---
title: "കാവ്യ മാധവന്‍റെ സാക്ഷി വിസ്താരം മാറ്റിവെച്ചു"
english_title: "Kavya Madhavan's testimony adjourned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2175/kavya-madhavans-testimony-adjourned"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6054a76fded0c_kavyamadhavan.jpg"
keywords: []
---

# കാവ്യ മാധവന്‍റെ സാക്ഷി വിസ്താരം മാറ്റിവെച്ചു

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായത്.

## Article Content

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായത്.

കേസിൽ 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണം എന്നും കോടതി നിർദേശിച്ചു.കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആയിരുന്നു 2019 നവംബർ 29 ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ കോവിഡും ലോക്ക്ഡൗണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2175/kavya-madhavans-testimony-adjourned)