---
title: "#Anikhasurendran | നമ്പര്‍ ബോയ്‌സ് ഗ്രൂപ്പുകളില്‍ ഇട്ട് പ്രചരിപ്പിച്ചു; ഇന്നും കോളുകള്‍ വരുന്നു; ദുരനുഭവം പങ്കിട്ട് അനിഖ"
english_title: "#Number #boys #put #groups #circulated #Calls #still #coming #today #Anikha shares her ordeal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233641/number-boys-put-groups-circulated-calls-still-coming-today-anikha-shares-her-ordeal"
published_at: "2024-09-06T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dab3685f6a3_anikhaa.jpg"
keywords: []
---

# #Anikhasurendran | നമ്പര്‍ ബോയ്‌സ് ഗ്രൂപ്പുകളില്‍ ഇട്ട് പ്രചരിപ്പിച്ചു; ഇന്നും കോളുകള്‍ വരുന്നു; ദുരനുഭവം പങ്കിട്ട് അനിഖ

> **Lead Summary:** **ബാ**ലതാരമായി വന്ന് നായികയായി മാറിയ നടിയാണ് അനിഖ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അനിഖ.

## Article Content

**ബാ**ലതാരമായി വന്ന് നായികയായി മാറിയ നടിയാണ് അനിഖ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അനിഖ.

നടി നയന്‍താരയുടെ മകളായി അഭിനയിച്ചതോടെ ജൂനിയര്‍ നയന്‍താര എന്നാണ് അനിഖയെ ആരാധകര്‍ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയിലും അനിഖയുടെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ കാരണം തനിക്ക് കിട്ടിയ പണിയെക്കുറിച്ച് സംസാരിക്കുകയാണ് അനിഖ. ചെന്നൈയില്‍ കോളേജില്‍ അഡ്മിഷന്‍ എടുത്തതിന് പിന്നാലെ തന്റെ നമ്പര്‍ പുറത്തായതും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതുമൊക്കെയാണ് അനിഖ ഓര്‍ത്തെടുക്കുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു അനിഖ. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''കോളേജില്‍ അഡ്മിഷന്‍ എടുത്തതാണ് എന്റെ തെറ്റ്.

സ്റ്റുഡന്റ് ലോഗിന്‍ ചെയ്യണമെങ്കില്‍ പാസ് വേര്‍ഡ് ആയി ഉപയോഗിക്കുക ജനന തിയ്യതിയാണ്. എന്റെ ജനന തിയ്യതി ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും. ഞാന്‍ ലൊയോളയില്‍ അഡ്മിഷന്‍ എടുത്തുവെന്ന് അറിഞ്ഞതോടെ ചിലര്‍ വെബ് സൈറ്റില്‍ കയറി എന്റെ ജനന തിയ്യതി ഉപയോഗിച്ച് കേറി.

അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമിത്. ചേരുമ്പോള്‍ കോമണ്‍ ആയി നല്‍കുന്ന പാസ്‌വേര്‍ഡാണ്. പിന്നീട് നമ്മള്‍ വേണം മാറ്റാന്‍.'' അനിഖ പറയുന്നു.''ഞാനിത് അറിഞ്ഞില്ല.

അറിയാന്‍ വൈകി. ആരോ എന്റെ അക്കൗണ്ടില്‍ കയറി സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം ബോയ്‌സിന്റെ ഗ്രൂപ്പില്‍ ഇട്ടു. അങ്ങനെ കോളേജ് മൊത്തം പ്രചരിച്ചു. അതോടെ കോളുകള്‍ വരാന്‍ തുടങ്ങി.

കഴിഞ്ഞതിന്റെ കഴിഞ്ഞ കൊല്ലമാണ് ലൊയോളയില്‍ ജോയിന്‍ ചെയ്യുന്നത്. ഇന്നു വരെ എനിക്ക് കോളുകള്‍ വരുന്നുണ്ട്.

നമിതയല്ലേ എന്ന് ചോദിച്ച് വിളിക്കും. തമിഴിലാണ് സംസാരിക്കുക. അപ്പോള്‍ തന്നെ ഞാന്‍ കട്ടാക്കും.'' അനിഖ പറയുന്നു. മറ്റൊരു അനുഭവവും അനിഖ പങ്കുവെക്കുന്നുണ്ട്.''

ഞാന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഹോട്ടലില്‍ പോയ സമയത്ത് സാധാരണ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഇടുന്നത് പോലെ സ്‌റ്റോറി ഇട്ടു. അതില്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നു.

ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരാള്‍ അവിടെ കാത്തു നില്‍ക്കുന്നുണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് പോയത്. അതിനാല്‍ ഞാനും അമ്മയും കരുതി സെറ്റിലെ ആരോ ആണെന്ന്.

സ്വാഗതം ചെയ്യാന്‍ വന്നതാണെന്ന് കരുതി.'' താരം പറയുന്നു.ഞാനും അമ്മയും പോയി അയാളോട് സംസാരിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അനിഖയും അമ്മയും വീട്ടിലേക്ക് വരുന്നോ, ഭക്ഷണം ഉണ്ടാക്കി തരാമെന്നൊക്കെയായി.

അതോടെ പേടിയായി. അങ്ങനെയാണ് അറിയുന്നത് അയാള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് വന്നതാണ് എന്നാണ് അനിഖ പറയുന്നത്.

അതുപോലെ ഒരു യൂട്യൂബ് ചാനലിന് വീട് പരിചയപ്പെടുത്തുന്ന ഇന്റര്‍വ്യു നല്‍കിയിരുന്നു. അത് കണ്ട് വീട് തേടി ഒരാള്‍ വന്നു.

അമ്മൂമ്മയുടെ വീട്ടിലേക്കാണ് വന്നത്. തറവാട്ടിലേക്ക്. അനിഖ എവിടെയാണെന്നോക്കെ ചോദിച്ചു. അതിത്തിരി പേടിയുണ്ടാക്കിയ സംഭവമാണ്. പൊലീസിനോട് പറയുമെന്ന് ഞാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/233641/number-boys-put-groups-circulated-calls-still-coming-today-anikha-shares-her-ordeal)