#shalumenon | 'ഇതൊന്നും അന്ധവിശ്വാസമല്ല, വിളക്ക് കൊളുത്തിയപ്പോൾ ചോര കണ്ടു; എല്ലാവരും അനുഭവിച്ചതാണ്' -ശാലു മേനോൻ

#shalumenon | 'ഇതൊന്നും അന്ധവിശ്വാസമല്ല, വിളക്ക് കൊളുത്തിയപ്പോൾ ചോര കണ്ടു; എല്ലാവരും അനുഭവിച്ചതാണ്' -ശാലു മേനോൻ
2024-08-19T13:06:00 | By Athira V

നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. മലയാളികൾക്ക് എല്ലാം പ്രിയങ്കരിയായിരുന്ന ശാലു മേനോൻ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. ചില സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. വളരെ കുറച്ച് സിനികളിലും ശാലു മേനോൻ അഭിനയിച്ചിട്ടുണ്ട്. പലതും ചെറിയ വേഷങ്ങളാണെങ്കിൽ പോലും നല്ല ചില കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. എം. പത്മകുമാർ സംവിധാനം ചെയ്ത 'ഇത് പാതിരാമണൽ' എന്ന സിനിമയാണ് അവസാനം അഭിനയിച്ചത്. 

നൃത്തത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്താറുള്ള കലാകാരിയാണ് ശാലു മേനോൻ. ഇപ്പോൾ പുതിയ നൃത്താവിഷ്കാരവുമായാണ് താരം എത്തിയത്. മണിച്ചിത്രത്താഴിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നാ​ഗവല്ലി എന്ന കഥാപാത്രത്തെ ആസ്പതമാക്കി പുതിയ ഒരു പ്രോ​ഗ്രാം ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ശാലു മേനോൻ. അതിനായി നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇപ്പോൾ പ്രോ​ഗ്രാമിന്റെ റിഹേഴ്സൽ തുടങ്ങി. പുതിയ വിശേഷങ്ങളുമായി സൈന സൗത്ത് പ്ലസ് ചാനലിലൂടെ ശാലു മേനോൻ സംസാരിക്കുന്നു. 


"നാടകവും ബാലെയും മിക്സ് ചെയ്ത ഒരു സിനിമാറ്റിക് അനുഭവമായിരിക്കും ഈ പുതിയ പ്രോ​ഗ്രാം. 'നാ​ഗവല്ലി' എന്ന കഥാപാത്രത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. നൃത്തത്തിനും സം​ഗീതത്തിനും ഒരുപാട് പ്രാധാന്യം നൽകിയാണ് ഈ പരിപാടി ഡിസൈൻ ചെയ്തിരിക്കുന്നത്. ശരിക്കും ഈ പ്രോ​ഗ്രാം കഴിഞ്ഞ വർഷം ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ പലതരം പ്രശ്നങ്ങളാൽ നീണ്ടു പോയി. ഒരു പക്ഷേ മറ്റുള്ളവർക്ക് ഇതെല്ലാം അന്ധവിശ്വാസമായി തോന്നിയേക്കാം. എന്നാൽ പലതരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അപ്പൂപ്പന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി സന്തോഷത്തോടെ ആരംഭിക്കാൻ ഇരുന്നതാണ്. ഞാൻ വിളക്ക് വെക്കുന്ന അതേ സമയത്ത് അപ്പുറത്ത് നിന്ന് ഇവിടെ ഉള്ള അനൂപേട്ടന്റെ കൈ മുറിഞ്ഞ് ഒരുപാട് രക്തപ്രവാഹമുണ്ടായി. അതുപോലെ തന്നെ കൂടെ വർക്ക് ചെയ്യുന്ന ആളുകൾക്കെല്ലാം പലതരം അസുഖങ്ങളും ആശുപത്രി കേസുകളും ഉണ്ടായി. ഇതൊന്നും ഒരു തെറ്റായ കാര്യമല്ല. കാരണം ഞങ്ങൾക്ക് അനുഭവമുണ്ടായ കാര്യങ്ങളാണ്. എന്തൊക്കെ ശ്രമിച്ചിട്ടും ഇതിന്റെ റിഹേഴ്സൽ പോലും തുടങ്ങാൻ സാധിച്ചില്ല.

അവസാനം ഇപ്പോൾ റിഹേഴ്സൽ തുടങ്ങി. ഏകദേശം ഒന്നര മാസം റിഹേഴ്സലിനു മാത്രം സമയം എടുക്കും. നവംബർ മാസത്തോടെ ഈ പ്രോഗ്രാം ലോഞ്ച് ചെയ്യണം എന്നാണ് ആ​ഗ്രഹിക്കുന്നത്." ശാലു മേനോൻ പറഞ്ഞു. മണിച്ചിത്രത്താഴിൽ തെക്കിനിയുടെ താക്കോൽ അല്ലി പണിയിക്കാൻ കൊടുത്തപ്പോൾ അടുത്ത ദിവസം കൊല്ലൻ മരിച്ചു പോയെന്ന് കാണിക്കുന്നുണ്ട്. ആ ഒരു പ്രതീതിയായിരുന്നു ശാലു മേനോൻ നാഗവല്ലി എന്ന കഥാപാത്രത്തെ വെച്ച് ഒരു പ്രോ​ഗ്രാം ചെയ്യാൻ തുടങ്ങിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ.

താൻ ഒരു മിനിമം വിശ്വാസിയാണെന്നാണ് ശാലു മേനോൻ പറയുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പ്രോഗ്രാം ചെയ്യണമെന്നായിരുന്നു ശാലുവിന്റെയും ടീമിന്റേയും ആ​ഗ്രഹം. വെറുമൊരു നാ​ഗവല്ലി കഥയല്ല. അതിനു പിന്നിൽ കൃത്യമായ റിസർച്ച് നടത്തിയിട്ടാണ് ഈ നൃത്താവിഷ്കാരം ചെയ്യാൻ തീരുമാനിച്ചത്. അതിനു തഞ്ചാവൂർ വരെ യാത്ര ചെയ്ത് നാ​ഗവല്ലിയുടെ പല കഥകളും തേടിയിട്ടുണ്ട്. 

ഇതുവരെ നാ​ഗവല്ലി എന്ന കഥാപാത്രത്തെ കുറിച്ച് അറിയുന്നത് മണിച്ചിത്രത്താഴ് കണ്ടിട്ടുള്ളത് കൊണ്ടാണ്. എന്നാൽ അതിലും കൂടുതൽ വിശദമായ വിവരങ്ങൾ ഇതിൽ പറയുന്നുണ്ട്. ഏകദേശം 14 പാട്ടുകൾ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ ശരതാണ് ഈ പാട്ടുകൾക്ക് സംഗീതം നൽകിയത്. അസാധ്യമായ വർക്കാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്നാണ് ശാലു മേനോൻ പറയുന്നത്.

Content Highlight: #shalumenon #opens #up #about #struggles #she #experienced #when #naagavalli #drama #were #planned

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup