---
title: "#ManjummalBoys | വഞ്ചനക്കേസ്​: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ "
english_title: "#Fraudcase: #lawyer #quit #time o#makers #ManjummalBoys'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/210127/fraudcase-lawyer-quit-time-omakers-manjummalboys"
published_at: "2024-06-05T21:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66608ba286a57_FFFF.jpg"
keywords: []
---

# #ManjummalBoys | വഞ്ചനക്കേസ്​: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ 

> **Lead Summary:** **വ**ഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു.

## Article Content

**വ**ഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു.

ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹരജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്.

അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന്​ ഹരജി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ്​ ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്​.

വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്ത്​ നേരത്തെ പുറ​പ്പെടുവിച്ച ഉത്തരവ് കോടതി 12 വരെ നീട്ടിയിട്ടുണ്ട്.

സിനിമക്ക്​ ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്​.

മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.

ഗുരുതര സാമ്പത്തിക തട്ടിപ്പാണ്​ ഹരജിക്കാർ നടത്തിയതെന്ന്​ ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സൗബിന്‍റെ പിതാവും നിർമാതാവുമായ ബാബു ഷാഹിറും കേസിൽ പ്രതിയാണ്​.

### Related Links & Sources
- [Original Story Source](https://moviemax.in/news/210127/fraudcase-lawyer-quit-time-omakers-manjummalboys)