---
title: "#bahadoor | ‘നെഞ്ചിന് തീപിടിച്ചാലും ചിരിക്കണം’; ഒത്തിരി ചിരിപ്പിച്ച് ഒടുവില്‍ കണ്ണുനനയിച്ച് യാത്രയായ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 24 വയസ്"
english_title: "#actor #bahadoor #24th #death #anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/206789/actor-bahadoor-24th-death-anniversary-new"
published_at: "2024-05-22T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d7d379c6c5_badhboor.jpg"
keywords: []
---

# #bahadoor | ‘നെഞ്ചിന് തീപിടിച്ചാലും ചിരിക്കണം’; ഒത്തിരി ചിരിപ്പിച്ച് ഒടുവില്‍ കണ്ണുനനയിച്ച് യാത്രയായ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 24 വയസ്

> **Lead Summary:** **മല**യാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ മുന്‍നിരയിലുള്ള നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 24 വര്‍ഷം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ബഹദൂര്‍ എന്ന അതുല്യനടന്‍ ഇന്നും മലയാളികളുടെ ചിരിയോര്‍മയാണ്.

## Article Content

**മല**യാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ മുന്‍നിരയിലുള്ള നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 24 വര്‍ഷം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ബഹദൂര്‍ എന്ന അതുല്യനടന്‍ ഇന്നും മലയാളികളുടെ ചിരിയോര്‍മയാണ്.

കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്.

ചെന്നൈ കോടമ്പാക്കത്ത് ബഹദൂറിനോടുള്ള ആദരസൂചകമായി ഒരു റോഡിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നിരിക്കിലും അര്‍ഹിക്കുന്നത്ര ബഹുമാനം കേരളത്തില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചില്ലെന്ന വിമര്‍ശനങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്.

അരങ്ങിലും അണിയറയിലും മുഖംമൂടികളില്ലാത്തൊരാളെന്നാണ് ബഹദൂറിനെ അടുത്തറിഞ്ഞവര്‍ക്കെല്ലാം പറയാനുള്ളത്. അനായാസമായ അഭിനയശൈലിയാണ് ബഹദൂറിന്റേത്.

ഏത് വേഷം ലഭിച്ചാലും ഒരുപോലെ മികച്ചതാക്കി മാറ്റിയ അഭിനയപാടവം. നാടകത്തിലൂടെയാണ് ബഹദൂറിന്റെ അഭിനയജീവിതത്തിന്റെ തുടക്കം . പിന്നീട് സിനിമയിലെത്തി. അവകാശി എന്ന ചിത്രത്തിലെ ചെറിയ വേഷം. പിന്നീട് പാടാത്ത പൈങ്കിളിയില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.

അരങ്ങിലും അണിയറയിലും മുഖംമൂടികളില്ലാത്തൊരാളെന്നാണ് ബഹദൂറിനെ അടുത്തറിഞ്ഞവര്‍ക്കെല്ലാം പറയാനുള്ളത്. അനായാസമായ അഭിനയശൈലിയാണ് ബഹദൂറിന്റേത്. ഏത് വേഷം ലഭിച്ചാലും ഒരുപോലെ മികച്ചതാക്കി മാറ്റിയ അഭിനയപാടവം.

നാടകത്തിലൂടെയാണ് ബഹദൂറിന്റെ അഭിനയജീവിതത്തിന്റെ തുടക്കം . പിന്നീട് സിനിമയിലെത്തി. അവകാശി എന്ന ചിത്രത്തിലെ ചെറിയ വേഷം. പിന്നീട് പാടാത്ത പൈങ്കിളിയില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/206789/actor-bahadoor-24th-death-anniversary-new)