(moviemax.in)മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ പോലും ഒരു വർഷം വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്യുന്നുള്ളു. എന്നാൽ സംവിധായകൻ കൂടിയായ നടൻ ധ്യാൻ ശ്രീനിവാസന് എല്ലാ ആഴ്ചയിലും പുത്തൻ റിലീസുകളും എല്ലാ ദിവസവും വർക്കുമുണ്ട്.
പക്ഷെ അവയിൽ മിക്കതും വൻ പരാജയമായി മാറാറുണ്ട്. അതുകൊണ്ട് തന്നെ സിനിമാ പ്രേമികൾ ധ്യാനിനെ ട്രോളുന്നതും പൊട്ടുമെന്ന് ഉറപ്പുള്ള സിനിമകളിൽ അഭിനയിക്കുന്ന നടൻ എന്ന പേരിലാണ്.
നടനായി ഇന്റസ്ട്രിയിൽ തുടരാൻ ഉദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ഇത്തരം പരിഹാസങ്ങൾ ധ്യാനിനെ ബാധിക്കാറുമില്ല.എന്നാൽ നിരന്തരമായി ഹിറ്റ് പടങ്ങൾ മാത്രം 2025ന്റെ പകുതി മുതൽ തിയേറ്ററുകളിൽ താൻ എത്തിച്ച് തുടങ്ങുമെന്ന് പറയുകയാണിപ്പോൾ ധ്യാൻ ശ്രീനിവാസൻ.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാജയപ്പെട്ട പടങ്ങളാണ് കരിയറിൽ കൂടുതലെങ്കിലും തന്റെ ഭാവി സുഭദ്രമാണെന്ന് ധ്യാൻ പറഞ്ഞത്.
ഉണ്ടയ്ക്കും പുഴുവിനുമൊക്കെ കഥ എഴുതിയ ഹർഷദിക്കയുടെ പടത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ ഇന്റർവ്യു സ്റ്റാർ എന്ന പദവി ബാധ്യതയായതുകൊണ്ടാണ് നിങ്ങളൊക്കെ വിളിക്കുമ്പോൾ ഞാൻ ഇവിടെ വന്നിരിക്കേണ്ടി വന്നത്.
നാല് വർഷമായി ഇന്റർവ്യു കൊടുത്ത് തുടങ്ങിയിട്ട്. എല്ലാ സിനിമകളും നല്ലതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. നദികളിൽ സുന്ദരി യമുനയുടെ കാര്യത്തിൽ മാത്രമാണ് ചിരിക്കാനുണ്ട് കുഴപ്പമില്ലാത്ത സിനിമയാണെന്ന് ഞാൻ പറഞ്ഞത്.
ബാക്കി സിനിമകൾക്കൊന്നും ഞാൻ തള്ളി മറിച്ചിട്ടില്ല. പിന്നെ ഇന്റർവ്യു കണ്ടിട്ട് വർഷങ്ങൾക്കുശേഷം സിനിമ കാണാൻ കുറേപ്പേർ തിയേറ്ററിൽ പോയി.
ഇന്റർവ്യൂവിലുള്ള തമാശ സിനിമയിലുമുണ്ടാകുമെന്ന് കരുതി കുറേ മണ്ടന്മാർ സിനിമ കാണാൻ പോയി. അതിൽ കോമഡിയൊന്നുമില്ലെന്നും ഇന്റർവ്യൂവിൽ ഞാൻ ഭയങ്കര തള്ളായിരുന്നുവല്ലോയെന്ന് പറഞ്ഞു.
ഇന്റർവ്യൂവിൽ ഞാനും ബേസിലും പരസ്പരം കളിയാക്കുക മാത്രമാണ് ചെയ്തത്. ആ പടത്തിനെ കുറിച്ച് സംസാരിച്ചതുപോലുമില്ല. അതുകൊണ്ട് സിനിമ ഒടിടിയിൽ വന്നപ്പോൾ കുറേപ്പേർ എന്നെ തെറി പറഞ്ഞുവെന്ന് ധ്യാൻ പറഞ്ഞു.
തനിക്ക് ചീത്തവിളി കേൾക്കേണ്ടി വന്നുവെങ്കിലും വർഷങ്ങൾക്കുശേഷം സിനിമ തിയേറ്ററിൽ ഓടിയെന്നും തങ്ങൾക്ക് പൈസ കിട്ടിയെന്നും ധ്യാൻ പറയുന്നു.
സിനിമ പൊട്ടിയിട്ടും വീണ്ടും വീണ്ടും ഞാൻ സിനിമ ചെയ്യുന്നത് കാണുമ്പോൾ ഞാൻ ബാക്ക് മണി വൈറ്റാക്കുകയാണോയെന്ന് കുറേപ്പേർക്ക് സംശയമുണ്ട്.
എന്നോട് പലരും അത് ചോദിച്ചു. പക്ഷെ അങ്ങനെ ബ്ലാക്ക് മണിയൊന്നുമില്ല. കാരണം എല്ലാത്തിനും കണക്ക് കാണിക്കണം. അതുകൊണ്ട് ട്രാൻസാക്ഷൻ അക്കൗണ്ടുകൾ വഴിയാണ്.
ഇങ്ങനെ ചോദിക്കുന്നവരോട് ഞാൻ എന്ത് പറയും...?എന്നെ വെച്ച് സിനിമ ചെയ്യുന്നവരൊന്നും മോശം സിനിമയെടുക്കാൻ വരുന്നവരല്ല. നല്ല സിനിമ എടുത്താലല്ലേ അവർക്കും ഒരു കരിയറുണ്ടാകൂ.
പിന്നെ സിനിമയ്ക്ക് ഒരു വിധിയുണ്ടാകുമല്ലോ. ചില സിനിമ ഓടും ചിലത് ഓടില്ല. പിന്നെ എന്റെ കാര്യത്തിൽ ഒന്നും ഓടുന്നില്ലെന്ന് മാത്രം. പക്ഷെ അടുത്തകൊല്ലം എന്റെ ഒരു 2.0 വേർഷൻ ഞാൻ ഇറക്കുന്നുണ്ട്.
2025 പകുതിക്കുശേഷം... അതിനിടയിൽ ഓടാൻ സാധ്യതയുള്ള എന്റെ ചില പടങ്ങളൊക്കെ വരുന്നുണ്ട്. പിന്നീട് അങ്ങോട്ട് വരി വരിയായി ഞാൻ ഹിറ്റ് അടിക്കും. എല്ലാ വെള്ളിയാഴ്ചയും ഹിറ്റടിക്കുന്ന പടങ്ങൾ വരും.
ഇത്രയും പടങ്ങൾ പൊട്ടിയിട്ടും ഔട്ടായിപ്പോകുമോയെന്ന പേടിയില്ലാതെ ഞാൻ ഇത്രയും ധൈര്യത്തിൽ ഇരിക്കണമെങ്കിൽ അതിന് ഒരു കാരണമുണ്ടാകില്ലേ. ഒരു ബുദ്ധിയുമില്ലാത്ത ആളാണോ ഞാൻ..?എന്റെ ഭാവി സുഭദ്രമാണ്.
പ്രസന്റിലാണ് പ്രശ്നം. ഞങ്ങൾക്ക് കോൺഫിഡൻസുണ്ടെന്ന് പറയുന്നതുകൊണ്ടാണ് കഥ പറയാൻ വരുന്നവർക്കൊപ്പം നിന്ന് ഞാൻ സിനിമകൾ തുടരെ തുടരെ ചെയ്യുന്നതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.
#Many #doubt #whether #turning #black #money #into #white #future #bright #will #have #hit #after #hit