രേണുവിന്റെ ഭർത്താവ് സുധിയോ പ്രതീഷോ ... കരച്ചിൽ വരുന്നത് എന്തിനാണ്..? എന്തൊരു ഡ്രാമ; ആദില പറഞ്ഞത്!

രേണുവിന്റെ ഭർത്താവ് സുധിയോ പ്രതീഷോ ... കരച്ചിൽ വരുന്നത് എന്തിനാണ്..?  എന്തൊരു ഡ്രാമ; ആദില പറഞ്ഞത്!
Aug 13, 2025 11:50 AM | By Athira V

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ പതിനെട്ട് മത്സരാർത്ഥികളിൽ ഒരാളാണ് രേണു സുധി. രണ്ടാം ആഴ്ചയിൽ എത്തി നിൽക്കുകയാണ് സീസൺ ഏഴ്. എന്നാൽ ആദ്യത്തെ ദിവസങ്ങളിൽ ഉണ്ടായിരുന്ന ഫയർ ഇപ്പോൾ രേണുവിൽ കാണാനില്ല. ഹൗസിൽ ഭക്ഷണത്തിന് പരിമിതിയുണ്ട്. ടാസ്ക്കുകൾ വിജയിക്കുന്നതിന് അനുസരിച്ച് മാത്രമെ വിശപ്പിന് അനുസരിച്ചുള്ള ഭക്ഷണം മത്സരാർത്ഥികൾക്ക് കിട്ടൂ. കൃത്യമായി വിശപ്പിന് അനുസരിച്ച് ഭക്ഷണം കിട്ടാതായതോടെ രേണുവിന്റെ ആരോ​ഗ്യവും വീക്കായി തുടങ്ങി.

അധികകാലം മത്സരത്തിൽ തുടരാൻ കഴിയില്ലെന്നും അതിന് മുമ്പ് പുറത്ത് പോകാൻ താൻ താൽപര്യപ്പെടുന്നുവെന്നും കഴിഞ്ഞ ദിവസം രേണു പറഞ്ഞിരുന്നു. ഷോയുടെ ഭാ​ഗമായശേഷം രേണുവിന് ലഭിച്ച സുഹൃത്തുക്കളിൽ രണ്ടുപേരാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ഇരുവരോടും മനസ് തുറന്ന് രേണു സംസാരിക്കുന്നതും പലപ്പോഴും കാണാറുണ്ട്.

രേണുവിനെ അടുത്ത് പരിചയപ്പെടും മുമ്പ് മറ്റുള്ള ജനങ്ങളെപ്പോലെ തന്നെ ആദിലയും രേണുവിന് എതിരായിരുന്നു. കൊല്ലം സുധിയുടെ ചരമ വാർഷികത്തിൽ പങ്കെടുക്കാൻ സുധിലയത്തിൽ എത്തിയ അലിൻ ജോസ് പെരേര ഡാൻസ് കളിച്ചതും രേണു അതിനെ പ്രോത്സാഹിപ്പിച്ച് ഒപ്പം നിൽക്കുന്ന വീഡിയോയും വൈറലായിരുന്നു.

മാത്രമല്ല ഓൺസ്ക്രീൻ പെയറായ നടൻ പ്രതീഷും ഭാര്യയും മകളും ചടങ്ങിൽ പങ്കെടുത്തശേഷം യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ രേണു കരയുന്ന വീഡിയോയും വൈറലായിരുന്നു. ഈ സംഭവങ്ങളെയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദില രൂക്ഷമായി വിമർശിച്ചത്. വീഡിയോ കണ്ടപ്പോൾ രേണുവിന്റെ കെട്ടിയോൻ സുധിയാണോ പ്രതീഷാണോ എന്നതിൽ സംശയം തോന്നി എന്നാണ് ആദില രേണുവിനെ പരിഹസിച്ച് പറഞ്ഞത്.


വീഡിയോ വീണ്ടും ബിബി പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. ഭർത്താവിന്റെ രണ്ടാമത്തെ ചരമ വാർഷിക ദിവസം അലിൻ ജോസ് പെരേര വന്ന് ഡാൻസ് കളിച്ചപ്പോൾ ഭയങ്കരമായി പ്രമോട്ട് ചെയ്ത് സുധിലയത്തിൽ വന്ന് ഡാൻസ് കളിച്ച് പെരേര എന്നൊക്കെ പറഞ്ഞ് കൈ കൊട്ടി പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു രേണു. കെട്ടിയോൻ മരിച്ചതിന്റെ പേരിൽ രേണു എപ്പോഴും കര‍ഞ്ഞുകൊണ്ടിരിക്കണം എന്നൊന്നുമല്ല ഞാൻ പറയുന്നത്.

അങ്ങനെയല്ല ആളുകൾ ആകേണ്ടത്. പക്ഷെ പെരേരയെ ഒക്കെ പ്രമോട്ട് ചെയ്യുന്നുണ്ടായിരുന്നു. സ്വന്തം ഭർത്താവ് മരിച്ചതിന്റെ ചരമ വാർഷിക സമയത്ത് വന്ന ഒരാൾ കൂത്താടുമ്പോൾ അവിടെ ചിരിച്ച് കളിച്ച് നിന്ന ഒരാൾക്ക് വേറെ ഏതോ ഒരു പെണ്ണിന്റെ കെട്ടിയോൻ... കൂടെ വർക്ക് ചെയ്യുന്ന അല്ലെങ്കിൽ അഭിനയിക്കുന്നയാൾ യാത്ര പറഞ്ഞ് പോകുമ്പോൾ കരച്ചിൽ വരുന്നത് എന്തിനാണ്?.

ശരിക്കും ഇവിടെ രേണുവിന്റെ ഭർത്താവ് സുധിയാണോ അതോ പ്രതീഷാണോ?. എനിക്ക് അങ്ങനൊരു സംശയം തോന്നി. എന്തൊരു ഡ്രാമയാണ്. അഭിനയിക്കാൻ പോകുന്നുവെന്ന് കരുതി ആരെങ്കിലും ജീവിതത്തിൽ ഇങ്ങനെ അഭിനയിക്കുമോ?. ആ വീഡിയോ കണ്ടപ്പോൾ ആരാണ് രേണുവിന്റെ കെട്ടിയോൻ സുധിയാണോ പ്രതീഷാണോ എന്ന് തോന്നിപ്പോയി എന്നാണ് ആദില പറഞ്ഞത്.

വീഡിയോ വീണ്ടും വൈറലായതോടെ ആദിലയ്ക്കാണ് വിമർശനം ഏറെയും. ബി​ഗ് ബോസ് ഹൗസിലെ ആദിലയുടേയും നൂറയുടേയും പ്രകടനങ്ങൾ കൂടി വിലയിരുത്തിയാണ് കന്റുകൾ. ആദിലയ്ക്ക് എന്ത് യോഗ്യതയാണ് രേണു സുധിയെ കുറ്റം പറയാൻ ഉള്ളത്?. ആദില എന്ത് നല്ലതാണ് ജീവിതത്തിൽ ചെയ്തത്. വീട്ടുകാരെയും സ്വന്തക്കാരേയും നാണം കെടുത്തി ജീവിക്കുന്ന ജീവിതം നല്ലതാണോ? എന്നിങ്ങനെയാണ് കമന്റുകൾ.

ബി​ഗ് ബോസിൽ മത്സരാർത്ഥികൾ ആയശേഷമാണ് ആദില-നൂറ ലെസ്ബിയൻ കപ്പിൾ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതരാകുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നത് ഇതാദ്യമല്ല. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെ സ്വാധീനിക്കാൻ ബിഗ് ബോസിന് പലപ്പോഴും കഴിഞ്ഞിട്ടുമുണ്ട്.

biggboss malayalam season7 once AdhilaNasarin criticized Renusudhi old video goes viral again

Next TV

Related Stories
'എട്ട് മാസം കൊണ്ട് നാൽപ്പത് ലക്ഷം രൂപ; ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങി'; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് പ്രതി ദിവ്യ ഫ്രാൻസിസ്

Aug 11, 2025 05:59 PM

'എട്ട് മാസം കൊണ്ട് നാൽപ്പത് ലക്ഷം രൂപ; ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങി'; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് പ്രതി ദിവ്യ ഫ്രാൻസിസ്

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാൻസിസ് പൊലീസിനോട് കുറ്റം...

Read More >>
'ഞങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ'; വീഡിയോയുമായി നൂബിൻ; ബിന്നിയെ പിന്തുണച്ച് കമ്മന്റുകൾ

Aug 11, 2025 02:36 PM

'ഞങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ'; വീഡിയോയുമായി നൂബിൻ; ബിന്നിയെ പിന്തുണച്ച് കമ്മന്റുകൾ

സമൂഹമാധ്യമങ്ങളിൽ വൈറലായി ബിഗ്‌ബോസ് താരം ബിന്നിയുടെ ഭർത്താവ് പങ്കുവച്ച പോസ്റ്റ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall