സംവിധായകന്‍ എന്ന നിലയില്‍ മലയാളം സിനിമയില്‍ ശ്രദ്ധേയനായ ശാന്തിവിള ദിനേശ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയ്ക്ക് അകത്തും പുറത്തും നടക്കുന്ന വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാണ് താരം നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ളത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ പറഞ്ഞ് ശാന്തിവിള ദിനേശ് ശ്രദ്ധേയനായി.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും പ്രമുഖരായ നടന്മാരുടെ പേരിനൊപ്പം ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും മറുപടി പറയുകയാണ് താരം. ഫ്രെയിം ടു ഫ്രെയിം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
മാധ്യമ സിന്‍ഡിക്കേറ്റുകള്‍ പറയുന്നത് ദിലീപാണ് പവര്‍ ഗ്രൂപ്പിന്റെ തലവനെന്നാണ്. അതിന് അടിയില്‍ എഴുതിയ കമന്റില്‍ പറയുന്നത് പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പവര്‍ ഗ്രൂപ്പ് അങ്ങ് ഒതുക്കിയെന്നാണ്. ഇതിനെ കുറിച്ച് ദിനേശന്റെ അഭിപ്രായം എന്താണെന്നാണ് അവതാരകന്‍ ചോദിക്കുന്നത്. ഒതുക്കിയെന്ന് പറഞ്ഞയാള്‍ ഒതുക്കപ്പെടുകയും ബാക്കിയെല്ലാവരും തിളങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട്.
വര്‍ത്തമാനകാല മലയാള സിനിമയില്‍ നൂറില്‍ 90 മാര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന നടനാണ് പൃഥ്വിരാജ്. ക്യാരക്ടര്‍ ഉള്ളവനാണ്. ഒന്നുമില്ലെങ്കിലും ഒരു സിനിമയുടെ വായിച്ചിട്ട് എനിക്ക് ചെയ്യാന്‍ പറ്റത്തില്ല എന്ന് മുഖത്ത് നോക്കി തുറന്നു പറയുന്ന ആളാണ് അദ്ദേഹം. അല്ലാതെ ദിലീപിനെ പോലെ വര്‍ഷങ്ങളോളം പിന്നാലെ നടത്തിക്കില്ല.
ഞാനൊരിക്കല്‍ ദിലീപിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് ആരോടും നോ പറയാന്‍ കഴിയില്ലെന്നാണ് ദിലീപ് പറയുന്നത്. പൃഥ്വിരാജിന് നോ പറയാന്‍ യാതൊരു മടിയുമില്ല. ചിലപ്പോള്‍ സുകുമാരനില്‍ നിന്നും കിട്ടിയതുമാവാം.
പവര്‍ഗ്രൂപ്പ് വെച്ച് ഒതുക്കാമെങ്കില്‍ ഞാന്‍ ചെയ്ത സിനിമയെ കുറിച്ച് പറയാം. എന്റെ എതിരാളികള്‍ പറയുന്നത് ആ സിനിമയൊരു പൊട്ടയാണെന്നാണ്. അതില്‍ കലാഭവന്‍ മണിയെയാണ് നായകനാക്കിയത്. പക്ഷേ മണി എന്നോട് ഒരു വൃത്തിക്കേട് കാണിച്ചപ്പോള്‍ ഞാന്‍ പുള്ളിയെ പിടിച്ച് പുറത്താക്കി. ഇയാളെന്റെ പടത്തില്‍ അഭിനയിക്കേണ്ടെന്ന് പറഞ്ഞ് ഞാനാണ് മണിയെ പുറത്താക്കിയത്.
അന്ന് പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ മണിയെ മാറ്റി നിങ്ങള്‍ക്ക് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ദിലീപ് വിളിച്ച് പറയില്ലേ? സിനിമയില്‍ വിജയഗ്രൂപ്പ് മാത്രമേയുള്ളു. സിനിമ ഓടുമെങ്കില്‍ അയാളാണ് പവര്‍. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ പേരില്‍ പവര്‍ഗ്രൂപ്പുണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാം. കാരണം അദ്ദേഹത്തിന്റെ പേരില്‍ 25 കോടിയുടെ സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അത് കച്ചവടമാവും. ഇവരൊക്കെ പവര്‍ഗ്രൂപ്പിന്റെ നേതാവെന്ന് പറഞ്ഞാല്‍ സമ്മതിക്കാം.
വേണമെങ്കില്‍ പവര്‍ഗ്രൂപ്പിന്റെ നേതാവിപ്പോള്‍ പൃഥ്വിരാജാണെന്ന് പറയാം. പൃഥ്വിയ്ക്ക് നല്ല പവറുണ്ട്. മോഹന്‍ലാലിനെ വച്ച് ബ്രഹ്‌മാണ്ഡ സിനിമകള്‍ ചെയ്യുന്നു. പക്ഷേ ഇവിടെ ചിലരെ വെച്ച് ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
#Shantiviladinesh #asked #whether #Dileep #leader #Powergroup