#krishnaprabha | 'സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത്, എന്റെ ശരീരഭാഗങ്ങളെ കുറിച്ച്...' ;കൃഷ്ണ പ്രഭ

#krishnaprabha | 'സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത്, എന്റെ ശരീരഭാഗങ്ങളെ കുറിച്ച്...' ;കൃഷ്ണ പ്രഭ
2024-08-28T12:00:00 | By Athira V

( moviemax.in )യാള സിനിമയില്‍ യുദ്ധത്തിന് സമാനമായ അന്തരീഷം ഉണ്ടാക്കിയിരിക്കുകയാണ് ഹേമ കമ്മീറ്റിയുടെ റിപ്പോര്‍ട്ട്. പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെയുള്ള പരാതി കൂടുതല്‍ ഗുരുതരമായതോടെ താരസംഘടനയായ അമ്മയില്‍ കൂട്ടരാജി ഉണ്ടായിരിക്കുകയാണ്. സെക്രട്ടറിയായ സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെയാണ് പ്രസിഡന്റായ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിയിലേക്ക് എത്തിയത്.

സംഘടന പിരിച്ച് വിടണമെന്നൊക്കെ പറയുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി കൃഷണപ്രഭ. പല നടിമാരും ആരോപിക്കുന്നത് പോലൊരു പ്രശ്‌നം തനിക്കുണ്ടായിട്ടില്ലെങ്കിലും സിനിമയില്‍ നല്ലൊരു കരിയര്‍ ഉണ്ടാക്കിയ നടിമാരെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടാവുകയാണെന്ന് നടി പറയുന്നു.


'നമസ്‌കാരം, സിനിമ മേഖലയിലുള്ള ചര്‍ച്ചകളാണല്ലോ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവണമെന്നാണ് എന്റെയും അഭിപ്രായം. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പറഞ്ഞാല്‍ അത് പരിഹാസ്യമായി പോകും!

കതകില്‍ മുട്ടുന്നതുപോലെയുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സെറ്റുകളില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കകാലത്തില്‍ ആയിരുന്നു. ഇപ്പോള്‍ അതില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. എന്റെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. ഒരു പക്ഷേ മറ്റൊരു നടിക്കോ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോ ഇതേ അഭിപ്രായം ആയിരിക്കണമെന്നില്ല.

അവര്‍ക്ക് ഇപ്പോഴും സെറ്റുകളില്‍ മോശം അനുഭവങ്ങളും ബേസിക് നെസിസിറ്റിയുടെ കുറവുകളും ഉണ്ടാവുന്നുണ്ടാവാം! അത്തരം കാര്യങ്ങളില്‍ മാറ്റം വരണം. ഡബ്ല്യൂസിസിയില്‍ അംഗങ്ങള്‍ ആയവരെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

അതോടൊപ്പം എന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പോരാട്ടത്തെയും ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. റിപ്പോര്‍ട്ട് വന്ന ആദ്യ ദിനങ്ങളില്‍ എന്നെ പോലെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ നേരിട്ടൊരു വലിയ പ്രശ്‌നം.

സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ളതായിരുന്നു. അത് ഏറെ വേദനിപ്പിച്ചു. വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ മിക്കതും അത്തരത്തില്‍ ഉള്ളതായിരുന്നു. ഒരു ഉളുപ്പുമില്ലാതെ യാതൊരു തെളിവുമില്ലാതെ സിനിമയിലെ സ്ത്രീകളെ മുഴുവനും അടച്ചാക്ഷേപിക്കുന്ന രീതിയായിരുന്നു കണ്ടത്.

കഴിഞ്ഞ 16 വര്‍ഷത്തില്‍ അധികമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു. എന്റെ അനുഭവം ആയിരിക്കില്ല മറ്റൊരു സ്ത്രീക്ക് എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട് തന്നെ പറയട്ടെ, എനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല! ആദ്യം പറഞ്ഞത് പോലെ ബേസിക് നെസിസിറ്റിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നല്ലാതെ!

അത്ര വലിയ കഥാപാത്രങ്ങള്‍ ഒന്നും ഞാന്‍ സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ സിനിമയില്‍ നല്ലൊരു കരിയര്‍ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടാവുന്നു! അതുപോലെ അമ്മയില്‍ അംഗങ്ങളായിട്ടുള്ള നടിമാരെയും നടന്മാരെയും കുറിച്ചും മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. ചിലര്‍ക്ക് അമ്മ സംഘടന മൊത്തത്തില്‍ പിരിച്ചുവിടണമെന്നാണ് അഭിപ്രായം.


പറയുന്നവര്‍ക്ക് ഒറ്റ വാക്കില്‍ അങ്ങ് പറഞ്ഞ് പോയാല്‍ മതി! അമ്മയിലെ ഒരു മാസത്തെ പെന്‍ഷന്‍ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്! ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു. ഒരുപാട് ആരോപണങ്ങളും ഇപ്പോള്‍ വരുന്നുണ്ട്. ആരോപണങ്ങളില്‍ സത്യമായിട്ടുള്ളതെല്ലാം ശിക്ഷ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ വ്യാജമായ ആരോപണങ്ങളുണ്ടെങ്കില്‍ അതിലും നടപടികളുണ്ടാകണം. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ! അതല്ലേ അതിന്റെ ന്യായം!

മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കുറച്ചുകൂടി ശ്രദ്ധ പാലിക്കണമെന്ന് ഒരു അഭിപ്രായവും എനിക്കുണ്ട്. ടിആര്‍പിക്ക് വേണ്ടി ചര്‍ച്ചകള്‍ വഴിതിരിച്ചു വിടരുത്! വാര്‍ത്തകളില്‍ സത്യമേതാണ് കള്ളം ഏതാണെന്ന് വ്യക്തത വരുത്തിയിട്ട് മാത്രം കൊടുക്കണം! ഒരാള്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍, ആ പറഞ്ഞത് കൃത്യമായി കൊടുക്കണം അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രമായി കൊടുക്കരുത്.

എനിക്ക് സിനിമയ്ക്ക് ഉള്ളില്‍ അല്ല പുറത്താണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഈ കഴിഞ്ഞ ദിവസം തന്നെ ഒരു യൂട്യൂബ് മഞ്ഞ ചാനല്‍ (വേറെ വാക്കാണ് അവരെ വിളിക്കേണ്ടത്) എന്റെ ഡാന്‍സ് വീഡിയോസും ഫോട്ടോസും കോര്‍ത്തിണക്കി ഒരു വീഡിയോ ഷെയര്‍ ചെയ്തു.

കേട്ടാല്‍ അറക്കുന്ന രീതിയിലുള്ള മോശം വാക്കുകളാണ് ആ വീഡിയോയില്‍ എന്നെ കുറിച്ച് പറയുന്നത്. എന്റെ ശരീരഭാഗങ്ങളെ കുറിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള പരാമര്‍ശങ്ങളാണ് വീഡിയോയിലുള്ളത്. ഇത്തരം വീഡിയോ കാണാന്‍ ആളുകളുമുണ്ട് എന്നതാണ് എന്നെ അതിശയിപ്പിച്ചത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആ വീഡിയോയുടെ അടിയില്‍ കാണാന്‍ സാധിക്കും. ആ ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍!

ഒരു സ്ത്രീ എന്ന നിലയില്‍ സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുള്ളത്. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഇത് എന്റെ കാര്യം മാത്രമാണ്. മറ്റൊരു സ്ത്രീക്ക് സിനിമയില്‍ പക്ഷേ ഇതേ അനുഭവം ആയിരിക്കില്ല. സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാവട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ നല്ല മാറ്റങ്ങളുണ്ടാവട്ടെ...' കൃഷ്ണപ്രഭ പറയുന്നു.. 

Content Highlight: #krishnaprabha #wrote #about #latest #controversy #mollywood

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup