സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയി. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്.
ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം.
പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
#theft #director #joshiy #house #kochi #gold #cash