May 26, 2024 12:09 PM

കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കഭിമാനമായി ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഗ്രാന്‍ഡ് പ്രീ പുരസ്കാരം. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷാണ് ഫീച്ചര്‍‌ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്കാരം. ചിത്രത്തെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ് രംഗത്തെത്തി.

ടൊവിനോ തോമസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, ‘ വാവ് !! ഇന്ത്യൻ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി’.

കനി കുസൃതിയെയും ദിവ്യ പ്രഭയെയും പായൽ കാപാഡിയെയും ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കാനിലെ താരങ്ങളുടെ ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

”ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമുള്ള ഈ സമയത്ത് എന്റെ രാജ്യത്ത് നിന്ന് ഉറച്ച ശബ്ദം കേൾക്കുന്നു. കാനിൽ ഗ്രാൻഡ് പ്രീ ബഹുമതി ആദ്യമായി സ്വന്തമാക്കുന്ന ഒരു സ്വതന്ത്ര ഇന്ത്യൻ സിനിമ ഇതാ. ഈ നേട്ടത്തിൽ നമുക്ക് ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കയ്യടിക്കാം.

ഇന്ത്യൻ സിനിമയുടെ സുവർണ നേട്ടമാണിത്. ഇത് ഇനിയും സംഭവിച്ചേക്കാം. പക്ഷെ പായൽ കപാഡിയയുടെ ശ്രദ്ധേയമായ നേട്ടം പോലെ ഒരു ഇംപാക്ട് ഉണ്ടാകില്ല. ‘ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിനിമയുടെ എല്ലാ ടീമിനും എന്റെ സ്നേഹവും അഭിനന്ദനങ്ങളും, വാട്ട് എ മൊമന്റ്” അദിതി റവു ​സോഷ്യൽ മീഡിയയിൽ കുറിച്ചു.

#tovinothomas #praises #all #we #imagine #cannes #win

Next TV

Top Stories