#vineethsreenivasan | എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും -വിനീത്

#vineethsreenivasan | എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും -വിനീത്
Mar 27, 2024 08:34 PM | By Athira V

ഇന്റര്‍വ്യൂ സ്റ്റാര്‍ എന്നാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ അറിയപ്പെടാറുള്ളത്. പല അഭിമുഖങ്ങൡലൂടെയും രസകരമായ സംസാരശൈലിയാണ് ധ്യാനിനെ ജനപ്രിയനാക്കിയത്. എന്നാല്‍ ഇതിലേറ്റവും പണി കിട്ടിയത് ധ്യാനിന്റെ സഹോദരനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. ചെറുപ്പത്തിലെ ധ്യാന്‍ ചേട്ടനെ പറ്റി പറഞ്ഞതൊക്കെ ട്രോളായി മാറിയിരുന്നു. 

ഇപ്പോഴിതാ ധ്യാനിനെ പ്രധാന കഥാപാത്രമാക്കി ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമ എത്തുകയാണ്. പ്രണവ് മോഹന്‍ലാലും നായകനായി അഭിനയിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍ എത്തിയിരിക്കുകയാണ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനിയനെ കൊണ്ട് അഭിനയിപ്പിച്ചതിനെപറ്റിയും വിനീത് സസാരിച്ചു. 

തലേ ദിവസമാണ് ധ്യാന്‍ സിനിമയുടെ സ്‌ക്രീപ്റ്റ് കേള്‍ക്കുന്നത്. അതുവരെ ഞാനിടയ്ക്കിടെ കഥ കേള്‍ക്കണ്ടേ എന്ന് ചോദിച്ച് കൊണ്ടേയിരുന്നു. ഞാന്‍ ഒരുപാട് പടങ്ങളുടെ തിരക്കിലാണ്. പിന്നെ കേട്ടോളാം എന്നാണ് പറഞ്ഞത്. ഒടുവില്‍ തലേന്ന് കേട്ടു. പിന്നെ തടി കുറയ്ക്കാതെ എന്റെ മുന്നില്‍ വരാനും മടി ഉണ്ടായിരുന്നു. ആദ്യം വിളിക്കുന്ന സമയത്ത് വന്നോളാമെന്ന് പറഞ്ഞു. 

ഈ സിനിമയുടെ ആദ്യ പകുതി മാത്രമേ ധ്യാന്‍ കേട്ടിട്ടുള്ളു. രണ്ടാം പാതിയെ പറ്റി ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാം കേട്ടതിന് ശേഷം ഈ പടം എത്ര ദിവസത്തേക്കാണ് ചാര്‍ട്ട് ചെയ്തതെന്ന് ചോദിച്ചു. ഞാനൊരു നാല്‍പത്തിയാറ് ദിവസം മതിയെന്ന് പറഞ്ഞപ്പോള്‍ അത് പോരെന്ന് തോന്നുന്നില്ല. എണ്‍പത് ദിവസമെങ്കിലും വേണ്ടി വരുമല്ലോ.

അടിച്ച് തീര്‍ക്കാന്‍ നോക്കല്ലേ എന്നായിരുന്നു അവന്റെ മറുപടി. അവന് പടം ഇഷ്ടപ്പെട്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കും മനസിലായി. ഷൂട്ട് തുടങ്ങിയപ്പോള്‍ ക്രൂവിന്റെ സ്പീഡും ഞങ്ങള്‍ അതിന് മുന്നൊരുക്കം നടത്തിയതും അവന് മനസിലായി. ഇടയ്ക്ക് രാത്രിയില്‍ വേറെ സിനിമയുടെ ഷൂട്ടിങ്ങിന് പോകാനുണ്ട്. ഒന്ന് ഒഴിവാക്കി തരണമെന്ന് പറയും. അങ്ങനെ ഈ സിനിമ ചെയ്യുന്നതിനൊപ്പം വേറെയും പടങ്ങള്‍ ധ്യാന്‍ ചെയ്തിരുന്നു. 

ഈ സിനിമയില്‍ മെലിഞ്ഞിട്ടാണെങ്കില്‍ ഡിജോയുടെ പടത്തില്‍ തടി വേണം. ഈ ലൊക്കേഷനില്‍ നിന്നും അവിടേക്ക് ചെന്നിട്ട് പാഡ് ഒക്കെ വെച്ചിട്ടാണ് അവന്‍ അഭിനയിച്ചതെന്നും വിനീത് പറയുന്നു. തിര എന്ന സിനിമയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം എന്നതിലേക്ക് എത്തിയപ്പോഴെക്കും ധ്യാന്‍ വളരെ ഈസിയായി.

സിനിമകള്‍ ചെയ്ത് ചെയ്ത് അവനും എളുപ്പമായി. അവന്‍ തടി കുറച്ചിട്ട് വന്നത് ഓരോ കാലഘട്ടത്തിനും പെര്‍ഫെക്ടായ രീതിയിലാണ്. അതുകൊണ്ട് വിഎഫ്എക്‌സ് ഒന്നും ചെയ്യാതെ ഷൂട്ട് ചെയ്യാന്‍ സാധിച്ചു. ധ്യാനിനോട് കഥ പറയുമ്പോള്‍ മാത്രമല്ല അവനോട് എന്തെങ്കിലും സംസാരിക്കുകയാണെങ്കില്‍ തന്നെ ആദ്യമേ അവനോട് ചില കാര്യങ്ങള്‍ പറയും.

'നീ സത്യം ചെയ്ത് തരണം, ഇത് പുറത്ത് പോയി പറയില്ലെന്ന്', പറഞ്ഞ് അവനെ കൊണ്ട് സത്യം ചെയ്യിപ്പിക്കാറുണ്ട്. അതിന് ശേഷമേ ധ്യാനിനോട് എന്തേലും പറയുകയുള്ളു. കാരണം അവനെ വിശ്വസിക്കാന്‍ പറ്റില്ല. എന്റെ അനിയനായത് കൊണ്ട് പറയുകയല്ല, എന്താ എവിടെയാ എന്നൊന്നും നോക്കാതെ അവന്‍ തുറന്ന് പറയുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. 

#vineethsreenivasan #opensup #about #his #working #experience #brother #dhyansreenivasan

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories










News Roundup