നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മനോജ് കെ ജയന്‍. മോളിവുഡിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിരുന്നു. സര്‍ഗം പോലുളള സിനിമകളിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ വന്ന അനന്തഭദ്രത്തില്‍ പൃഥ്വിരാജിനും കാവ്യക്കുമൊപ്പം തന്നെ വലിയ പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തിയത്. വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്‍. ഏത് തരം കഥാപാത്രങ്ങളായാലും അനായാസമായി നടന്‍ അവതരിപ്പിക്കാറുണ്ട്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മനോജ് കെ ജയന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന് പുറമെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാലിലെ നടന്റെ പ്രകടനത്തിനായും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതേസമയം ക്ലാസ് ഇമേജുളള കഥാപാത്രങ്ങളില്‍ നിന്ന് തന്നെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് സംവിധായകന്‍ ഷാജി കൈലാസാണ് ാണെന്ന് മനോജ് കെ ജയന്‍ തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെയെല്ലാം സിനിമകലില്‍ മനോജ്് കെ ജയന് ഇണങ്ങുന്ന തരത്തിലുളള വില്ലന്‍ വേഷങ്ങള്‍ നല്‍കുകയായിരുന്നു സംവിധായകന്‍.
ഇതേകുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ മനസുതുറന്നിരുന്നു. പരിണയം, സര്‍ഗം, സോപാനം തുടങ്ങിയ സിനിമകളില്‍ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളില്‍ നിന്ന് എന്നെ വില്ലനെന്ന ആന്റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. മക്കളേ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന ഒരെയൊരാള്‍. എന്റെ ഏത് സന്തോഷത്തിലും വിഷമത്തിലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടന്‍. എത്രയെത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനോജ് കെ ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan about the director