---
title: "ബെറ്റര്‍ ആകണമെങ്കില്‍ ഇനിയും സിനിമ ലഭിക്കേണ്ടെ. അതു തന്നെയാണ് പ്രതിസന്ധി- സുരഭി ലക്ഷ്മി "
english_title: "You don't have to get a movie yet to be better. That is the crisis-Surabhi lakshmi "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2303/you-dont-have-to-get-a-movie-yet-to-be-better-that-is-the-crisis-surabhi-lakshmi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6094d0f268a00_surabhi.jpg"
keywords: []
---

# ബെറ്റര്‍ ആകണമെങ്കില്‍ ഇനിയും സിനിമ ലഭിക്കേണ്ടെ. അതു തന്നെയാണ് പ്രതിസന്ധി- സുരഭി ലക്ഷ്മി 

> **Lead Summary:** എം80 മൂസ എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി.ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായും സഹനടിയായി സുരഭി അഭിനയിച്ചു.ക്യാരക്ടര്‍ റോളുകളിലൂടെ സിനിമയില്‍ സജീവമായ നടിയ്ക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

## Article Content

എം80 മൂസ എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി.ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായും സഹനടിയായി സുരഭി അഭിനയിച്ചു.ക്യാരക്ടര്‍ റോളുകളിലൂടെ സിനിമയില്‍ സജീവമായ നടിയ്ക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

തിരക്കഥ, പകല്‍നക്ഷത്രങ്ങള്‍ തുടങ്ങിയവയെല്ലാം കരിയറിന്‌റെ തുടക്കത്തില്‍ നടിയുടെതായി വന്ന ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടി അഭിനയിച്ചു. 2019ല്‍ സുരാജ് വെഞ്ഞാറമൂടിന്‌റെ നായികയായി സുരഭി അഭിനയിച്ച വികൃതി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തിയത്. അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവാര്‍ഡ് നേട്ടം അവസരങ്ങളുടെ വാതില്‍ അല്ലെന്ന് സുരഭി പറഞ്ഞിരുന്നു. അത്രയും വലിയ ഒരു അവാര്‍ഡ് ഒകെ കിട്ടി കഴിഞ്ഞാല്‍ ആരുടെയും ആത്മവിശ്വാസമൊന്ന് കൂടുമെന്ന് നടി പറയുന്നു.

എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ആത്മവിശ്വാസം വര്‍ധിച്ചതുകൊണ്ടാവാം പ്രതീക്ഷകളും സ്വാഭാവികമായി വര്‍ദ്ധിച്ചു. കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണെന്നും സുരഭി പറഞ്ഞു. ആരും ഒരു വേഷത്തിലേക്കും വിളിച്ചില്ല എന്നത് തന്നെയാണ് സത്യം.

അതുകൊണ്ട് എനിക്ക് വീണ്ടും ചാന്‍സ് ചോദിക്കേണ്ടി വന്നു. അതുകൊണ്ടും പ്രയോജനം ഉണ്ടായില്ല. നമുക്ക് പരിചയമുളളവരോടല്ലെ ചാന്‍സ് ചോദിക്കാന്‍ പറ്റൂ. പക്ഷേ അവരുടെ സിനിമയില്‍ നമുക്ക് പറ്റിയ വേഷമുണ്ടെങ്കിലല്ലേ തരാനും പറ്റൂ. പിന്നെയെന്ത് ചെയ്യും. അതാണ് ഞാന്‍ പറഞ്ഞത് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വന്തം അസ്ഥിത്വം നിലനിര്‍ത്താന്‍ കൂടുതല്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്ന്, എന്റെ ഉളളില്‍ കൂടുതല്‍ കഠിനമായി ജോലി ചെയ്യേണ്ടി വരുന്നു.

പെട്ടെന്നൊരു പരിഹാരം ഒന്നും നിര്‍ദേശിക്കാനാവില്ലെന്നും സുരഭി പറഞ്ഞു. ഓരോ സിനിമ കഴിയുന്തോറും ഇനിയും ബെറ്റര്‍ ആകാന്‍ പറ്റും എന്നൊരു തോന്നല്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ ബെറ്റര്‍ ആകണമെങ്കില്‍ ഇനിയും സിനിമ ലഭിക്കേണ്ടെ. അതു തന്നെയാണ് പ്രതിസന്ധി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2303/you-dont-have-to-get-a-movie-yet-to-be-better-that-is-the-crisis-surabhi-lakshmi)