ആറാട്ട് ആഘോഷമാക്കാൻ ഞങ്ങൾ റെഡിയായെന്നും മാസ്സാണെന്നും ഇതൊരു ഒന്നൊന്നര ആറാട്ടാകും ലാലേട്ടാ................ മോഹൻലാലിന്‍റെ പുതിയ ചിത്രമാണ് 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്'. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. പൊടിപാറുന്ന ഗ്രൌണ്ടിൽ അങ്കത്തിന് ഒരുങ്ങിയിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൻ്റെ ചിത്രത്തിലുള്ളത്.
കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.
The new poster of the movie Laletta will be one and a half to six