കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് വൺ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.2020 ൽ പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രങ്ങളായിരുന്നു വണ്ണും ദ് പ്രീസ്റ്റും. രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മെഗാസ്റ്റാർ ചിത്രങ്ങളിൽ അവതരിപ്പിക്കുന്നത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതോടെ ദ് പ്രീസ്റ്റ് റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രം വണ്ണിന്റെ റിലീസിനെ കുറിച്ച് സംവിധായകൻ സന്തോഷ് വിശ്വനാഥ്.
പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റും ടീസറുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇതാദ്യമായിട്ടാണ് മെഗാസ്റ്റാർ മുഖ്യമന്ത്രി കഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ആരാധകരുടെ വലിയ ചർച്ചയായിരുന്നു. പ്രേക്ഷകർ ഇതുവരെ കണ്ടു വന്ന മുഖ്യമന്ത്രി ഗെറ്റപ്പുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മമ്മൂട്ടി വണ്ണിലെത്തുന്നത്. യാത്രയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മമ്മൂട്ടിയുടെ പൊളിറ്റിക്കൽ ചിത്രം.
വൺ കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ് പറയുന്നത്. ചിത്രത്തിന്റെ കുറച്ച് ഭാഗം കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്നും സംവിധായകൻ പറയുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ‘വണ്ണി'ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മികച്ച മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചതെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു. കൂടാതെ മമ്മൂക്ക തന്റെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ആശയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Mammootty will soon be the Chief Minister of Kerala: Director Santosh Viswanath talks about the release of 'One'.