#dileep | അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്

#dileep |   അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്
2024-04-28T20:11:00 | By Athira V

ടന്‍ ദിലീപിന്റെ മറ്റൊരു സിനിമ കൂടി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നൂറ്റിയമ്പത് സിനിമകളോളം ചെയ്ത് മലയാളത്തിന്റെ ജനപ്രിയ നായകനായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. പുതിയ സിനിമയ്ക്കും എല്ലായിടത്ത് നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം സിനിമയുമായി ബന്ധപ്പെട്ടുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ഭാര്യയും മക്കളും സിനിമ കണ്ടതിനെ പറ്റി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. ചിത്രത്തിലെ ചില സീനുകള്‍ കണ്ട് ഇളയമകള്‍ മഹാലക്ഷ്മി കാവ്യയോട് ചില ഡയലോഗുകള്‍ പറഞ്ഞെന്നും കൂടെയുണ്ടായിരുന്നവരെ പോലും ചിരിപ്പിച്ച് കളഞ്ഞെന്നുമാണ് താരം പറയുന്നത്. വിശദമായി വായിക്കാം..


ഞാന്‍ കുടുംബത്തിനൊപ്പം ഒരുമിച്ചല്ല സിനിമ കാണാന്‍ പോയത്. കാവ്യയും മഹാലക്ഷ്മിയും ചെന്നൈയില്‍ നിന്നും ബാക്കി കുടുംബത്തോടൊപ്പമാണ് സിനിമ കണ്ടത്. സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ രീതികള്‍ കാണിക്കുന്നുണ്ട്. അതിലൊരു സീനില്‍ ഞാന്‍ വീട്ടിലേക്ക് വന്നതിന് ശേഷം ഷര്‍ട്ട് ഊരി മാറ്റുന്നുണ്ട്. ഇത് കണ്ടതോടെ മകള്‍ 'അമ്മ, അച്ഛന്‍ എന്താണ് കാണിക്കുന്നത്. ഇതെല്ലാവരും കാണില്ലേ' എന്ന് ചോദിച്ചിരുന്നു. ബാക്കിയെല്ലാവരെയും ചിരിപ്പിക്കുന്ന വര്‍ത്തമാനമാണ് മഹാലക്ഷ്മി പറഞ്ഞതെന്നാണ് ദിലീപ് പറയുന്നത്.

അതുപോലെ സിനിമയില്‍ മരപ്പട്ടിയെ കാണിക്കുന്ന സീന്‍ ആദ്യം പരീക്ഷിച്ചത് മകളില്‍ നിന്നുമാണ്. ആ സിനിമയിലെ കുറച്ച് രംഗങ്ങള്‍ കൊണ്ട് വന്ന് മഹാലക്ഷ്മിയെ കാണിച്ചിരുന്നു. പെട്ടെന്ന് അത് ചാടി വരുന്നത് കണ്ടിട്ട് അവള്‍ അതിശയിച്ചു. പിന്നെ വൗ ക്യൂട്ട് ഇതെന്താണ് എന്നൊക്കെ ചോദിച്ച് വരാന്‍ തുടങ്ങി. അവിടെ നിന്നും കുട്ടികള്‍ക്ക് ഇത് ഇഷ്ടമാവുമെന്ന് മനസിലായി തുടങ്ങി. 

ഈ സിനിമയിലും ബ്രോ എന്ന് വിളിക്കുന്നൊരു നായക്കുട്ടിയുണ്ട്. അവന് ആറ് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ബ്രോ എന്ന് വിളിച്ച് സിനിമയുടെ ഭാഗമാക്കിയതാണ്. പിന്നെ പല സീനുകളും ഭാഗ്യം കൊണ്ട് കിട്ടിയതാണ്. ചിലതൊക്കെ നമ്മള്‍ പോലും പ്രതീക്ഷിക്കാതെ വന്ന് പോയതാണെന്നാണ് ദിലീപ് പറയുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നായകളുടെ കൂടെ അഭിനയിച്ച താരം ചിലപ്പോള്‍ ഞാനായിരിക്കും. എന്നാല്‍ തന്റെ വീട്ടിലിപ്പോള്‍ ഒരു പെറ്റ്‌സും ഇല്ലെന്നും താരം പറയുന്നു. അതിന് കാരണം ബ്രൂണോ ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടിലുണ്ടായിരുന്ന നായക്കുട്ടിയാണ് ബ്രൂണോ. പത്ത് വര്‍ഷം എന്റെ കൂടെ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം രോമം കൊഴിയുന്നത് പോലൊരു അസുഖം വന്നു. ശേഷം ആശുപത്രിയില്‍ കൊണ്ട് പോയി ഒരു ഇന്‍ജെക്ഷന്‍ എടുത്തു. പത്ത് മിനുറ്റിനുള്ളില്‍ ബ്രൂണോ മരിച്ചു.

അത്രയും കാലം കൊണ്ട് നടന്നവന്‍ പോയത് പെട്ടെന്ന് ഉള്‍കൊള്ളാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നെ വീട്ടില്‍ കൊണ്ട് വന്ന് മറവ് ചെയ്തു. അതിന് ശേഷം ഒരു നായക്കുട്ടിയെയോ പെറ്റ്‌സിനെയോ വാങ്ങാന്‍ തോന്നിയിട്ടില്ലെന്നാണ് ദിലീപ് പറയുന്നത്. അതിനോടുള്ള പേടി കൊണ്ടല്ല. ഇത്തരം വേര്‍പാട് സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നാണ് നടന്‍ വ്യക്തമാക്കുന്നത്. 

Content Highlight: #dileep #opens #up #about #mahalakshmi #response #after #his #movie #watch #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup