---
title: "ദിലീപിന്റെ ആ ഫോണുകളില്‍ എന്താണുണ്ടാവുക...?  "
english_title: "What will happen to Dileep's phones ...?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23279/what-will-happen-to-dileeps-phones"
published_at: "2022-01-29T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4fe75b5eed_dileep.jpg"
keywords: []
---

# ദിലീപിന്റെ ആ ഫോണുകളില്‍ എന്താണുണ്ടാവുക...?  

> **Lead Summary:** **ദി**ലീപിന്റെ ആ ഫോണുകളില്‍ എന്താണുണ്ടാവുക...?... നടിയെ ആക്രമിച്ച ക്കേസിനെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകളിലേക്ക് എത്തിച്ചത്.

## Article Content

**ദി**ലീപിന്റെ ആ ഫോണുകളില്‍ എന്താണുണ്ടാവുക...?... നടിയെ ആക്രമിച്ച ക്കേസിനെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകളിലേക്ക് എത്തിച്ചത്.

ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

നടി പീഡിപ്പിക്കപ്പെട്ടതിനു ശേഷമുണ്ടായ പല സംഭവങ്ങളുടെയും ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ ഉണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളും ഇതിലുണ്ടാവുമെന്ന് അന്വേഷക സംഘം കരുതുന്നു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ദിലീപും കൂട്ടുപ്രതികളും ഒന്നിച്ച് ഫോണുകള്‍ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അവര്‍ കരുതുന്നുണ്ട്. ഫോണുകള്‍ ഹാജരാക്കാതിരിക്കാന്‍ പ്രതിഭാഗം നടത്തിയ നിയമപോരാട്ടം ഇതിനുള്ള തെളിവാണെന്നും അവര്‍ സൂചിപ്പിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ആറ് മൊബൈല്‍ ഫോണുകളില്‍ ആണ് എത്തിനില്‍ക്കുന്നത്. ഈ മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയശേഷം അതില്‍ ഫോറന്‍സിക് അന്വേഷണം നടത്തിയാല്‍ എന്തൊക്കെ തെളിവുകള്‍ കിട്ടും എന്ന കാര്യമാണ് അറിയാനുള്ളത്.

മുംബൈയിലെ ഫോറന്‍സിക് ലാബ് ഈ ഫോണുകള്‍ ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന കാര്യവും അറിയാനുണ്ട്. ഇതോടൊപ്പം പ്രധാനമാണ്, സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം.

ഡിജിറ്റല്‍ തെളിവുകള്‍ പ്രധാനമാവുന്ന ഏത് കേസു വന്നാലും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന വിധം ഈ നിയമപ്രശ്‌നം വളര്‍ന്നാല്‍, മൗലികാവകാശങ്ങള്‍ അടക്കം പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടി വരും. ആ നിലയ്ക്ക് ഈ കേസ് വളരുമോ എന്നാണ് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23279/what-will-happen-to-dileeps-phones)