#MalaParvathy | മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിരീഡ്‌സായി! ആദ്യ ദിവസം സ്‌കൂളില്‍ നിന്നും വന്നത് കരഞ്ഞോണ്ട്! നടി മാല പാർവതി

#MalaParvathy | മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിരീഡ്‌സായി! ആദ്യ ദിവസം സ്‌കൂളില്‍ നിന്നും വന്നത് കരഞ്ഞോണ്ട്! നടി മാല പാർവതി
Sep 6, 2024 07:23 PM | By ADITHYA. NP

(moviemax.in)ളരെ വൈകിയാണ് സിനിമയിലേക്ക് എത്തിയതെങ്കിലും തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും പൂര്‍ണതയിലെത്തിക്കുന്ന നടിയാണ് മാല പാര്‍വതി.

അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ് നടി ജനപ്രിയയാവുന്നത്. ഇപ്പോഴും കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. ഇതിനിടെ തന്റെ ജീവിതത്തെ കുറിച്ച് രസകരമായ ചില തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ചെറിയ പ്രായത്തിലെ പിരീഡ്‌സ് വന്നത് കൊണ്ട് സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് മാല പാര്‍വതി പങ്കുവെച്ചത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

അമ്മ ഗൈനക്കോളജിയിലെ വലിയ ഡോക്ടര്‍ ആയിരുന്നെങ്കിലും തനിക്ക് പിരീഡ്‌സ് നേരത്തെ ആയത് കൊണ്ട് ഒന്നും പറഞ്ഞ് തരാന്‍ പറ്റിയിട്ടില്ലെന്നാണ് ദിയ പറയുന്നത്.

ചെറുപ്പത്തില്‍ ഞാന്‍ ഗുണ്ടുമണി പോലെയായിരുന്നു ഇരുന്നത്. അതുകൊണ്ട് ഒന്‍പത് വയസുള്ളപ്പോള്‍ ആദ്യമായി പിരീഡ്‌സ് ആയി. അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്.

ആദ്യമായി ഇത് കണ്ടതോടെ പേടിച്ച് പോയി. കരച്ചിലോട് കരച്ചിലായിരുന്നു. ആ സമയത്ത് അമ്മ എനിക്ക് ഇതുണ്ടാവുന്ന രീതികളെ പറ്റി ക്ലാസ് എടുക്കുകയാണ് ചെയ്തത്.

അത് കേട്ടതോടെ ഞാന്‍ ഒന്നൂടി ഉറക്കെ കരയാന്‍ തുടങ്ങി. അങ്ങനെ പിരീഡ്‌സ് ആയെന്ന് പറഞ്ഞ് പത്ത് ദിവസം ലീവ് എടുക്കാനൊന്നും അമ്മ സമ്മതിച്ചില്ല.

പിറ്റേന്ന് തന്നെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടു.പക്ഷേ പാഡ് വെക്കാനൊന്നും അറിയാത്തത് കൊണ്ട് അത് സ്ഥലം മാറി പോയി. ഇതോടെ എന്റെ പാവാട നിറയെ രക്തമായി.

മിക്‌സ്ഡ് സ്‌കൂളിലാണ് പഠിക്കുന്നത്. അവിടുന്ന് കൈയ്യിലുണ്ടായിരുന്ന പെട്ടി കൊണ്ട് പാവാട മറച്ച് പിടിച്ചാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. അമ്മയെ കണ്ടതോടെ കരച്ചില്‍ ഒന്നൂടി കൂടി.

എന്റെ പാവാട നിറയെ ചോരയായെന്ന് പറഞ്ഞാണ് കരച്ചില്‍. അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തിയിട്ട്, സാരമില്ല. ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

പിറ്റേന്നും സ്‌കൂളില്‍ പോകണമെന്ന് പറഞ്ഞ് എന്നെ സ്‌കൂളിലേക്ക് വിട്ടു. അങ്ങനെ ഒന്നും അറിയാത്ത പ്രായത്തിലേ തനിക്ക് പിരീഡ്‌സ് വന്നുവെന്നാണ് മാല പാര്‍വതി പറയുന്നത്.

അതേ സമയം കൂട്ടുകാരികള്‍ക്കൊക്കെ ഏഴാം ക്ലാസില്‍ എത്തുമ്പോഴാണ് ഇതുണ്ടാവുന്നത്. അവരൊക്കെ അത് കൗതുകത്തോടെ നോക്കുമ്പോള്‍ ഞാന്‍ വളരെ എക്‌സ്പീരിയന്‍സായിട്ടുള്ള ആളായി.

ഇത് കാരണമുണ്ടായ കുഴപ്പം എന്താണെന്ന് പറഞ്ഞാല്‍ ചെറിയ പ്രായത്തിലെ പക്വത വന്നുവെന്നതാണ്. ഹോര്‍മോണല്‍ വളര്‍ച്ച കാരണം കൂട്ടുകാരികളൊക്കെ വായി നോക്കുമ്പോള്‍ എനിക്കത് നോക്കാന്‍ സാധിച്ചില്ല.

അക്കാലത്ത് ചെക്കന്മാര്‍ വായി നോക്കി വരുമ്പോള്‍ ഞാന്‍ കൂട്ടികാരികളെയെല്ലാം ഉപദേശിക്കുകയാണ് ചെയ്തിരുന്നത്. ശരിക്കും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്കൊരു റൊമാന്റിക് പിരീഡ് വന്നിട്ടില്ല.

അത്തരം ആകാംഷകളൊന്നും എനിക്കില്ലായിരുന്നു. അക്കാര്യത്തില്‍ എന്റെ ജീവിതം ഭയങ്കര ബോറായി പോയെന്നും മാലാ പാര്‍വതി പറയുന്നു.

അതേ സമയം നടിയുടെ വാക്കുകള്‍ വൈറലായതോടെ അക്കാലത്ത് പാഡ് ഓക്കെ ഉണ്ടായിരുന്നോ എന്ന ചോദ്യവുമായി ചിലര്‍ എത്തിയിരിക്കുകയാണ്.

നടി തള്ളിയത് ആയിരിക്കുമെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ വളരെ മികച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ മകളാണ് മാല പാര്‍വതി. അന്ന് ടൗണില്‍ താമസിച്ചിരുന്നവര്‍ക്ക് പാഡുകള്‍ ഉപയോഗിച്ചിരുന്നു.

ഡോക്ടറുടെ മകളായത് കൊണ്ട് എന്തായാലും ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനൊപ്പം ചിലര്‍ നടിയുടെ അമ്മയും ഡോക്ടറുമായിരുന്ന ലളിതയെ കുറിച്ചും പറയുന്നുണ്ട്.

വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കേസുകള്‍ പോലും കരതലാമലകം പോലെ കൈകാര്യം ചെയ്തിരുന്ന പ്രഗല്‍ഭമതിയായിരുന്നു ഡോ. ലളിത. എന്റെ അനിയന്റെ ഇളയ കുഞ്ഞിനെ ജീവനോടെ കിട്ടാന്‍ കാരണം ഈ ഡോക്ടറാണ്.

പിന്നീടാണ് ഈ നടി ഡോക്ടറുടെ മോള്‍ ആണെന്ന് അറിയുന്നതെന്നും ആരാധകര്‍ പറയുന്നു.

#got #periods #third #grade #Came #home #school #crying #first #day #Actress #MalaParvathy

Next TV

Related Stories
#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

Nov 25, 2024 09:53 PM

#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു' - മഞ്ജു പത്രോസ്

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു...

Read More >>
#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

Nov 25, 2024 07:17 PM

#alleppeyashraf | കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...? ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരും' - ആലപ്പി അഷ്റഫ്

അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി...

Read More >>
#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

Nov 25, 2024 07:44 AM

#Elizabeth | 'ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ?', ചില കാര്യങ്ങളില്‍ വിഷമമുണ്ട് -എലിസബത്ത്

സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത്...

Read More >>
#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

Nov 24, 2024 08:10 PM

#ganapathi | മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്

അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു....

Read More >>
#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

Nov 24, 2024 05:57 PM

#Marco | ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ല, 'മാർക്കോ'യിൽ നിന്നും ഡബ്സിയെ മാറ്റി

‘മാർക്കോ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആലാപനത്തിൽ നിന്നും ഡബ്സിയെ...

Read More >>
Top Stories










News Roundup