(moviemax.in)മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു അജു വാര്‍ഗീസ്.
ആദ്യ സിനിമ ഹിറ്റായപ്പോള്‍ അജുവടക്കമുള്ള താരങ്ങളും വലിയ നിലയിലേക്ക് എത്തി.
ഇപ്പോള്‍ നടന്‍, നിര്‍മാതാവ്, എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുകയാണ് താരം.
നിര്‍മാതാവായതിലൂടെ തനിക്ക് ലാഭവും നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് അജു പറയുന്നത്. പ്രതീക്ഷിച്ചതിനെക്കാളും ബജറ്റിന്റെ മൂന്നിരട്ടി ചെലവാക്കി ആദ്യ സിനിമ നിര്‍മ്മിച്ചതിനെ കുറിച്ചാണ് നടനിപ്പോള്‍ വെളിപ്പെടുത്തുന്നത്.
ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
സിനിമയില്‍ നിര്‍മാതാവായി. കൈയ്യിലുണ്ടായിരുന്ന കാശ് പോയതുമില്ല, ഇങ്ങോട്ട് കാശ് കിട്ടിയതുമില്ല. അടി കപ്യാരേ കൂട്ടമണി എന്ന സിനിമ ചെയ്യുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നോട് കുറേ കഥകള്‍ പറഞ്ഞിരുന്നു. ആ കഥകളില്‍ സിനിമയ്ക്ക് രസമുള്ള കഥ എന്ന് പറഞ്ഞ് അവനൊന്ന് പറഞ്ഞു.
പുള്ളി തന്നെ ചെയ്തിട്ട് ഇറക്കാത്ത ഒരു ഷോര്‍ട്ട് ഫിലിമാണ്. അങ്ങനെ അത് ചെയ്യാമെന്ന് വിചാരിച്ചു. അതൊരു സോ കോള്‍ഡ് ബഡ്ജറ്റില്‍ തീരുമെന്ന് അവന്‍ പറഞ്ഞിരുന്നു.
ഇപ്പോഴുള്ള ബജറ്റിന്റെ മൂന്നിലൊന്നില്‍ തീര്‍ക്കാമെന്ന് പറഞ്ഞെങ്കിലും അത് മൂന്നിരിട്ടയായി മാറി.
പന്ത്രണ്ട് ഷെഡ്യൂള്‍ എന്തോ ആ പടം പോയി. കാരണം 2018 ലും 19 ലും ഉണ്ടായ പ്രളയം നേരിടേണ്ടി വന്നു. ഭാഗ്യത്തിന് കൊവിഡിലേക്ക് എത്തിയില്ല. അതും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്റെ കാര്യം പൂര്‍ത്തിയായേനെ.
അന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളൊഴികെ ബാക്കിയെല്ലാവരും ഞങ്ങളെ സഹായിച്ചെന്ന് പറയാം. ഏറ്റവും വലിയ താങ്ക്‌സ് കാര്‍ഡ് കൊടുത്ത പടം അതായിരിക്കും. അത് മറക്കാന്‍ പറ്റില്ല.നടന്മാര്‍ ഫണ്ട് ചെയ്‌തൊരു പടമായിരുന്നു അതെന്നും അജു വര്‍ഗീസ് പറയുന്നു.
ഇടയ്ക്ക് താന്‍ അസിസ്റ്റന്റ് സംവിധായകന്‍ ആവാന്‍ ശ്രമിച്ചതിനെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെയായിരുന്നു. അതിന്റെ നിര്‍മാതാവും എന്റെ സുഹൃത്താണ്.
അങ്ങനെ വിനീതിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നിന്നെ കൊണ്ട് പറ്റുന്ന പണിയല്ലെന്ന് അവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാനിതെന്റെ സ്വപ്‌നമാണെന്നും ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു.
ദുബായിലാണ് ചിത്രീകരണം. എന്റെ മനസില്‍ കൂട്ടുകാര്‍ ചെയ്യുന്ന സിനിമയാണല്ലോ, രാവിലെ ലൊക്കേഷനിലെത്തി, ഒരു പത്ത്, പന്ത്രണ്ട് മണി വരെ അവിടെ നിന്നിട്ട് ദുബായി മുഴുവന്‍ കറങ്ങി നടക്കാമെന്നാണ്. അവിടെ എത്തി ആദ്യ ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞ് പത്ത് മണിയായപ്പോള്‍ ലൊക്കേഷന്‍ നോക്കാന്‍ ഇറങ്ങി.
പിന്നെയൊരു മൂന്ന് ദിവസം വരെ ഇത് തന്നെയായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങി കഴിഞ്ഞതിന് ശേഷം വെളുപ്പിന് അഞ്ച് മണിക്ക് പോകണം. നാലരയാവുമ്പോഴെങ്കിലും എഴുന്നേല്‍ക്കണം.
സെറ്റില്‍ എത്തി കഴിഞ്ഞാലും ഒരുപാട് ചെയ്യാനുണ്ടാവും. ഒടുവില്‍ അതൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ രാത്രി 10 മണിയെങ്കിലും ആവും. പിന്നെ അതിന്റെ കണക്കും ബാക്കി കാര്യങ്ങളുമൊക്കെ ഞാനാണ് എഴുതുന്നത്.
അതൊക്കെ കഴിഞ്ഞ് രണ്ട് പെഗ്ഗും കുടിക്കുമ്പോഴെക്കും ഒരു മണിയാവും. വീണ്ടും രാവിലെ നാലരയാവുമ്പോള്‍ എഴുന്നേല്‍ക്കണം. അതോടെ മടുത്തു. ഒരീസം കണ്ണിന് വേദനയാണെന്ന് പറഞ്ഞ് താന്‍ ലീവ് പോലും എടുത്തു.
അന്നെങ്കിലും കിടന്ന് സുഖമായി ഉറങ്ങാമല്ലോ എന്ന് കരുതിയാണ് അത് ചെയ്‌തെന്നും പിന്നീട് നാട്ടിലെത്തി അടുത്ത ഷെഡ്യൂളിന് താന്‍ പോയിട്ടില്ലെന്നും നടന്‍ പറയുന്നു.
#actor #ajuvarghese #opens #up #about #his #production #and #cinema #life