---
title: "#mukesh | ലൈറ്റ് ഓഫായിട്ടും കെട്ടിപ്പിടിക്കണം, അന്നത്തെ ഷോയിൽ നടന്നത് മറ്റാരും അറിഞ്ഞില്ല; ന​ഗ്മയ്ക്ക് മനസിലായി "
english_title: "#mukesh #opened #up #about #his #funny #experience #nagma #words #goes #viral #again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/231334/mukesh-opened-up-about-his-funny-experience-nagma-words-goes-viral-again"
published_at: "2024-08-26T20:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc9d38e7f96_mukesh.jpg"
keywords: []
---

# #mukesh | ലൈറ്റ് ഓഫായിട്ടും കെട്ടിപ്പിടിക്കണം, അന്നത്തെ ഷോയിൽ നടന്നത് മറ്റാരും അറിഞ്ഞില്ല; ന​ഗ്മയ്ക്ക് മനസിലായി 

> **Lead Summary:** **സി**നിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് മുകേഷ്. എംഎൽഎ കൂടിയായ മുകേഷിനെതിരെ വലിയ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അമ്മ സംഘടനയിൽ അം​ഗത്വമെടുക്കാൻ സമീപിച്ച തന്നോട് കിടപ്പറ പങ്കിടാൻ മുകേഷ് ആവശ്യപ്പെട്ടു എന്നാണ് നടി മിനു മുനീറിന്റെ ആരോപണം. മുമ്പൊരിക്കൽ മുകേഷ് പങ്കെടുത്ത ഒരു ഷോയ്ക്കിടെ ന​ടി ന​ഗ്മയ്ക്കൊപ്പമുണ്ടായ രസകരമായ സംഭവമാണിപ്പോൾ ചർച്ചയാകുന്നത്.

## Article Content

**സി**നിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടനാണ് മുകേഷ്. എംഎൽഎ കൂടിയായ മുകേഷിനെതിരെ വലിയ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അമ്മ സംഘടനയിൽ അം​ഗത്വമെടുക്കാൻ സമീപിച്ച തന്നോട് കിടപ്പറ പങ്കിടാൻ മുകേഷ് ആവശ്യപ്പെട്ടു എന്നാണ് നടി മിനു മുനീറിന്റെ ആരോപണം. മുമ്പൊരിക്കൽ മുകേഷ് പങ്കെടുത്ത ഒരു ഷോയ്ക്കിടെ ന​ടി ന​ഗ്മയ്ക്കൊപ്പമുണ്ടായ രസകരമായ സംഭവമാണിപ്പോൾ ചർച്ചയാകുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ മുകേഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇ​ദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മുകേഷ് നന്നായി ഡാൻസ് ചെയ്യുന്നുണ്ട്, നല്ല ​ഗ്രേസുണ്ടെന്ന് ന​ഗ്മ പറഞ്ഞു.

ന​ഗ്മയുടെ ​ഗുഡ് ബുക്ക്സിൽ കയറാനും നല്ല സുഹൃത്താകാനും അറിയാത്ത ഒരു കാര്യം ചെയ്യുകയാണ്. ന​ഗ്മയുടെ പ്രശംസ കേട്ടപ്പോൾ തനിക്ക് സന്തോഷമായെന്ന് മുകേഷ് ഓർത്തു. ഡാൻസിന്റെ അവസാനം രണ്ട് സൈഡിൽ നിന്നും ഞാനും ന​ഗ്മയും വന്ന് കെട്ടിപ്പിടിക്കുന്നതാണ്. കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ ലൈറ്റ് പതിയെ അണയും. അതെനിക്ക് ഇഷ്ടപ്പെട്ടു. 

ഇതിനകത്ത് മറക്കാൻ പറ്റാത്ത എന്തെങ്കിലും വേണം. ഒരു ചെറിയ പിടിവള്ളി കിട്ടി. ന​ഗ്മ ആരോടും സംസാരിക്കില്ല. കൂടുതലും ഫോണിലാണ് സംസാരം. ഞാൻ രണ്ടും കൽപ്പിച്ച് ന​ഗ്മയുടെ അടുത്ത് പോയി. ഒരു കാര്യം പറയാനുണ്ട് തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞു.

ഷോയുടെ ഡയറക്ടർ പ്രിയനാണ്, പുള്ളിക്ക് ന​ഗ്മയോട് പറയാൻ വിഷമമുണ്ട്. ന​ഗ്മയ്ക്ക് കെട്ടിപ്പിടിക്കുമ്പോൾ ആത്മാർത്ഥതയില്ല. നന്നായി കെട്ടിപ്പിടിക്കണം. എന്നാലേ ഫിനിഷിം​ഗ് വരൂ. ഇക്കാര്യം പറയാൻ പ്രിയൻ തന്നെ ഏൽ‌പ്പിച്ചതാണെന്ന് ന​ഗ്മയോ‌ട് കള്ളം പറഞ്ഞു. 

ന​ഗ്മ സമ്മതിച്ചു. ആദ്യ ഷോ കഴിഞ്ഞു. ന​ഗ്മ എന്നെ വിളിച്ചു. നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. കൊള്ളാം, പക്ഷെ കുറച്ച് കൂടെ വേണമെന്ന് പ്രിയൻ പറഞ്ഞെന്ന് ഞാൻ. അടുത്ത ഷോയ്ക്ക് എന്നെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ കെട്ടിപ്പിടിച്ചു.

വിടല്ലേ, പ്രിയൻ എന്നെ വഴക്ക് പറയുമെന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ്, ഈ ടെംബോയിൽ നിൽക്കണം. പക്ഷെ ലൈറ്റ് ഓഫ് ചെയ്ത് കഴിഞ്ഞ് കുറച്ച് സമയം അവിടെ നിൽക്കണമെന്ന് പ്രിയൻ നിർദ്ദേശിച്ചെന്നും പറഞ്ഞു. 

അവസാനത്തെ ഷോയ്ക്കായിരുന്നു ഏറ്റവും ​ഗംഭീരം. ബാക്കിയുള്ളവരൊന്നും ഇത് ശ്രദ്ധിക്കുന്നില്ല. ഓടി നടക്കുകയാണ്. ഈ നാല് ഷോയിലും ഇങ്ങനെ നടന്നത് ഒരു മനുഷ്യനും അറിയില്ല. ഇക്കാര്യം എല്ലാവരോടും പറയാൻ താൻ ആവേശഭരിതനായിരുന്നെന്നും മുകേഷ് ഓർത്തു. എന്നാൽ അവസാന ദിവസത്തെ യാത്രയിൽ ന​​ഗ്മ ഇതേക്കുറിച്ച് സംസാരിച്ചെന്നും മുകേഷ് ചൂണ്ടിക്കാട്ടി. 

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഷോയാണിത്. ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികൾ ഇഷ്‌ടമാണ്. പെർഫെക്ഷനിസ്റ്റാണ് പ്രിയൻ എന്ന് പറഞ്ഞ് മുകേഷ് കെട്ടിപ്പിടിപ്പിച്ചു. അദ്ദേഹം കളിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ കുസൃതി തനിക്ക് ഇഷ്ടമായി. അവസാനം കെട്ടിപ്പിടിച്ചിട്ട് ഇദ്ദേഹം വിടുന്നുണ്ടായിരുന്നില്ലെന്ന് ന​ഗ്മ പറഞ്ഞെന്നും മുകേഷ് ഓർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/231334/mukesh-opened-up-about-his-funny-experience-nagma-words-goes-viral-again)