#shinetomchacko | ഷോട്ട് കഴിഞ്ഞിട്ടും ചീട്ട് കളി തുടർന്നു; ആദ്യം ഒന്നും പറഞ്ഞില്ല, പിന്നെയും കളിച്ചപ്പോൾ മമ്മൂക്ക വന്നു -ഷൈൻ ടോം

#shinetomchacko | ഷോട്ട് കഴിഞ്ഞിട്ടും ചീട്ട് കളി തുടർന്നു; ആദ്യം ഒന്നും പറഞ്ഞില്ല, പിന്നെയും കളിച്ചപ്പോൾ മമ്മൂക്ക വന്നു -ഷൈൻ ടോം
2024-08-06T11:53:00 | By Athira V

അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയ ഷൈൻ ടോം ചാക്കോ ഏകദേശം 9 വർഷത്തോളം ആ മേഖലിയിൽ പ്രവർത്തിച്ചു. കമലിന്റെ സിനിമകളിലൂടെയാണ് സിനിമയിൽ എത്തുന്നത്. അഭിനയത്തിലേക്ക് വരുന്നതും കമലിന്റെ '​ഗദ്ദാമ്മ' എന്ന ചിത്രത്തിലൂടെയാണ്. അതിലെ ബഷീർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരെ ഉള്ളുലക്കുന്ന വേഷമാണ്. അതിനു ശേഷം നിരവധി വേഷങ്ങൾ ചെയ്തു. എന്നാൽ നായകനായി അരങ്ങേറുന്നത് 'ഇതിഹാസ' എന്ന ചിത്രത്തിലൂടെയാണ്. ചിത്രം വമ്പൻ ഹിറ്റായി. 

കുറച്ച് നാളുകളായി നിരവധി അഭിമുഖങ്ങളിലൂടെ ചർച്ചാ വിഷയമായ പേരാണ് ഷൈൻ ടോമിന്റേത്. അത്തരത്തിൽ അദ്ദേഹത്തിന്റെ ഒരു സാധാരണ സംസാര ശൈലിയിലുള്ള അഭിമുഖം ഇപ്പോൾ വൈറലാവുന്നു. ബിഹൈന്റ് വുഡ്സ് ചെയ്ത ഈ അഭിമുഖം ആളുകളെല്ലാം ഏറെ അത്ഭുതത്തോടെയാണ് കാണുന്നത്. 'ഉണ്ട' എന്ന ചിത്രത്തിൽ മമ്മൂട്ടിയുമൊത്ത് ഉണ്ടായ അനുഭവങ്ങൾ പറയുകയാണ് ഷൈൻ. 


"മമ്മൂക്കയുമായി നേരത്തെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് ഉണ്ട സിനിമയിൽ ആണ്. പക്ഷേ അതിനു മുന്നേ രാപ്പകൽ, കറുത്ത പക്ഷികൾ, ഡാഡീ കൂൾ എന്നീ സിനിമകളിൽ ഞാൻ അസിസ്റ്റന്റായിരുന്നു. അതിനാൽ ഉണ്ട ചെയ്യുന്നതിനു മുന്നേ ഞങ്ങൾ പരസ്പരം നല്ല പരിചയം ഉണ്ടായിരുന്നു. ഡാഡീ കൂൾ ചെയ്തപ്പോൾ കുറച്ചു കൂടി കമ്പനി ഉണ്ടായിരുന്നു. എന്നാൽ ഉണ്ട ചെയ്യുമ്പോഴാണ് അദ്ദേഹവുമായി കൂടുതൽ ഇടപഴകാൻ സാധിച്ചത്." 

"ഒരു സീനിൽ ചീട്ട് കളിക്കാൻ ഉണ്ടായിരുന്നു. ആ സീനിൽ മമ്മൂക്കയുടെ കഥാപാത്രം ഞങ്ങളോട് ഓരോ നിർദ്ദേശങ്ങൾ പറഞ്ഞു തരുന്നതായിരുന്നു. പക്ഷേ ഷോട്ട് കഴിഞ്ഞപ്പോഴും ഞങ്ങൾ ആ ചീട്ട് കളി തുടർന്നു. എല്ലാവർക്കും വലിയ ആവേശമായിരുന്നു. ഒന്നു രണ്ടു തവണ കണ്ടപ്പോൾ മമ്മൂക്ക ഒന്നും പറഞ്ഞില്ല. പക്ഷേ പിന്നെയും ചെയ്യുന്നത് കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു ലൊക്കേഷനിൽ ഇരുന്ന് ഇങ്ങനെ കളിക്കരുത് എന്ന്. " 

"അദ്ദേഹം ഉദ്ദേശിച്ചത് എല്ലാവരും ആ കഥാപാത്രമായി ഇരിക്കുകയാണ്. അപ്പോൾ ആ കഥാപാത്രത്തിൽ നിന്നും വ്യതിചലിച്ച് ചീട്ട് കളിയിലേക്ക് താത്പര്യം വന്നാൽ ചിലപ്പോൾ അത് സിനിമയെ ബാധിക്കും.


ആ കഥാപാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനാലാണ് മമ്മൂക്ക അങ്ങനെ പറഞ്ഞത്." ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. മമ്മൂട്ടി പൊതുവേ ഒരു സീരിയസായ ആളാണെന്ന് അഭിപ്രായമുണ്ട്. എന്നാൽ സെറ്റിൽ ഏറ്റവും സംസാരിക്കുന്നത് മമ്മൂട്ടിയാണെന്നാണ് ഷൈൻ പറയുന്നത്. 

"അദ്ദേ​ഹത്തിന് സം​ഗീതം വളരെ ഇഷ്ടമാണ്. മമ്മൂക്ക എപ്പോഴും എല്ലാ തരം പാട്ടുകളും കേൾക്കും. അതിനാൽ സം​ഗീതത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച് അങ്ങനെ പല മേഖലകളെ കുറിച്ചും മമ്മൂക്ക സംസാരിക്കും." ഷൈൻ ടോം പറഞ്ഞു.

ഈ വീഡിയോ കണ്ട് നിരവധി പേരാണ് ചോദിക്കുന്നത് ഇത്രയും നന്നായി ഇദ്ദേഹത്തിന് സംസാരിക്കാൻ അറിയുമോ എന്ന്. ഈ വർഷം തുടക്കത്തിലായിരുന്നു ഷൈൻ ടോം തന്റെ പ്രണയം വെളിപ്പെടുത്തുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. എന്നാൽ ആ ബന്ധവും തകർന്നു എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

ആ വ്യക്തിയെ ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഒരു സമയമെത്തിയപ്പോൾ അതൊരു ടോക്സിക് ബന്ധമായി മാറി. ടോക്സിക്ക് ആയാൽ പിന്നെ ആ ബന്ധം മുൻപോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നും അങ്ങനെ അത് ബ്രെയ്ക്കഅപ്പ് ആയെന്നും ഷൈൻ തുറഞ്ഞു പറഞ്ഞു. ഒപ്പം അദ്ദേഹത്തിന് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്നും തുറന്നു പറഞ്ഞു.

Content Highlight: #shinetomchacko #recalls #about #card #game #memories #with #mammooty #from #sets #unda #movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup