#KalidasJayaram | പ്രണയം എന്താണെന്ന് പഠിപ്പിച്ച കപ്പിള്‍സ് ഇവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് കാളിദാസ് ജയറാം

#KalidasJayaram | പ്രണയം എന്താണെന്ന് പഠിപ്പിച്ച കപ്പിള്‍സ് ഇവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച് കാളിദാസ് ജയറാം
Sep 7, 2024 04:27 PM | By ADITHYA. NP

(moviemax.in)റ്റവും മികച്ച താര ദമ്പതിമാര്‍ എന്ന നിലയില്‍ ശ്രദ്ധേയരായവരാണ് ജയറാമും പാര്‍വതിയും. ഒരുമിച്ച് സിനിമയില്‍ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്.

വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളില്‍ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങള്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇന്നിതാ ജയറാമിന്റെ പാര്‍വതിയുടെ വിവാഹ വാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാരുടെ പ്രണയ കഥകള്‍ പ്രചരിക്കുകയാണ്.

കൂട്ടത്തില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്.മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരപുത്രന്‍ എത്തിയത്.

അമ്മയ്ക്കും അച്ഛനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചതിനൊപ്പം രസകരമായ ഒരു കുറിപ്പ് കൂടി കാളിദാസ് എഴുതിയിരുന്നു.'സ്‌നേഹവും പ്രതിബദ്ധതയും യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക്! അപ്പയ്ക്കും അമ്മയ്ക്കും ഒരു അത്ഭുതകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു.

ദയവായി ഉടന്‍ മടങ്ങിവരൂ, എന്നിട്ട് നമുക്കൊരുമിച്ച് പാര്‍ട്ടി നടത്താം!' എന്നുമാണ് കാളിദാസ് പങ്കുവെച്ച ക്യാപ്ഷനിലൂടെ പറയുന്നത്. മമ്മൂട്ടിയുമായി മത്സരിച്ചാല്‍ കുഴപ്പമാവുകയേയുള്ളു! മമ്മൂക്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍ അതേ സമയം ജയറാമും പാര്‍വതിയും എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍.

വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി ഇരുവരും ഹണിമൂണ്‍ യാത്രയിലാണോ എന്ന ചോദ്യവും വരുന്നുണ്ട്. മാത്രമല്ല ഇത്രയും നല്ല മാതാപിതാക്കളുടെ മകനായി ജനിച്ചതാണ് കാളിദാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.

എന്നും ഇതേ സന്തോഷത്തോടെ നിങ്ങളൊരുമിച്ച് ജീവിക്കണം.. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായിരുന്നു ജയറാമും പാര്‍വതിയും.

അക്കാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകനായി ജയറാം തിളങ്ങി നില്‍ക്കുമ്പോള്‍ സൂപ്പര്‍നായിക പട്ടം സ്വന്തമാക്കി പാര്‍വതിയും തിളങ്ങിയിരുന്നു. സിനിമയിലെ പൊരുത്തം ജീവിതത്തിലും ശരിയായി വന്നതോടെ താരങ്ങള്‍ പ്രണയത്തിലായി.

1988 ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാര്‍വതിയും ഇഷ്ടത്തിലാവുന്നത്. കണ്ണുകള്‍ കൊണ്ടുള്ള നോട്ടത്തിലൂടെയും മറ്റും ഇരുവരും പ്രണയം കൈമാറി.

വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഇക്കാര്യങ്ങള്‍ അറിയുമായിരുന്നുള്ളു. അന്ന് അമ്മയുടെ കര്‍ശന നിയന്ത്രണത്തിലായിരുന്നെങ്കിലും ജയറാം തട്ടിയെടുത്ത് കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നു എന്ന് പറയാം.

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു വിപ്ലവകരമായ താരവിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു താരങ്ങള്‍ വിവാഹിതരായത്.

ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന് പാര്‍വതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കള്‍ക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂര്‍ണമായിട്ടും കുടുംബിനിയായി.

ഈ വര്‍ഷം മകള്‍ മാളവികയുടെ വിവാഹസമയത്ത് തങ്ങളുടെ വിവാഹത്തെ കുറിച്ചും കാളിദാസ്ജയറാം സൂചിപ്പിച്ചിരുന്നു.

#These #couples #taught #love #Kalidas #Jayaram #congratulated #father #mother

Next TV

Related Stories
#KathaInnuVare  | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

Sep 18, 2024 10:00 PM

#KathaInnuVare | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ...

Read More >>
#Vazha | തിയറ്ററുകളിൽ  സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

Sep 18, 2024 08:41 PM

#Vazha | തിയറ്ററുകളിൽ സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക്...

Read More >>
#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

Sep 18, 2024 07:17 PM

#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ വളർത്തു മൃ​ഗങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ്...

Read More >>
#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

Sep 18, 2024 04:46 PM

#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍....

Read More >>
#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

Sep 18, 2024 02:30 PM

#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റെ പുതിയ റിലീസ്...

Read More >>
Top Stories