#Jagdish | തെറ്റിദ്ധാരണ കൊണ്ട് അപ്പുക്കുട്ടനെ എനിക്ക് നഷ്ടപ്പെട്ടേനെ; പാടിയതിന്റെ ട്രോളുകൾ ഞാൻ അർഹിക്കുന്നു; ജ​ഗദീഷ്

#Jagdish | തെറ്റിദ്ധാരണ കൊണ്ട് അപ്പുക്കുട്ടനെ എനിക്ക് നഷ്ടപ്പെട്ടേനെ; പാടിയതിന്റെ ട്രോളുകൾ ഞാൻ അർഹിക്കുന്നു; ജ​ഗദീഷ്
Sep 6, 2024 04:22 PM | By ADITHYA. NP

(moviemax.in)ലയാളികളുടെ പ്രിയ നടൻ ജ​ഗദീഷ് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണിപ്പോൾ കടന്ന് പോകുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങൾ ജ​ഗദീഷിനെ തേടി തുടരെ എത്തുന്നു.

ഒരു കാലത്ത് തുടരെ കോമഡി റോളുകൾ ചെയ്ത നടന് ഇന്ന് വ്യത്യസ്ത റോളുകൾ ലഭിക്കുന്നുണ്ട്. കിഷ്കിന്ധാ ​കാണ്ഡം ആണ് ജ​ഗദീഷിന്റെ പുതിയ സിനിമ.

ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ജ​ഗദീഷ്.ക്യാരക്ടർ റോളുകളാണ് തനിക്കിപ്പോൾ ലഭിക്കുന്നതെന്ന് ജ​ഗദീഷ് പറയുന്നു.

ലീലയ്ക്കും റോഷാക്കിനും ശേഷം എനിക്ക് കിട്ടുന്നതെല്ലാം ക്യാരക്ടർ റോളുകളാണ്. കാലത്തിന്റെ മാറ്റമുണ്ട്. യുവ സംവിധായകർ എന്നിലർപ്പിക്കുന്ന വിശ്വാസമാണ് എന്റെ കൈമുതൽ.

രു പടത്തിൽ ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന് കാരണം സംവിധായകനും തിരക്കഥാകൃത്തുമാണെന്നും ജ​ഗദീഷ് ചൂണ്ടിക്കാട്ടി.കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായിരുന്നപ്പോൾ തന്റെ പാട്ടുകൾക്ക് വന്ന ‌ട്രോളിനെക്കുറിച്ചും ജ​ഗദീഷ് സംസാരിച്ചു.

ആ ട്രോളുകൾ താൻ അർഹിക്കുന്നതാണ്. തന്നിലെ ​ഗായകനിൽ മാറ്റം വരുത്താൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ജ​ഗദീഷ് പറയുന്നു. ഇൻ ഹരിഹർ ന​ഗർ എന്ന സിനിമയുടെ ഓർമകളും നടൻ പങ്കുവെച്ചു. അപ്പുക്കുട്ടനായി ആദ്യമേ എന്നെയാണ് തീരുമാനിച്ചത്.

പക്ഷെ എനിക്ക് ഡേറ്റില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ തെറ്റിദ്ധാരണ പരത്തി. അങ്ങനെ ആ റോളിലേക്ക് ഹാജ എന്ന നടനെ ആലോചിച്ചു. പിന്നീട് ഒരു ഫങ്ഷനിൽ സിദ്ദിഖും ലാലും എന്നെ കണ്ടു. ഡേറ്റില്ലേ, നല്ലൊരു പ്രൊജക്ടാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നതെന്ന് അവർ.

ഡേറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ആ തെറ്റിദ്ധാരണ മാറിയത്. എന്തുകൊണ്ട് ആ പ്രൊഡക്ഷൻ കൺട്രോളർ അങ്ങനെ പറഞ്ഞെന്ന് തനിക്കറിയില്ല.അപ്പുക്കുട്ടൻ എന്ന കഥാപാത്രം ചെയ്തില്ലായിരുന്നെങ്കിൽ കരിയറിലെ വലിയ നഷ്ടമായേനെയെന്നും ജ​ഗദീഷ് ചൂണ്ടിക്കാട്ടി.

കരിയർ ​ഗ്രാഫിനെക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത നടൻ അശോകനും സംസാരിച്ചു. ഞാൻ ആദ്യ കാലങ്ങളിൽ മികച്ച സംവിധായകരുടെ കൂടെ വർക്ക് ചെയ്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ തനിക്ക് കിട്ടുന്ന അവസരങ്ങളെന്നും അശോകൻ പറയുന്നു.ഇപ്പോൾ താൻ അഭിനയിക്കുന്നതെല്ലാം ചെറുപ്പക്കാരുടെ സിനിമകളിലാണ്.

അത് ഭാ​ഗ്യമായി കാണുന്നു. ഒരു നടനെന്ന നിലയിൽ ലൈവായി നിൽക്കാൻ സഹായിക്കുന്നെന്നും അശോകൻ ചൂണ്ടിക്കാട്ടി.കിഷ്കിന്ധാ ​ഗാണ്ഡത്തിൽ അശോകനും അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി.

വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ദിൻജിത്ത് അയ്യത്താൻ ആണ് സംവിധായകൻ. ​ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന സിനിമയാണ് കിഷ്കിന്ധാ ​കാണ്ഡം.

ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

#would #have #lost #uncle #because #misunderstanding #deserve #trolls #singing #Jagdish

Next TV

Related Stories
#KathaInnuVare  | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

Sep 18, 2024 10:00 PM

#KathaInnuVare | പ്രണയിച്ച് ബിജു മേനോനും മേതില്‍ ദേവികയും; ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധേയം

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ...

Read More >>
#Vazha | തിയറ്ററുകളിൽ  സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

Sep 18, 2024 08:41 PM

#Vazha | തിയറ്ററുകളിൽ സര്‍പ്രൈസ് ഹിറ്റുമായി വാഴ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക്...

Read More >>
#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

Sep 18, 2024 07:17 PM

#Madhavi | വിവാഹ ശേഷം ഭർത്താവിനോട് പറഞ്ഞ ഒരേയൊരു കണ്ടീഷനായിരുന്നു അത്, കണ്ടത് ഒരേയൊരു ചിത്രം -മാധവി

മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ വളർത്തു മൃ​ഗങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ്...

Read More >>
#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

Sep 18, 2024 04:46 PM

#Janardhanan | അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായസുകള്‍ ആയിരുന്നു! ഉറ്റ സുഹൃത്തിനെ കുറിച്ച് ജനാര്‍ദ്ദനൻ

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍....

Read More >>
#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

Sep 18, 2024 02:30 PM

#nikhilavimal | നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഫോൺ ഞാൻ എടുക്കില്ല -നിഖില വിമൽ

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റെ പുതിയ റിലീസ്...

Read More >>
Top Stories