ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു
Oct 4, 2021 09:49 PM | By Truevision Admin

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. മീന, നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെ തെലുങ്കിൽ സമ്പത്ത് പുനരവതരിപ്പിക്കും.

തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്നാണ് മീനയുടെ കഥാപാത്രത്തിന്റെ പേര്. ജോർജ്കുട്ടി രാംബാബു ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.

തൊടുപുഴ തന്നെയാകും തെലുങ്ക് പതിപ്പിന്റെയും പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഇൻഡോർ ചിത്രീകരണങ്ങൾ 20 ദിവസം മുൻപ് ഹൈദരാബാദ് ആരംഭിച്ചിരുന്നു. തെലുങ്ക് സിനിമയുടെ പിന്നാലെ തമിഴ്, കന്നഡ ചിത്രങ്ങളും തൊടുപുഴ തന്നെ ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.

Filming of the Telugu remake of Scene 2 has started

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories