---
title: "#mammootty | ഭാര്യയ്ക്ക് അഭിനയിക്കുന്നത് അത്ര ഇഷ്ടമുണ്ടായിരുന്നില്ല, 42 വര്‍ഷമായി സഹിക്കുന്നു -   മമ്മൂട്ടി"
english_title: "#mammootty #opensup #about #wife #sulfath #who #reluctant #initially #about #his #acting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/209213/mammootty-opensup-about-wife-sulfath-who-reluctant-initially-about-his-acting"
published_at: "2024-06-01T20:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b3d917276d_mammootty.jpg"
keywords: []
---

# #mammootty | ഭാര്യയ്ക്ക് അഭിനയിക്കുന്നത് അത്ര ഇഷ്ടമുണ്ടായിരുന്നില്ല, 42 വര്‍ഷമായി സഹിക്കുന്നു -   മമ്മൂട്ടി

> **Lead Summary:** വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം.

## Article Content

വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടനെന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ചതിനെക്കുറിച്ചും തന്റെ ഭാര്യ സുല്‍ഫത്തിനെക്കുറിച്ചുമൊക്കെ മനസു തുറുക്കുകയാണ് നടന്‍.

ഭാര്യ സുല്‍ഫത്തിന് ആദ്യം താന്‍ അഭിനയിക്കാന്‍ പോകുന്നതില്‍ ചെറിയ ആഗ്രഹമില്ലായ്മ ഉണ്ടായിരുന്നതായും പിന്നീട് തന്നെ പിന്തുണയ്ക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ഖാലിദ് അല്‍ അമേരിയുമായുള്ള അഭിമുഖത്തിലാണ് വ്യക്തി ജീവിതത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്.

കുഞ്ഞായിരിക്കുമ്പോള്‍ താന്‍ ആദ്യം കണ്ട സിനിമ തൊട്ട് തന്റെയുള്ളില്‍ ഒരു അഭിനേതാവുണ്ടായിരുന്നെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു. 'ഒരു ഏഴോ എട്ടോ വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് ഒരു അഭിനേതാവാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതേ ആഗ്രഹവും പാഷനും ഇന്‍ഡസ്ട്രയില്‍ എത്തുന്നത് വരെ ഉണ്ടായിരുന്നു,' മമ്മൂട്ടി പറഞ്ഞു.

താന്‍ നിയമമായിരുന്നു പഠിച്ചിരുന്നത്. അതിന് പിന്നാലെ തന്നെ വീണ്ടും അഭിനയ മോഹം വീണ്ടും തലപൊക്കി. 1979ല്‍ വിവാഹിതനുമായി. എന്നാല്‍ അതിന് ശേഷം പതുക്കെ സിനിമയില്‍ ലീഡ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

എംടി വാസുദേവന്‍നായരുമായി അവിചാരിതമായി ഒരു കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് തനിക്ക് സിനിമയില്‍ നായകനായി അവസരം ലഭിച്ചു തുടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് തന്റെ അഭിനയിക്കാനുള്ള ആഗ്രഹവും കാര്യങ്ങളും കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും മമ്മൂട്ടി പറഞ്ഞു.

അദ്ദേഹം തനിക്ക് അവസരങ്ങള്‍ തന്നു. അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ഒരു അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് അഭിനയ മോഹം കൂടുതലും വന്നതെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു.

'തുടക്കത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു. എന്നാല്‍ അവള്‍ക്കെന്നെ ഇഷ്ടമാണ്. സ്വാഭാവികമായും ഞാന്‍ ചെയ്യുന്ന കാര്യങ്ങളും ഇഷ്ടപ്പെടും. 42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്. അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്,' മമ്മൂട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/209213/mammootty-opensup-about-wife-sulfath-who-reluctant-initially-about-his-acting)