(moviemax.in) മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ് . താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് . തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്.
തനിക്ക് നോ പറയാന്‍ സാധിക്കും, പക്ഷെ നോ പറയാന്‍ പറ്റാത്ത, പ്രിവിലേജുകളില്ലാത്ത സ്ത്രീകള്‍ വീണു പോകുമെന്നാണ് രഞ്ജിനി പറയുന്നത്.
എനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ഇപ്പോള്‍ കാണിച്ചു തരാന്‍ ആ ഫോട്ടോ കയ്യിലില്ല. എനിക്ക് ഫോട്ടോ അയച്ചു തരുന്നതിന്റെ ഉദ്ദേശം എന്താണ്? എന്നിട്ട് എന്നോട് പറയും, നിന്റെ ഫോട്ടോ അയച്ചു താ. എന്റെ കയ്യില്‍ തെളിവില്ല.
ഉണ്ടായിരുന്നുവെങ്കില്‍ പേര് പറഞ്ഞേനെ. മുട്ടിയ വാതില്‍ മാറിപ്പോയി എന്ന് ഞാന്‍ മറുപടി നല്‍കും. അതോടെ അത് അവസാനിക്കും. പക്ഷെ ഇത് ഈ മേഖലയില്‍ ജോലി ചെയ്യുന്നതു കൊണ്ട് മാത്രം വരുന്നതല്ല. ഇപ്പോള്‍ ഇത്തരം സംസാരം നടക്കുന്നതെല്ലാം ഇനി വരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള ഒരു പാഠം ആയിരിക്കും.
കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖലയാണ്. പ്രശസ്തിയോടും പണത്തോടും നോ പറയാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തികമായും മറ്റും പിന്നില്‍ നില്‍ക്കുന്നവരാണ് ഇതില്‍ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്.
പ്രിവിലേജില്‍ നിന്നും വരികയാണെങ്കില്‍ അങ്ങനെയല്ല. എന്റെ അച്ഛനും അമ്മയും നിര്‍മ്മാതാവോ സംവിധായകനോ ആയിരുന്നുവെങ്കില്‍ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടാകില്ല.
അത്തരം പ്രിവിലേജുകളില്ലാതെ, സിനിമാ മോഹവുമായി വരുമ്പോള്‍ നോ പറയാന്‍ പറ്റുന്നില്ല. അവര്‍ വിചാരിക്കുക യെസ് പറഞ്ഞാല്‍, അല്ലെങ്കില്‍ വഴങ്ങി കൊടുത്താല്‍ അവരുടെ ജീവിതം മാറിമറയും എന്നാണ്.
അത് ചൂഷണമാണ്. ഇത് ഓക്കെയല്ല. പക്ഷെ സ്ത്രീകളെ നോ പറയാനല്ല പഠിപ്പിക്കേണ്ടത്, ആ അന്തരീക്ഷം മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് സ്ത്രീകള്‍ നോ പറയുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്.
പല സീനിയര്‍ താരങ്ങളും പറയുന്നത് കണ്ടു എന്തുകൊണ്ട് നോ പറയുകയോ മറ്റ് ഇന്‍ഡസ്ട്രിയിലേക്ക് പോവുകയോ ചെയ്യുന്നില്ലെന്ന്. എനിക്ക് നോ പറയാന്‍ അറിയാം. പക്ഷെ പലര്‍ക്കും നോ പറയാന്‍ അറിയില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങള്‍ വേറെയാണ്''.
#RanjiniHaridas #interview #given #actor #getting #attention #now.