(moviemax.in)മലയാളികൾക്ക് പ്രിയങ്കരിയാണ് മഞ്ജു വാര്യർ. ഇന്ന് ലേഡി സൂപ്പർതാരമായി ആരാധകർ വാഴ്ത്തുന്ന മഞ്ജുവിന്റെ കരിയറും ജീവിതവും സംഭവ ബഹുലമായാണ് മുന്നോട്ട് നീങ്ങിയത്.
സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ കരിയറിൽ വഴിത്തിരിവാകുന്നത് രണ്ടാമത്തെ സിനിമ സല്ലാപമാണ്.
സുന്ദർദാസ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രചിച്ചത് എകെ ലോഹിതദാസാണ്. 90 കളിൽ തരംഗമായിക്കൊണ്ടിരിക്കെയാണ് മഞ്ജു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
വിവാഹത്തോടെ നടി അഭിനയ രംഗം വിട്ടു. 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ച് വരവ് നടത്തി.
പിന്നീടിങ്ങോട്ട് സിനിമാ രംഗത്ത് നടി സജീവമായി. ഇന്ന് തമിഴകത്തും മഞ്ജു വാര്യർ ശ്രദ്ധേയയാണ്. ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് സല്ലാപത്തിൽ അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകൻ ബ്ലെസി.
മഞ്ജുവിനെ സല്ലാപത്തിലേക്ക് ഓഡിഷൻ ചെയ്തതിനെക്കുറിച്ചാണ് ബ്ലെസി സംസാരിച്ചത്.
ഒരു പുതിയ നടിക്കായുള്ള അന്വേഷണം ഉണ്ടായി. അങ്ങനെയാണ് കലാ തിലകമായിരുന്ന ഒരു കുട്ടി ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്ക് വരുന്നത്. മെയിൻ ടെക്നീഷ്യൻസ് ഒക്കെയുണ്ട്.
ലോഹിയേട്ടൻ ആ കുട്ടിക്ക് അവിടെയുണ്ടായിരുന്ന ചൂലെടുത്ത് കൊടുത്തു. മുറ്റമടിക്കാൻ പറഞ്ഞു. അവർ മുറ്റമടിച്ചു.പിന്നീട് ലോഹിയേട്ടൻ എങ്ങനെയാണ് മുറ്റമടിക്കുന്നതെന്ന് കാണിച്ച് കൊടുത്തു.
നല്ല രീതിയിൽ മുറ്റമടിച്ചാൽ ഈർക്കിലുകൾ കൊണ്ട് മുറ്റത്ത് രേഖകളുണ്ടാകും. ആ കുട്ടി വളരെ മെച്ചമായാണ് ചെയ്തത്. ഒരു പേപ്പറിൽ എന്തോ അവിടെയിരുന്ന് എന്തോ കുറിച്ചു.
ഈ ഡയലോഗ് ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കാൻ എന്നോട് പറഞ്ഞു. ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഡയലോഗ് പറഞ്ഞ് കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നത് ഭയങ്കര സന്തോഷത്തോടെയാണ് താൻ ഓർക്കുന്നതെന്ന് ബ്ലെസി പറയുന്നു.
പിന്നീട് മഞ്ജു വാര്യരുമായും ദിലീപുമായും വലിയൊരു സൗഹൃദം ഉണ്ടായി. എല്ലാവരും ഒരേ പോലെ ആസ്വദിച്ച സിനിമയാണത്. മനോഹരമായ പാട്ടുകളായിരുന്നു.
സല്ലാപം വലിയ ഹിറ്റായെന്നും ബ്ലെസി ചൂണ്ടിക്കാട്ടി. മലയാളത്തിലെ പ്രഗൽഭ സംവിധായകർക്കെല്ലാം പ്രിയങ്കരിയായ നായികയായിരുന്നു ഒരു കാലത്ത് മഞ്ജു.
മഞ്ജുവിന് വേണ്ടി സിനിമകളെടുക്കാൻ സംവിധായകരും നിർമാതാക്കളും തയ്യാറായ കാലത്താണ് നടി സിനിമാ രംഗം വിട്ടത്. തിരിച്ച് വരവിൽ കമൽ, സത്യൻ അന്തിക്കാട് എന്നീ സീനിയർ സംവിധായകർ മഞ്ജുവിനെ വെച്ച് സിനിമകൾ ചെയ്തു.
എന്നാൽ ഈ സിനിമകളൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തിരിച്ച് വരവിൽ ചില പരാജയ സിനിമകളുണ്ടായെങ്കിലും മഞ്ജുവിന്റെ താരത്തിളക്കത്തെ ഇത് ബാധിച്ചിട്ടില്ല.
ബിഗ് ബജറ്റ് സിനിമകളുടെ ഒരു നിര തന്നെ മഞ്ജുവിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. മലയാളത്തിൽ എമ്പുരാൻ, തമിഴിൽ വേട്ടെയാൻ, വിടുതലെെ 2 എന്നിവയാണ് ഈ സിനിമകൾ.
ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.
#manju #given #broom #told #sweep #yard #blessy #recalls #manjuwarrier #audition #sallapam #movie #shares #incident