---
title: "#vinayforrt | കലാലയ കാലത്താണ് കലയേക്കുറിച്ചുള്ള ബോധ്യമുണ്ടായത്, അതെന്റെ ജീവിതം മാറ്റിയെഴുതി -വിനയ് ഫോർട്ട്"
english_title: "#actor #vinayforrt #about #his #campus #experience #art"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214270/actor-vinayforrt-about-his-campus-experience-art"
published_at: "2024-06-23T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677d4f4357be_vinay.jpg"
keywords: []
---

# #vinayforrt | കലാലയ കാലത്താണ് കലയേക്കുറിച്ചുള്ള ബോധ്യമുണ്ടായത്, അതെന്റെ ജീവിതം മാറ്റിയെഴുതി -വിനയ് ഫോർട്ട്

> **Lead Summary:** ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന കാലത്ത്, അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടങ്ങളാണ് കലാലയങ്ങൾ എന്ന് നടൻ വിനയ് ഫോർട്ട്. എം.ജി. യൂണിവേഴ്‌സിറ്റി സാഹിത്യോത്സവം രണ്ടാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന കാലത്ത്, അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇടങ്ങളാണ് കലാലയങ്ങൾ എന്ന് നടൻ വിനയ് ഫോർട്ട്. എം.ജി. യൂണിവേഴ്‌സിറ്റി സാഹിത്യോത്സവം രണ്ടാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഇടത്തരം കുടുംബത്തിൽനിന്നും വന്ന, സപോർട്‌സിലോ പഠനത്തിലോ മികവില്ലാത്ത ഒരു ശരാശരിക്കാരനാണ് ഞാൻ. നാലാംക്ലാസിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു.

തുടർന്ന് പല നാടകങ്ങളുടെയും ഭാഗമായി. പിന്നെ അഭിനയം പഠിക്കാൻ എഫ്. ടി. ഐ. ഐ.യിൽ ചേർന്നു. കലാലയ കാലത്താണ് കലയേക്കുറിച്ചും സാഹിത്യത്തേക്കുറിച്ചും അഭിനയത്തേക്കുറിച്ചുമുള്ള ബോധ്യങ്ങളുണ്ടായതെന്നും അത് തന്റെ ജീവിതംതന്നെ മാറ്റിയെഴുതിയെന്നും വിനയ് ഫോർട്ട് പറഞ്ഞു.

മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ നാല് വേദികളിൽ പരിപാടികൾ അരങ്ങേറി. അൻവർ അലി, അംബികാസുതൻ മാങ്ങാട് തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച ബെന്യാമിൻ, ടി.ഡി. രാമകൃഷ്ണൻ, സുനിൽ പി. ഇളയിടം, രാജീവ് രവി, മഹേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. സമാപനസമ്മേളനം വൈകീട്ട് 6-ന് എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/214270/actor-vinayforrt-about-his-campus-experience-art)