---
title: "ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ -സവിശേഷത വെളിപ്പെടുത്തി എസ്എൻ സ്വാമി "
english_title: "The basket killing method is in the fifth part - SN Swamy reveals the feature"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2004/the-basket-killing-method-is-in-the-fifth-part-sn-swamy-reveals-the-feature"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffbe2bf7a55e_cbi.jpg"
keywords: []
---

# ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ -സവിശേഷത വെളിപ്പെടുത്തി എസ്എൻ സ്വാമി 

> **Lead Summary:** 1988ൽ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യർ സീരീസ് ആരംഭിച്ചത്. മൊഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ സിബിഐ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

1988ൽ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യർ സീരീസ് ആരംഭിച്ചത്. മൊഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ സിബിഐ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതവവണ ചിത്രത്തിൽ ജഗതിയുണ്ടാകുമോ എന്ന കാര്യത്തില്‍ എല്ലാര്ക്കും സംശയ മായിരുന്നു.ഇപ്പോള്‍ തിരക്കഥാകൃത്ത് എസ്എൻ സ്വാമി തന്നെ അതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.ജഗതി ഈ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പത്രക്കാർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ അഭിനയിക്കുന്നതായുള്ള ചില സൂചനകൾ കൊടുത്തിരിക്കാം.

എന്നാൽ സിനിമയിലെ അണിയറപ്രവർത്തകരിൽ നിന്നും അത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പര സഹായമില്ലാതെ ജഗതി ശ്രീകുമാറിന് യാതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള അദ്ദേഹത്തെ സിനിമയിൽ എങ്ങനെയാണ് ഉപയോഗിക്കുവാൻ സാധിക്കുക.ഒപ്പം സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.

പിന്നീട് 1989 ൽ ജാഗ്രത, 2004 സേതുരാമയ്യർ സിബിഐ, 2005 ൽ നേരറിയാൻ സി.ബി എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- എസ്എൻ സ്വാമി-കെ മധു കൂട്ട്കെട്ട് സിബിഐ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പ്രഖ്യാപനം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ സവിശേഷതയെ കുറിച്ചാണ് തിരക്കഥാകൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.നിങ്ങളൊക്കെപ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമെന്നാണ് എസ്എൻ സ്വാമി പറയുന്നത്. ശാസ്ത്രത്തിന്റെ പുരോഗതി ജീവിതത്തിന്റെ എല്ലാം മേഖലകളെയും സ്വാധീനിയ്ക്കുന്നുണ്ട്. സ്വാഭാവികമായും കുറ്റാന്വേഷണത്തിലും പ്രതിഫലിക്കും. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഈ സിനിമയിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2004/the-basket-killing-method-is-in-the-fifth-part-sn-swamy-reveals-the-feature)