#manoradhangal | മമ്മൂട്ടിയും മോഹൻലാലും വേഷമിടുന്ന എം.ടി.യുടെ ‘മനോരഥങ്ങൾ’ റിലീസിന്

#manoradhangal | മമ്മൂട്ടിയും മോഹൻലാലും വേഷമിടുന്ന എം.ടി.യുടെ ‘മനോരഥങ്ങൾ’ റിലീസിന്
Jul 14, 2024 03:49 PM | By Susmitha Surendran

(moviemax.in)  എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്.

സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും.

മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒ.ടി.ടി.യിൽ കാണാനാകും. പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ.

‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.

ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു.

പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി.

ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ.

#maMmooty #Mohanlal #starrer #MT's #Manorathmanal #for #release

Next TV

Related Stories
ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

Aug 13, 2025 05:08 PM

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന്...

Read More >>
'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

Aug 13, 2025 05:03 PM

'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

വോട്ട് വിവാ​ദത്തിൽ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ...

Read More >>
നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

Aug 13, 2025 04:59 PM

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും...

Read More >>
സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

Aug 13, 2025 12:56 PM

സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി...

Read More >>
'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം  സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

Aug 13, 2025 11:32 AM

'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

ഇൻഡിപെൻഡൻസ് ചിത്രത്തിലെ 'ഒരു മുത്തം തേടി' എന്ന ഗാനം 'സാഹസം' സിനിമയിലൂടെ റീമെയ്ക് ചെയ്തു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall