---
title: "#sheela | റേപ്പ് സീനിലേത് പോലെ അയാളെ എനിക്ക് തള്ളിമാറ്റേണ്ടി വന്നു; ഷൂട്ടിങ്ങിനിടയിലെ ദുരനുഭവം പങ്കിട്ട് ഷീല "
english_title: "#sheela #recalls #horrific #experience #she #face #during #movie #shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230683/sheela-recalls-horrific-experience-she-face-during-movie-shooting-new"
published_at: "2024-08-24T07:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c93ec72a513_sheela.jpg"
keywords: []
---

# #sheela | റേപ്പ് സീനിലേത് പോലെ അയാളെ എനിക്ക് തള്ളിമാറ്റേണ്ടി വന്നു; ഷൂട്ടിങ്ങിനിടയിലെ ദുരനുഭവം പങ്കിട്ട് ഷീല 

> **Lead Summary:** ****മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഷീല. മലയാളത്തിലെ എക്കാലത്തേയും വലിയ നായികയാണ് ഷീല. ഷീലയോളം ജനപ്രീതിയും താരപരിവേഷവും നേടിയിട്ടുള്ള മറ്റൊരു നായികയുണ്ടാകില്ല.

## Article Content

****മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഷീല. മലയാളത്തിലെ എക്കാലത്തേയും വലിയ നായികയാണ് ഷീല. ഷീലയോളം ജനപ്രീതിയും താരപരിവേഷവും നേടിയിട്ടുള്ള മറ്റൊരു നായികയുണ്ടാകില്ല.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തിരക്കഥയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഷീല. തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ഷീല വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള ഷീലയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയാവുകയാണ്.

തന്നെ കെട്ടിപ്പിടിക്കണം എന്ന ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി മാതമായി ഒരാള്‍ സിനിമ നിര്‍മ്മാതാവായി സമീപിച്ചതിനെക്കുറിച്ചാണ് ഷീലയുടെ വെളിപ്പെടുത്തല്‍.

ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''ഒരാള്‍ സിനിമ ചെയ്യണം എന്നു പറഞ്ഞ് വന്നു. അദ്ദേഹം അമേരിക്കയില്‍ ഉള്ള ഒരാളായിരുന്നു. അവിടെ നിന്നുമാണ് വീട്ടില്‍ വരുന്നത്.

മറ്റന്നാളാണ് ഷൂട്ടിംഗ് അത് തീര്‍ത്ത ശേഷം പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പോയി വരുമെന്നും പറഞ്ഞു. മറ്റന്നാള്‍ ഷൂട്ട് ചെയ്യുന്നത് പാട്ടാണെന്നും പറഞ്ഞു. ആരോ ചെയ്ത് വച്ചിരുന്ന പാട്ട് അയാള്‍ വാങ്ങിയിരുന്നു. പകുതി തുകയും എനിക്ക് തന്നു.'' ഷീല പറയുന്നു.

 ''ഞാന്‍ സെറ്റിലെത്തി. മേക്കപ്പ് ഒക്കെ ചെയ്തു. ആദ്യ രാത്രി രംഗമാണ് ഷൂട്ട് ചെയ്യുന്നത്. കട്ടിലൊക്കെയുണ്ട്. അയാള്‍ തന്നെയാണ് സംവിധായകനും നടനും. കട്ടിലേക്ക് എന്നെ വലിച്ചിടുക, അയാള്‍ എന്റെ ദേഹത്ത് വന്ന് വീഴുകയൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്.

എന്റെ ദേഹത്തൊക്കെ കയറിപ്പിടിച്ചു. റേപ്പിംഗ് സീനില്‍ തള്ളുന്നത് പോലെ തള്ളേണ്ടി വന്നു അയാളെ എനിക്ക്.'' എന്നാണ് ഷീല പറയുന്നത്.അടുത്ത സീന്‍ എന്താണെന്ന് പറയാന്‍ അയാള്‍ എന്ന പാതില്‍ പടിയുടെ പുറകില്‍ കൊണ്ടു നിര്‍ത്തി.

താന്‍ നടന്നു പോകുമ്പോല്‍ നിങ്ങള്‍ എന്നെ പിന്നില്‍ നിന്നും വന്ന് വലിക്കണം എന്നതാണ് സീന്‍.ഓരോ സീന്‍ പറയാനും പുറകിലേക്ക് കൊണ്ടു പോയി മാറ്റി നിര്‍ത്തും. ആ പരിപാടി വേണ്ട ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഇവിടെ വച്ചു തന്നെ പറയാന്‍ പറഞ്ഞു.

അന്ന് എഴ് മണി മുതല്‍ പത്ത് മണി വരെ ഷൂട്ട് ചെയ്തു. എന്നെ കെട്ടിപിടിക്കുക, കട്ടിലില്‍ തള്ളിയിടുക ഇങ്ങനെയുള്ള ഷോട്ടുകളാണ് എടുത്തതത്രയും എന്നും ഷീല പറയുന്നു.നാലഞ്ച് ദിവസത്തേക്കുള്ള കോള്‍ഷീറ്റ് വാങ്ങിയിരുന്നു.

പിറ്റേദിവസം രാവിലെ ഞാന്‍ മേക്കപ്പൊക്കെയിട്ട് റെഡിയായി നില്‍ക്കുകയാണ്. മണി ഒമ്പതായി, പത്തായി, പതിനൊന്നായി. ആരും വിളിക്കുന്നില്ല. ഞാന്‍ പ്രൊഡക്ഷന്‍ മാനേജരെ വിളിച്ചു. അമ്മാ ഞാന്‍ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് അയാള്‍ വീട്ടിലേക്ക് വന്നു.

അമ്മാ, അയാള്‍ പടം എടുക്കാന്‍ വന്നതല്ല. നിങ്ങളെ ഒന്ന് തൊടണം, കെട്ടിപ്പിടിക്കണം എന്നു കരുതി വന്നതാണ്. സാധാരണ വന്നാല്‍ സമ്മതിക്കില്ലല്ലോ. അതിനാണ് സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് വന്നതെന്ന് എന്നും അയാള്‍ പറഞ്ഞുവെന്നാണ് ഷീല പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/230683/sheela-recalls-horrific-experience-she-face-during-movie-shooting-new)