---
title: "ഒരു നടനെന്ന നിലയിൽ അവർ എന്നെ തരംതാഴ്ത്തി; മമ്മൂട്ടി"
english_title: "An old interview with Mammootty is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19878/an-old-interview-with-mammootty-is-going-viral"
published_at: "2022-01-08T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9b5a6df81c_MAMMOOTTY.jpg"
keywords: []
---

# ഒരു നടനെന്ന നിലയിൽ അവർ എന്നെ തരംതാഴ്ത്തി; മമ്മൂട്ടി

> **Lead Summary:** അഭിനയരംഗത്ത് അര നൂറ്റാണ്ട് പിന്നിടുകയാണ് മലയാളത്തിൻ്റെ സ്വന്തം മെഗാതാരം മമ്മൂട്ടി. കഴിഞ്ഞ അനവധി വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ മെത്തേഡ് ആക്ടേഴ്സിൽ ഒരാളാണ് മമ്മൂട്ടി എന്ന് നിസ്സംശയം പറയാം.

## Article Content

അഭിനയരംഗത്ത് അര നൂറ്റാണ്ട് പിന്നിടുകയാണ് മലയാളത്തിൻ്റെ സ്വന്തം മെഗാതാരം മമ്മൂട്ടി. കഴിഞ്ഞ അനവധി വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ മെത്തേഡ് ആക്ടേഴ്സിൽ ഒരാളാണ് മമ്മൂട്ടി എന്ന് നിസ്സംശയം പറയാം.

സിനിമയിലെത്തിയ കാലത്ത് ഇദ്ദേഹത്തിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് മുൻപും ഇദ്ദേഹം തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്.

പണ്ട് പ്രശസ്ത ജേണലിസ്റ്റ് കരൺ ഥാപ്പർ മമ്മുട്ടിയുമായി നടത്തിയ അഭിമുഖം ശ്രദ്ധ നേടിയ ഒന്നാണ്. എന്നെ വേദനിപ്പിച്ചവരെക്കുറിച്ച് അദ്ദേഹം വളരെ വികാരാധീനനായി ഇതിൽ സംസാരിക്കുന്നുണ്ട്. എൺപതുകൾ കരിയറിലെ വളരെ മോശം കാലമായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഒരു തിരിച്ചുവരവ് താൻ പ്രതീക്ഷിച്ചില്ല. വളരെയധികം അപമാനിക്കപ്പെട്ടു.

ഇപ്പോൾ അത് ഓർക്കുമ്പോൾ അല്പം സന്തോഷം തോന്നുന്നുണ്ട്. എങ്കിലും തൻ്റെ അനുഭവങ്ങൾ വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ആളുകൾ തന്നെ തരംതാഴ്ത്തി. എങ്കിലും തനിക്ക് പുനർജന്മം ഉണ്ടായി. ചാരത്തിൽ നിന്നും ഉയർന്നത് പോലെ ഒരു റീ ബർത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ എല്ലാവരും ശ്രമിക്കും.

തൻറെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചിട്ടുണ്ട്. മമ്മൂട്ടി പറഞ്ഞിരുന്നു. ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19878/an-old-interview-with-mammootty-is-going-viral)