ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിന്റെ സ്വഭാവം തനിക്കു മനസ്സിലായിട്ടില്ല; വിനീത്

ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിന്റെ  സ്വഭാവം തനിക്കു മനസ്സിലായിട്ടില്ല; വിനീത്
2022-01-27T11:11:00 | By Susmitha Surendran

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ജനുവരി 21 ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2016 ൽ പുറത്ത് ഇറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ഹൃദയവും തിയേറ്ററുകളിൽ എത്തിയത്. ചിത്രം പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്തിയിട്ടില്ല. റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി ഒരു പ്രണവ് മോഹൻലാലിന്‌റെ രണ്ടാം വരവ് കൂടിയാണ് ഹൃദയം. മുമ്പത്തെ സിനിമകളിൽ കണ്ട പ്രണവിനെ ആയിരുന്നില്ല ഹൃദയത്തിൽ കണ്ടത്. കൈയടക്കത്തോടെയായിരുന്നു അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്ത അവതരിപ്പിച്ചത്. ഇത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് വിമർശിച്ചവർ ഇന്ന് പ്രണവിന അഭിനന്ദിക്കുകയാണ്. 

ഇപ്പാഴിതാ പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ച് സംവിധായകൻ വിനീത് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. പ്രണവിന്റെ ഉള്ളിലെന്താണെന്ന് ആർക്കും മനസ്സിലാവില്ലെന്നാണ് വിനീത് പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഒരുമിച്ച് ജോലി ചെയ്തിട്ടും പ്രണവിന് തനിക്ക് മനസിലായിട്ടില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. ഒപ്പം ചിത്രത്തിലേയ്ക്ക് പ്രണവ് മോഹൻലാലിനെ തിരഞ്ഞെടുത്തതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. 

വിനീതിന്റെ വാക്കുകൾ ഇങ്ങനെ...

''പ്രണവിന്റെ ഉള്ളിലെന്താണെന്ന് ആർക്കും മനസ്സിലാകില്ല. എപ്പോഴും പ്രസന്നമായൊരു ചിരിയുണ്ടാകും. ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിനെ എനിക്കു മനസ്സിലായിട്ടില്ല. സിനിമയിലൂടെ മാത്രമേ ഞാനും പ്രണവിനെ കണ്ടിട്ടുള്ളു. അങ്ങനെയല്ലാതെ ഞാൻ പ്രണവിനെ അടുത്തു കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ തവണയാണ്.

ലാലങ്കിളിന്റെ ബർത്ഡേയ്ക്കും താരസംഘടനയായ അമ്മയുടെ ഒരു ഷോയ്ക്കും. പ്രണവിന്റെ നടത്തം, പ്രത്യേക രീതിയിലുള്ള തലയാട്ടൽ, വെറുതെ ഇരിക്കുമ്പോഴുള്ള മാനറിസങ്ങൾ, സംസാരിക്കുമ്പോഴുള്ള പ്രത്യേക രീതി എല്ലാറ്റിനുമപ്പുറം വളരെ ക്യൂട്ടായ ലുക്. അതാണ് എന്നെ പ്രണവിലേക്ക് എത്തിച്ചത്. അതെല്ലാം ഈ സിനിമയിൽ പ്രണവ് കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്നും വിനീത് പറയുന്നു.

കല്യാണിയെ കുറിച്ചും പറയുന്നുണ്ട്. കല്യാണിയെ നേരത്തെ അറിയാമെന്നായിരുന്നു,പണ്ടു ചെന്നൈയിൽ ഒരേ ഫ്ളാറ്റിലാണ് അച്ഛനും പ്രിയനങ്കിളും താമസിച്ചിരുന്നത്. അന്നു കാണുമായിരുന്നെന്നും വിനീത് പറയുന്നു. കല്യാണി ഹൃദയത്തിന്റെ ഭാഗമായതിനെ കുറിച്ചും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്.ക്യാംപസ് സിനിമ ചെയ്യാത്ത നല്ല ഫ്രഷ് ആയവരെക്കൊണ്ടു ചെയ്യിക്കാമെന്നുണ്ടായിരുന്നു എന്നും അങ്ങനെയാണ് കല്യാണിയും പ്രണവും ചിത്രത്തിൽ എത്തുന്നതെന്നും വിനീത് പറയുന്നു.

''പ്രണവ് ഇതുവരെ ചെയ്തതു ആക്‌ഷനും ഗൗരവമേറിയ സിനിമകളുമാണ്. അതൊന്നുമില്ലാതെ ഒരു വലിയ കുട്ടിയായി പ്രണവിനെ അവതരിപ്പിക്കാൻ തോന്നി. തട്ടത്തിൽ മറയത്തിൽ വന്നത് അതുവരെ കണ്ട കലിപ്പുള്ള നിവിൻ പോളി അല്ലായിരുന്നല്ലോ. സിനിമകളിലൂടെയാണ് ദർശനയെയും ഞാൻ കണ്ടതും ഈ സിനിമയിൽ വേണമെന്നു തോന്നിയതും. ദർശനയുടെ മുഖം ഭയങ്കര എക്സ്പ്രസീവാണെന്നും താര കൂട്ടിച്ചേർത്തു. 

Content Highlight: Now, director Vineeth's words about actor Pranav Mohanlal are going viral.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup