റൊമാന്‍റിക് സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ ഒമർ ലുലു ആദ്യമായി ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രമാണ് പവർ സ്റ്റാര്‍. നടൻ ബാബു ആന്‍റണിയാണ് ചിത്രത്തിൽ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു.
ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ...സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. ഒടിടിക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും ഒടിടി പ്ലാറ്റ്‍ഫോം വാങ്ങുന്നില്ല. കാരണം മലയാളികൾ ഒടിടിയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം ഒടിടിക്ക് നഷ്ടമുണ്ടാക്കുന്നു.
Telegram piracy - Omar Lulu is the biggest challenge facing the world