---
title: "മമ്മൂട്ടിയിലൂടെ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് ജി. വേണുഗോപാൽ"
english_title: "G venugopal talks about the blessings he got through Mammootty. Venugopal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2312/g-talks-about-the-blessings-he-got-through-mammootty-venugopal"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609522875206e_.jpg"
keywords: []
---

# മമ്മൂട്ടിയിലൂടെ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് ജി. വേണുഗോപാൽ

> **Lead Summary:** ലയാളചലച്ചിത്ര പിന്നണിഗായകനാണ് ജി. വേണുഗോപാൽ.മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ 'തിങ്കൾ പോറ്റും മാനേ..' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്.

## Article Content

ലയാളചലച്ചിത്ര പിന്നണിഗായകനാണ് ജി. വേണുഗോപാൽ.മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ 'തിങ്കൾ പോറ്റും മാനേ..' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്.

സിനിമാ രംഗത്തെത്തുന്നതിനു മുന്നേ സർവ്വകലാശാല യുവജനോത്സവങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വർഷം തുടർച്ചയായി കേരള സർവ്വകലാശാല കലാ പ്രതിഭ ആയിരുന്നു. ജി. ദേവരാജൻ, കെ. രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു.കേരള സർക്കാർ നൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.

അച്ഛാ ദിന്‍ എന്ന ചിത്രത്തിലെ നാട്ടിലൂടെ എന്ന ഗാനം ആലപിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വേണുഗോപാല്‍ ഇപ്പോള്‍ , ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് പറയുകയായിരുന്നു.ചില പാട്ടുകൾ തന്നെക്കൊണ്ട് തന്നെ പാടിക്കണമെന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് ചില സിനിമകൾ തനിക്ക് ലഭിച്ചതെന്നും വേണുഗോപാല്‍  പറയുന്നു.

> അഞ്ച് വർഷം മുൻപുള്ളൊരു ഗാനമാണിത്. അച്ഛാ ദിൻ എന്ന മമ്മൂട്ടി ചിത്രത്തിൽ നിന്നും. ബിജിയുടെ ഫോൺ തീർത്തും അപ്രതീക്ഷിതമായിരുന്നു. വേണുച്ചേട്ടനെക്കൊണ്ട് പാടിക്കണമെന്ന് മമ്മൂട്ടി സർ പറഞ്ഞിട്ടുണ്ട്. നമുക്കൊരു കൈ നോക്കിയാലോ? മമ്മുക്കാ ഇങ്ങനെ ഒന്നിലധികം പ്രാവശ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. " ഉത്തരം ", "മായാവി " ഈ സിനിമകളിലൊക്കെ അദ്ദേഹമായിരുന്നു എൻ്റെ പേര് നിർദ്ദേശിച്ചിട്ടുള്ളത്. "നാട്ടിലൂടെ " എന്ന ഈ പാട്ട് തുടങ്ങുന്നത് ഓമനത്തിങ്കൾ എന്ന താരാട്ടിലൂടെയാണ്. ഇത് വീണ്ടും ഒരു വേണുഗോപാൽ താരാട്ട് ഗാനം എന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്നതാണ് ഗാനത്തിൻ്റെ ബാക്കി ഭാഗമെന്നും വേണുഗോപാൽ പറയുന്നു.

സിനിമ റിലീസിന് ഒരാഴ്ച മുൻപായിരുന്നു പ്രമോ ഷൂട്ട്. മമ്മൂക്കയെ നേരിൽ കാണുമ്പോൾ പലപ്പോഴും ആദരവും ബഹുമാനവും കൊണ്ട് ഞാൻ അധികം സംസാരിക്കാറില്ല. പാട്ട് പാടാറില്ലെങ്കിലും വിപുലമായ ഒരു സംഗീത കലക്ഷനും, കൃത്യമായ നിരീക്ഷണ പാടവത്താലും അദ്ദേഹം എന്നും ഒരത്ഭുതം തന്നെയാണെന്നും വേണുഗോപാൽ കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2312/g-talks-about-the-blessings-he-got-through-mammootty-venugopal)