---
title: "അടൂർ ഗോപാലകൃഷ്ണൻ സാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതാണ് സിനിമ ജീവിതത്തെ മാറ്റിമറിച്ചത്; നന്ദു "
english_title: "Now Nandu is telling the story behind getting a notable role in the films."
publisher: "moviemax.in"
canonical_url: "https://moviemax.in/news/21036/now-nandu-is-telling-the-story-behind-getting-a-notable-role-in-the-films"
published_at: "2022-01-16T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e38a8cce0c5_vidhya.jpg"
keywords: []
---

# അടൂർ ഗോപാലകൃഷ്ണൻ സാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതാണ് സിനിമ ജീവിതത്തെ മാറ്റിമറിച്ചത്; നന്ദു 

> **Lead Summary:** നന്ദുലാൽ കൃഷ്ണമൂർത്തി എന്ന നടനെ മലയാളികൾക്ക് സുപരിചിതമായിരിക്കും. നന്ദു എന്നു പറഞ്ഞാൽ ആവും കൂടുതൽ ആളുകൾ താരത്തെ തിരിച്ചറിയുക. വളരെ പ്രതിഭയുള്ള ഒരു നടനാണ് ഇദ്ദേഹം. വളരെ വർഷങ്ങളായി സിനിമയിൽ സജീവമാണ് നന്ദു.

## Article Content

നന്ദുലാൽ കൃഷ്ണമൂർത്തി എന്ന നടനെ മലയാളികൾക്ക് സുപരിചിതമായിരിക്കും. നന്ദു എന്നു പറഞ്ഞാൽ ആവും കൂടുതൽ ആളുകൾ താരത്തെ തിരിച്ചറിയുക. വളരെ പ്രതിഭയുള്ള ഒരു നടനാണ് ഇദ്ദേഹം. വളരെ വർഷങ്ങളായി സിനിമയിൽ സജീവമാണ് നന്ദു.

കോമഡി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമാജീവിതം ആരംഭിച്ചത്. ഒറ്റയ്ക്ക് താരത്തെ ചിത്രങ്ങളിലൊന്നും അങനെ കണ്ടിരുന്നില്ല. പിന്നീട് സിനിമയിൽ വീണ്ടും സജീവമാകുകയായിരുന്നു താരം.

ഏതു കഥാപാത്രവും നല്ല മെയ് വഴക്കത്തോടെ ചെയ്യാൻ കഴിവുള്ള നടനാണ് ഇദ്ദേഹം. ഇപ്പോഴിതാ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ലഭിച്ചതിന് പിന്നിലെ കഥ പറയുകയാണ് നന്ദു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.

ഒരിക്കൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് വഴിയരികിൽ ഒരു കാർ അപകടത്തിൽ പെട്ടു നിൽക്കുന്നത് കണ്ടത്. അടൂർ ഗോപാലകൃഷ്ണൻ സാർ അടുത്തു നിൽക്കുന്നതും കണ്ടു. അദ്ദേഹത്തിന് ആണെങ്കിൽ തന്നെ അറിയില്ല. താൻ അടുത്തുചെന്ന് കാര്യങ്ങൾ തിരക്കി.

വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തു. പോവാൻ നേരത്ത്  തൻറെ പേരും പറഞ്ഞു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യാറുണ്ട് എന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചു. താൻ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം ഒരു കൈ പുസ്തകത്തിൽ എഴുതി വയ്ക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം അലിയാർ സാർ തന്നെ വിളിച്ചു. കോൾ അടിച്ചിട്ട് ഉണ്ടല്ലോ എന്ന് പറഞ്ഞു. ഉടൻ പോയി അടൂർ സാറിനെ കാണണമെന്ന് നിർദ്ദേശിച്ചു.

എന്തെങ്കിലും ചെറിയ വേഷം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. നാലു പെണ്ണുങ്ങൾ എന്ന ചിത്രമായിരുന്നു അത്. ഗീതു മോഹൻ ദാസിൻ്റെ ഭർത്താവ് ആയിട്ടാണ് അതിൽ അഭിനയിച്ചത്. അതുവരെ താൻ സീരിയസ് റോളുകൾ ഒന്നും ചെയ്തിരുന്നില്ല. ആദ്യ ചിത്രത്തിലെ ഈ കഥാപാത്രം വലിയ വഴിത്തിരിവായി. താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/21036/now-nandu-is-telling-the-story-behind-getting-a-notable-role-in-the-films)