്ള വിശേഷണങ്ങളില്‍ നിന്നും രക്ഷനേടാന്‍ വിജയശ്രീ അതിയായി ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി അഭിനയ പ്രധാന്യമുള്ള സിനിമകള്‍ നടി തിരഞ്ഞെടുത്ത് തുടങ്ങി. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണ് സിനിമയില്‍ നിന്നും നടിയെ കാത്തിരുന്നത്.
മലയാളം സിനിമാലോകത്തുണ്ടായ ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അക്കാലത്ത് പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ പറയപ്പെടുന്നത്. ഇപ്പോള്‍ വൈറലാവുന്ന കഥയിങ്ങനെയാണ്...
1974 മാര്‍ച്ച് 21 ന് വിജയശ്രീ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോള്‍ നടിയുടെ പ്രായം 21 വയസായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി നടിയുടെ വസ്ത്രം അഴിഞ്ഞുവീണു.
വിജയശ്രീ അറിയാതെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകന്‍ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് നിരന്തരം അവരെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
ഇക്കാര്യം 1973 മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ നാന ഫിലിം മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ വിജയശ്രീ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേംനസീറിന് ഇതെക്കുറച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അക്കാലത്തും സിനിമയില്‍ ബ്ലാക്മെയിലിങ് നന്നായി നടന്നിരുന്നു. ബ്ലാക്മെയിലിങ്ങില്‍ മനംനൊന്ത വിജയശ്രീ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍.
അതല്ല നടിയുടെ മരണത്തിന് പിന്നില്‍ മറ്റു ചില കാരണങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഇന്നും വിജയശ്രീയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢതകള്‍ നിലനില്‍ക്കുകയാണ്. കുട്ടികളെ അതിയായി സ്നേഹിച്ചിരുന്ന നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയായിരുന്നു വിജയശ്രീ.
അവരുടെ അടുത്തു വരുന്ന കുട്ടികള്‍ക്ക് അവര്‍ എല്ലായ്പ്പോഴും മിഠായിയും മധുര പലഹാരങ്ങളുമൊക്ക കൊടുക്കുമായിരുന്നു. തെന്നിന്ത്യയിലൊന്നാകെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണത്തിലൂടെ വിജയശ്രീ വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ന് നടക്കുന്ന വിവാദ വിഷയങ്ങളില്‍ വിജയശ്രീയും ഒരു ഭാഗമാവുകയാണ്.
അതേ സമയം മരണത്തിന് മുന്‍പ് വിജയശ്രീ അഭിനയിച്ചു പൂര്‍ത്തിയാകാനുണ്ടായിരുന്ന യൗവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പന്‍ ഹിറ്റായി മാറിയിരുന്നു. അവസാന ചിത്രത്തിലെ നായകന്‍ രാഘവന്‍ ആയിരുന്നു.
#Her #clothes #fell #off #while #swimming #river #actress #blackmailed #copying #her #nudity #Vijayashree #cause #death