#minishravi | എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല - നിമിഷ് രവി

#minishravi | എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല - നിമിഷ് രവി
Sep 8, 2024 03:32 PM | By Susmitha Surendran

(moviemax.in) സോഷ്യൽ മീഡിയായിൽ ഏറെ ശ്രദ്ധ ആകർഷിച്ച വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്ന നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു. വളരെ ലളിതമായി ഏറ്റവും അടുത്ത ആളുകൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

കല്യാണ പന്തലിൽ ദിയക്കൊപ്പം സഹോദരിമാരും ശ്രദ്ധ ആകർഷിച്ചിരുന്നു. നടി അഹാനയുടെയും, ഇഷാനി, ഹന്‍സിക എന്നീ സഹോദരിമാരുടെയും കോസ്റ്യൂം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നവയായിരുന്നു.

ഛായാ​ഗ്രാഹകൻ നിമിഷ് രവി വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് വൈറലായതോടെ ഫോട്ടോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിമിഷ് രവി. തന്റെ വിവാഹമല്ല എന്നാണ് നിമിഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

പിങ്ക് കുർത്തി ധരിച്ച് അഹാനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ് പങ്കുവച്ചത്. മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

വിവാഹ ആശംസകളുമായി നിരവധി പേർ എത്തിയതോടെയാണ് നിമിഷ് വിശദീകരണം കുറിച്ചത്. ‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല.

അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’- എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്. അഹാനയുടെ അടുത്ത സുഹൃത്താണ് നിമിഷ്.

അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.

#am #not #married #yet #Couldn't #get #engaged #anyone #NimishRavi

Next TV

Related Stories
#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

Nov 25, 2024 09:53 PM

#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു' - മഞ്ജു പത്രോസ്

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു...

Read More >>
#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

Nov 25, 2024 07:17 PM

#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി...

Read More >>
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

Nov 24, 2024 05:57 PM

#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

‘മാർക്കോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആലാപനത്തിൽ നിന്നും ഡബ്സിയെ...

Read More >>
Top Stories

News Roundup